settings icon
share icon
ചോദ്യം

ബൈബിള്‍ പഠിക്കുവാനുള്ള ശരിയായ വഴി എന്താണ്‌?

ഉത്തരം


ബൈബിള്‍ എന്തു പഠിപ്പിക്കുന്നു എന്നും ഓരോ വേദഭാഗത്തിന്റെയും അർഥം വ്യക്തമായി ഗ്രഹിക്കുക/ വ്യക്തമായി മനസ്സിലാക്കുക എന്നതും ഒരോ വിശ്വാസിയുടേയും പ്രധാന കര്‍ത്തവ്യമാണ്‌. വേദപുസ്തകം വായിക്ക മാത്രം ചെയ്താല്‍ മതി എന്ന് ദൈവം നമ്മോട്‌ പറയുന്നില്ല. സത്യവചനത്തെ ശരിയായി കൈകാര്യം ചെയ്യുവാന്‍ സാധിക്കത്തക്കവണ്ണം അത്‌ നാം പഠിച്ചിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് വചനം പറയുന്നു (2തിമോ.2:15). ബൈബിള്‍ ശരിയായി പഠിക്കുന്നതിന്‌ കഠിന പ്രയത്നം ആവശ്യമാണ്‌. ദൃതഗതിയില്‍ ഓടിച്ചു വായിച്ചു വിട്ടാല്‍ പലപ്പോഴും തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ തിരുവചനത്തിന്റെ ശരിയായ അർത്ഥം എന്താണ്‌ എന്ന് മനസ്സിലാക്കുവാന്‍ ഉതകുന്ന സിദ്ധാന്തങ്ങള്‍ എന്തൊക്കെയാണ്‌ എന്ന് അറിഞ്ഞിരിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌.

ആദ്യമായി, വചനം മനസ്സിലാക്കുവാന്‍ കൃപ ലഭിക്കേണ്ടതിന്‌ പരിശുദ്ധാത്മാവിനോട്‌ പ്രാര്‍ഥിക്കേണ്ട്ത്‌ ഒരു വേദ വിദ്യാര്‍ത്ഥിയുടെ കടമയാണ്‌. "സത്യത്തിന്റെ ആത്മാവു വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വന്തമായി സംസാരിക്കാതെ കേള്‍്ക്കുന്നതു സംസാരിക്കയും വരുവാനുള്ളത്‌ നിങ്ങള്‍ക്ക്‌ അറിയിച്ചു തരികയും ചെയ്യും" (യോഹ.16:13) എന്നത്‌ പരിശുദ്ധാത്മാവിന്റെ കര്‍ത്തവ്യമായി പറഞ്ഞിട്ടുണ്ടല്ലൊ. തിരുവചനം എഴുതിയവര്‍ക്ക്‌ അതെഴുതുവാന്‍ കൃപ കൊടുത്തതു പോലെ അത്‌മനസിലാക്കുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. ബൈബിള്‍ ദൈവത്തിന്റെവചനമാണ്. ദൈവം എന്താണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്ന് അവനോടു തന്നെ ചോദിച്ചു മനസ്സിലാക്കേണ്ടതാണ്‌. നിങ്ങള്‍ ഒരു രക്ഷിക്കപ്പെട്ട വ്യക്തി ആണെങ്കില്‍, നിങ്ങളിൽ അധിവസിക്കുന്ന വചനത്തിന്റെ രചയിതാവായ പരിശുദ്ധാത്മാവ് താൻ എന്താണ് എഴുതിയിരിക്കുന്നത് എന്ന് നമ്മൾ അറിയണമെന്ന് ആഗ്രഹിക്കുന്നു.

രണ്ടാമതായി, ഒരു വാക്യത്തെ അതിന്റെ പശ്ചാത്തലത്തില്‍ നിന്ന് പിഴുതെടുത്ത്‌ അതിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ ഒരിക്കലും ശ്രമിക്കരുത്‌. ഒരു വാക്യത്തിന്റെ ചുറ്റിലുമുള്ള വാക്യങ്ങളും അദ്ധായങ്ങളും മുഴുവന്‍ വായിച്ച്‌ ആ വാക്യത്തിന്റെ പശ്ചാത്തലം പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടത്‌ ആവശ്യമാണ്‌. എല്ലാ തിരുവെഴുത്തും ദൈവനിശ്വാസീയമാണ്‌ (2തിമോ.3:16; 2പത്രോ.1:21). എന്നാല്‍ അത്‌ എഴുതുവാന്‍ ദൈവം വ്യത്യസ്ത മനുഷരെയാണ്‌ ഉപയോഗിച്ചത്‌. എഴുതിയവര്‍ പ്രത്യേക സാഹചര്യങ്ങളില്‍, പ്രത്യേക ഉദ്ദേശത്തോടു കൂടി, പ്രത്യേക വിഷയങ്ങളെപ്പറ്റിയാണ്‌ എഴുതിയത്‌. അതുകൊണ്ട്‌ ഒരു വാക്യത്തെപ്പറ്റി പഠിക്കുമ്പോള്‍ ആ വാക്യം ഉള്‍പ്പെട്ടിരിക്കുന്ന പുസ്തകം ആര്‌, ആര്‍ക്കുവേണ്ടി, ഏതു സാഹചര്യത്തില്‍, എന്ത്‌ ഉദ്ദേശത്തിനുവേണ്ടി എഴുതിയതാണ് എന്നു മനസ്സിലാക്കി വേണം ആ വാക്യത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കുവാന്‍. ഭാഷയുടെ ശൈലിയും, വ്യാകരണവും, ഉപയോഗിച്ചിരിക്കുന്ന വാക്കുകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ആ തിരുവചനത്തിൽ അടങ്ങിയിരിക്കുന്ന അർത്ഥം ഗ്രഹിക്കുവാൻ നാം ശ്രമിക്കണം. ചിലപ്പോൾ തങ്ങൾ ആഗ്രഹിക്കുന്ന അർത്ഥം അതിനുലഭിക്കുവാൻ തങ്ങളുടേതായ വ്യാഖ്യാനങ്ങൾ ചിലപ്പോൾ വ്യക്തികൾ അതിനു കല്പിക്കാറുണ്ട്.

മൂന്നാമതായി, ഒരിക്കലും സ്വന്തമായ വിശകലനങ്ങളിൽ മാത്രം ഒതുങ്ങാതെ മറ്റുള്ള വേദപഠിതാക്കളുടെ പഠനങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്‌. ഒരു ജീവിതകാലം മുഴുവന്‍ വചന പഠനത്തിനായി മാറ്റിവച്ച അനേകരില്‍ നിന്ന് നമുക്ക്‌ ഒന്നും പഠിക്കുവാന്‍ ഇല്ല എന്ന് ആരെങ്കിലും ചിന്തിക്കുന്നത്‌ മൂഡത്വമാണ്‌. ചിലര്‍ വചന പഠനത്തിന്‌ പരിശുദ്ധാത്മാവിനെ മാത്രമേ ആശ്രയിക്കയുള്ളൂ എന്നും അങ്ങനെ തിരുവചനത്തിലെ മർമ്മങ്ങൾ കണ്ടെത്തുവാൻ സാധിക്കും എന്നും തെറ്റായ രീതിയിൽ കരുതുന്നു.കർത്താവ് തന്റെ ശരീരമായ സഭക്ക് പരിശുദ്ധാത്മാവിനെ നൽകിയതിനാൽ, ആത്മീക കൃപാവരങ്ങൾ ഉള്ളവരെ നൽകി, ഇതിൽ ഒന്നാണ് ഉപദേഷ്ട്ടാക്കന്മാർ. (എഫേ.4:11,12; 1കൊരി.12:28). വചനം ശരിയായി പഠിപ്പിച്ച്‌ നമ്മെ ക്രിസ്തുവില്‍ വളര്‍ത്തുവാന്‍ വേണ്ടിയാണ്‌ സഭയ്ക്ക്‌ ഉപദേഷ്ടാക്കന്‍മാരെ കൊടുത്തിരിക്കുന്നത്‌ എന്നത്‌ മറക്കരുത്‌. മറ്റുള്ള വിശ്വാസികളുമായി സഹകരിച്ച്‌ സത്യങ്ങള്‍ മനസ്സിലാക്കുവാന്‍ അന്യോന്യം സഹായിച്ച്‌ മനസ്സിലാക്കിയ സത്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ നാം ഒരുമിച്ച്‌ ശ്രമിക്കേണ്ടതാണ്‌.

അവസാനമായി ശരിയായ രീതിയിൽ വചനം പഠിക്കുവാനും മനസ്സിലാക്കുവാനും വിനയത്തോടും പ്രാർത്ഥനയോടും കൂടെ പരിശുദ്ധാത്മാവിൽ ആശ്രയിക്കുക.വചനം അതാത് സന്ദർഭങ്ങളിലും, സാഹചര്യങ്ങളിലും നമ്മോടുസംസാരിക്കും എന്ന തിരിച്ചറിവോടെ വചന പഠനം നടത്തുക.ഭൂത,വർത്തമാന കാലയളവുകളിൽ ശരിയായ രീതിയിൽ വചനപഠനം നടത്തുകയും, നടത്തികൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തിതങ്ങളെയും അവരുടെ പ്രയത്നങ്ങളെയും ബഹുമാനിക്കുക. അതിലുപരിയായി ദൈവമാണ് തിരുവചനത്തിന്റെ രചയിതാവെന്നും,നാം തിരുവചനം മനസ്സിലാക്കണം എന്ന് അവൻ ആഗ്രഹിക്കുന്നുണ്ട് എന്ന തിരിച്ചറിവിലേക്ക് എത്തിപ്പെടുകയും ചെയ്യുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ബൈബിള്‍ പഠിക്കുവാനുള്ള ശരിയായ വഴി എന്താണ്‌?
© Copyright Got Questions Ministries