settings icon
share icon
ചോദ്യം

സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?

ഉത്തരം


സ്വർഗ്ഗത്തിലേക്കുള്ള ഏക വഴി യേശുവാണ്. ഇങ്ങനെ ഒരു പ്രസ്ഥാവന കേൾക്കുമ്പോൾ രസമുണ്ടാകുകയില്ല, എന്നാൽ ഇത് സത്യമാണ്. യേശു ക്രിസ്തുവിലൂടെ അല്ലാതെ രക്ഷ ഇല്ലെന്ന് ബൈബിൾ പഠിപ്പിക്കുന്നു. യോഹന്നാൻ 14: 6 ൽ യേശു പറയുന്നു, “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” അവൻ അനേക വഴികളിൽ ഒന്നല്ല, മറിച്ച് അവൻ മാത്രമാണ് വഴി. എത്ര ഉയർന്ന സ്ഥാനമുള്ളവരോ, അറിവുള്ളവരോ, വിശുദ്ധരോ ആയിരുന്നാലും യേശുവിലൂടെ അല്ലാതെ പിതാവിന്റെ അടുക്കൽ എത്തുവാൻ കഴിയുന്നില്ല.

അനേക കാരണങ്ങളാൽ യേശു തന്നെയാണ് വഴി. രക്ഷകനാകാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതാണ് യേശു (1 പത്രോസ് 2: 4). സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന് അവിടേക്ക് മടങ്ങി പോയത് യേശു മാത്രമാണ് (യോഹന്നാൻ 3: 13). ഒരു പൂർണ്ണ മനുഷ്യനായി ജീവിച്ചത് അവൻ മാത്രമാണ്. (എബ്രായർ 4: 15) നമ്മുടെ പാപങ്ങൾക്ക് യാഗമായത് അവൻ മാത്രമാണ്. (1 യോഹന്നാൻ 2: 2, എബ്രായർ 10: 26) പ്രവചനങ്ങളുടെയും നിയമങ്ങളുടെയും നിവർത്തി അവനിൽ കൂടിയാണ് നടന്നത്. (മത്തായി 5: 17) മരണത്തെ എന്നെന്നെക്കുമായി കീഴടക്കിയ ഒരേ ഒരു വ്യക്തി അവൻ മാത്രമാണ്. (എബ്രായർ 2: 14- 15) മനുഷ്യരുടെയും ദൈവത്തിന്റെയും ഇടയിൽ ഏക മദ്ധ്യസ്ഥൻ അവൻ മാത്രമാണ്. (1 തിമോത്തി 2: 5) ദൈവം ഏറ്റവും ഉയർത്തിയ വ്യക്തി അവൻ മാത്രമാണ്. (ഫിലിപ്പ്യർ 2: 9)

യോഹന്നാൻ 14: 6 കൂടാതെ മറ്റ് പല ഇടങ്ങളിലും സ്വർഗ്ഗത്തിലേക്കുള്ള ഏക വഴി താനാണെന്ന് യേശു പറഞ്ഞിട്ടുണ്ട്. മത്തായി 7: 21-27 വരെ ഉള്ള വാക്യങ്ങളിൽ തന്നിൽ തന്നെ വിശ്വാസിക്കണം എന്ന് പറഞ്ഞിരിക്കുന്നു. വിശ്വാസം ദൈവത്തിന്റെ വചനത്താൽ വരുന്നു എന്ന് യോഹന്നാൻ 6: 63 ൽ പറഞ്ഞിരിക്കുന്നു. തന്നിൽ വിശ്വസിക്കുന്നവൻ എല്ലാം നിത്യജീവൻ അവൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. (യോഹന്നാൻ 3: 14-15) അവൻ ആടുകളുടെ വാതിൽ (യോഹന്നാൻ 10:7); ജീവന്റെ അപ്പം (യോഹന്നാൻ 6: 35); പുനരുത്ഥാനവും ആകുന്നു. (യോഹന്നാൻ 11: 25). ഇതൊന്നും മറ്റാർക്കും അവകാശം പറയുവാൻ കഴിയുന്നതല്ല.

യേശു ക്രിസ്തുവിന്റെ മരണ പുനരുത്ഥാനത്തെ കുറിച്ചായിരുന്നു അപ്പൊസ്തൊലന്മാർ എപ്പോഴും പ്രസംഗിച്ചിരുന്നത്. യേശു തന്നെയാണ് സ്വർഗ്ഗത്തിലേക്കുള്ള ഏക വഴിയെന്ന് പത്രോസ് പ്രമാണിമാരുടെ മുമ്പിൽ തീർത്ത് പറയുന്നു. “മറ്റൊരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവർത്തികൾ 4: 1 2) യേശു മാത്രം രക്ഷകൻ എന്ന് പൗലോസ് സിനഗോഗുകളിൽ തെളിയിച്ച് പോന്നു, “ഇവൻ മൂലം നിങ്ങളോട് പാപ മോചനം അറിയിക്കുന്നു എന്നും .... വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞ് കൊൾവീൻ.” (പ്രവർത്തികൾ 13: 38-39) നമ്മുടെ പാപങ്ങളെ ക്ഷമിക്കുവാൻ കഴിയുന്നത് യേശുവിന് മാത്രമെന്ന് യോഹന്നാൻ സഭയ്ക്ക് മൊത്തമായി എഴുതുന്നു, “ നിങ്ങൾക്ക് അവന്റെ നാമം നിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു.” (1 യോഹന്നാൻ 2: 12) യേശുവിന് മാത്രമേ നമ്മുടെ പാപങ്ങൾ ക്ഷമിക്കുവാൻ കഴിയുകയുള്ളു.

യേശുവിലൂടെ മാത്രമേ നമുക്ക് നിത്യജീവൻ ലഭിക്കുകയുള്ളു. “യേശു പ്രാർത്ഥിച്ചു, “ഏക സത്യ ദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശു ക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യ ജീവൻ ആകുന്നു.” (യോഹന്നാൻ 17: 3) രക്ഷ എന്ന ദൈവ ദാനത്തെ ലഭിക്കുവാൻ നാം യേശുവിനെ മാത്രം നോക്കണം. നമ്മുടെ പാപ പരിഹാരമായ അവന്റെ മരണത്തിലും പുനരുത്ഥാനത്തിലും നാം വിശ്വസിക്കണം. “ഇപ്പോഴോ ദൈവത്തിന്റെ നീതി വിശ്വസിക്കുന്ന എല്ലാവർക്കും .... വെളിപ്പെട്ട് വന്നിരിക്കുന്നു.” (റോമർ 3: 22)

യേശു ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ഒരു സമയത്ത് തന്റെ ശിഷ്യന്മാരിൽ പലരും തന്നെ വിട്ട് പിന്മാറി പോയി. അപ്പോൾ യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടും ചോദിച്ചു, “നിങ്ങൾക്കും പൊയ്കൊൾവാൻ മനസ്സുണ്ടോ?” അപ്പോൾ പത്രോസ്, “കർത്താവേ ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു,” (യോഹന്നാൻ 6: 67-69) യേശുവിൽ മാത്രമേ നിത്യ ജീവൻ ലഭിക്കുകയുള്ളു എന്ന വിശ്വാസം പത്രോസിന് ഉണ്ടായിരുന്നത് പോലെ നമുക്ക് എല്ലാവർക്കും ഉണ്ടാകുമാറാകട്ടെ.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ?
© Copyright Got Questions Ministries