ക്രിസ്തീയ വിശ്വാസികള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ബൈബിള്‍ എന്താണ് പഠിപ്പിക്കുന്നത്?
ചോദ്യം: ക്രിസ്തീയ വിശ്വാസികള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ബൈബിള്‍ എന്താണ് പഠിപ്പിക്കുന്നത്?
ഉത്തരം:
അനേക ക്രിസ്തീയ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിഷയമാണ് ദശാംശം കൊടുക്കുക എന്നത്. പല സഭകളിലും ദശാംശം കൊടുക്കുന്നതിനെ അളവിനപ്പുറമായി ഊന്നിപ്പറയുന്നു. അതേസമയം അനേക ക്രിസ്ത്യാനികള്‍ ദൈവത്തിനു സ്തോത്രകാഴ്ച കൊടുക്കുന്ന വിഷയത്തില്‍ വിമുഖത കാണിക്കയും ചെയ്യുന്നു. ദശാംശം കൊടുക്കുക, സ്തോത്രകാഴ്ച കൊടുക്കുക എന്നിവ സന്തോഷത്തിന്റേയും അനുഗ്രഹത്തിന്റേയും പ്രതീകമാണ്. എന്നാല്‍ ഇന്നത്തെ സഭകളില്‍ അപ്രകാരം ചുരുക്കമായേ കാണുന്നുള്ളൂ.
ദശാംശം കൊടുക്കുക എന്നത് പഴയനിയമത്തിലെ ഏര്‍പ്പാടാണ്. എല്ലാ യിസ്രായേല്യരും അവരുടെ എല്ലാ സമ്പാദ്യത്തില്‍ നിന്നും പത്തില്‍ ഒന്ന് വേര്‍തിരിച്ച് ദേവാലയത്തില്‍/സമാഗമനകൂടാരത്തില്‍ കൊണ്ടുവരണം എന്നത് അന്നത്തെ നിബന്ധനയായിരുന്നു (ലേവ്യ.27:30; സംഖ്യ.18:26; ആവര്‍.14:24; 2ദിന.31:5). അന്നത്തെ ദൈവീക ശുശ്രൂഷകള്‍ ചെയ്തിരുന്ന പുരോഹിതന്‍മാരുടേയും ലേവ്യരുടേയും സന്ധാരണത്തിനായി ഏര്‍പ്പെടുത്തിയ ഒരുതരം നികുതിപ്പിരിവായിരുന്നു ഇതെന്ന് ചിന്തിക്കുന്നവരുണ്ട്. പഴയനിയമത്തിലെ ന്യായപ്രമാണത്തിനോ ചട്ടതിട്ടങ്ങള്‍ക്കോ പുതിയനിയമ വിശ്വാസികള്‍ ബാദ്ധ്യസ്തരാണെന്ന് പുതിയനിയമത്തില്‍ എവിടേയും പറയുന്നില്ല. എന്നാല്‍ പുതിയനിയമ വിശ്വാസികള്‍ സഭാകാര്യങ്ങള്‍ക്കായി അവരുടെ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് മാറ്റിവയ്ക്കണം എന്ന് അപ്പൊസ്തലനായ പൌലോസ് പറയുന്നുണ്ട് (1കൊരി.16:1-2).
ഈ വിഷയത്തെപ്പറ്റി എല്ലാ വിശ്വാസികളും കൃത്യമായി ഇത്ര ശതമാനം മാറ്റിവയ്ക്കണം എന്നു പറയാതെ അവരവര്‍ക്ക് "കഴിവുള്ളത്" ചേര്‍ത്തുവയ്ക്കണം എന്നണ് പുതിയനിയമത്തില്‍ പറഞ്ഞിരിക്കുന്നത് (1കൊരി.16:2). പഴയനിയമത്തിലെ ദശാംശം കൊടുക്കല്‍ ഒരു മാതൃകയായി സ്വീകരിച്ച് പുതിയനിയമ വിശ്വാസികളും കുറഞ്ഞത് അത്രയുമെങ്കിലും കൊടുക്കണമെന്ന് പല സഭകളും പഠിപ്പിക്കുന്നു. കൃത്യമായി ഇത്ര ശതമാനം കൊടുക്കണമെന്ന് പറയുന്നില്ലെങ്കിലും ദൈവത്തിനു കൊടുക്കുന്നതിന്റെ പ്രാധാന്യവും അതിന്റെ പ്രയോജനങ്ങളും എന്താണെന്ന് പുതിയനിയമം പറയുന്നുണ്ട്. അവരവരുടെ വരുമാനത്തിനനുസരിച്ച് കൊടുക്കണമെന്നാണ് ഇപ്പോഴത്തെ നിബന്ധന. അത് ദശാംശത്തേക്കാള്‍ കൂടിയെന്നോ കുറഞ്ഞെന്നോ വരാവുന്നതാണ്. ഓരോ വിശ്വാസിയുടെ ധനശേഷിയും സഭയുടെ ആവശ്യവുമനുസരിച്ച് തീരുമാനിക്കേണ്ട കാര്യമാണത്. ഓരോരുത്തരും എത്രയാണ് കൊടുക്കേണ്ടതെന്ന് ദൈവസന്നിധിയില്‍ ആരാഞ്ഞ് ദൈവീകജ്ഞാനത്തില്‍ തീരുമാനിക്കേണ്ടതാണ് (യാക്കോ.1:5). "അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിര്‍ബന്ധത്താലുമരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു" (2കൊരി.9:7).
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
ക്രിസ്തീയ വിശ്വാസികള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ബൈബിള്‍ എന്താണ് പഠിപ്പിക്കുന്നത്?
|