settings icon
share icon
ചോദ്യം

ഭൂമിക്ക്‌ എത്ര വയസ്സായി? നാം അധിവസിക്കുന്ന ഭൂമിയുടെ വയസ്സ്‌ എങ്ങനെ നിര്‍ണ്ണയിക്കാം?

ഉത്തരം


ഉല്‍പത്തിപ്പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണം അതേപോലെ എടുത്താൽ, ഭൂമി സൃഷ്ടിക്കപ്പെട്ടതിന്റെ 6 ദിവസം ആദാം സൃഷ്ടിക്കപ്പെട്ടു. ഉല്‍പ്പത്തിപ്പുസ്തകത്തിലെ വംശാവലികളെ കണക്കു കൂട്ടിയാൽ ഭൂമിയുടെ ഏകദേശം വയസ്സ് നിർണ്ണയിക്കുവാൻ കഴിയും. ഉല്പത്തി പുസ്തകത്തിലെ കണക്കുകൾ ശരിയെന്നും, സൃഷ്ടിയുടെ ആറ് ദിവസങ്ങൾ 24 മണിക്കൂറുള്ള ദിവസങ്ങളെന്നും, കൊടുത്തിരിക്കുന്ന വംശങ്ങളുടെ ഇടയിൽ ഇടവേളകൾ ഇല്ലായിരുന്നു എന്നും അനുമാനിക്കാം.

ഉല്പത്തി 5, 11 എന്നീ അദ്ധ്യായങ്ങളിൽ ആദാം മുതൽ അബ്രഹാം വരെയുള്ളവരുടെ തലമുറകളുടെ വിവരണങ്ങൾ നൽകിയിരിക്കുന്നു. അബ്രഹാം വംശാവലിയുടെ ചരിത്രത്തിൽ എതു കാലയളവിൽ വരും എന്ന് കണ്ട് പിടിച്ച് ഉല്പത്തി 5, 11 എന്നീ അദ്ധ്യായങ്ങളിൽ കൊടുത്തിരിക്കുന്ന വംശാവലികൾ ചേർത്ത് കണക്ക് കൂട്ടിയാൽ ഭൂമിക്ക് ഏകദേശം 6000 വർഷം പഴക്കം ഉണ്ട്. അത് ഒരു പക്ഷെ കുറച്ച് വർഷങ്ങൾ കുറവോ കൂടുതലോ കാണാം.

ഇന്നത്തെ ശാസ്ത്രജ്ഞന്മാരും, വിദ്യാലയങ്ങളും പഠിപ്പിക്കുന്ന കോടി കണക്ക് വർഷങ്ങളുടെ പഴക്കം ഭൂമിക്ക് ഉണ്ട് എന്നാണ്. ഇത് റേഡിയോമെട്രിക്ക് ഡേറ്റിംഗ്, ജീയോളജിക്ക് റ്റൈം സ്കേയിൽ എന്നീ വിദ്യകളിൽ കൂടിയാണ് കണ്ട് പിടിച്ചിരിക്കുന്നത്. എന്നാൽ ഭൂമിക്ക് 6000 വർഷം മാത്രമേ പഴക്കമേ ഉള്ളു എന്ന് ശഠിക്കുന്നവർ പറയുന്നത് റേഡിയോമെട്രിക്ക് ഡേറ്റിംഗ്, ജീയോളജിക്ക് റ്റൈം സ്കേയിൽ എന്നീ വിദ്യകളിൽ കൂടിയ കണക്കു കൂട്ടലുകൾ തെറ്റാണെന്നാണ്. ഭൂമിയിൽ ഉണ്ടാകുന്ന എണ്ണ, വജ്രം പോലെയുള്ള വിലയേറിയ വസ്തുക്കൾ ഉളവാകുന്നതിന് കോടി കണക്ക് വർഷങ്ങൾ ആവശ്യം എന്ന ചിന്തയും മിത്ഥ്യ എന്ന് ഈ കൂട്ടർ പറയുന്നു. ഭൂമിക്ക് അധികം പഴക്കം ഇല്ലെന്ന് വിശ്വസിക്കുന്നവർ ഇന്ന് കുറവാണെങ്കിലും, പഴക്കം ഉണ്ടെന്ന് പറയുന്നവർ തങ്ങളുടെ തത്വത്തെ പുനഃപരിശോധന നടത്തുന്നു എന്നത് വാസ്തവമാണ്. അങ്ങനെ എങ്കിൽ അധികം പഴക്കം ഇല്ലെന്ന് വിശ്വസിക്കുന്നവർ കൂടുവാനുള്ള സാദ്ധ്യതയുണ്ട്.

ഭൂമിയൂടെ വയസ്സ് ആർക്കും നിശ്ചയിക്കുവാൻ കഴിയാത്ത ഒന്നാണ്. അത് 6000 ആണെങ്കിലും കോടി കണക്കിന് വർഷമാണെങ്കിലും ഒരോരുത്തരുടെയും വിശ്വാസം അല്ലെങ്കിൽ നിഗമനം അനുസരിച്ചാണ്. കോടി കണക്കിന് വർഷം പഴക്കം ഉണ്ടെന്ന് വിശ്വസിക്കുന്നവർ റേഡിയോമെട്രിക്ക് ഡേറ്റിംഗ് തെറ്റുവാൻ സാദ്ധ്യതയില്ലെന്നാണ്. 6000 വർഷം പഴക്കം മാത്രമേയുള്ളു എന്ന് വിശ്വസിക്കുന്നവർ ബൈബിൾ സത്യമെന്ന് വിശ്വസിക്കുന്നു. ഭൂമിയിൽ ഉണ്ടായ വെള്ളപൊക്കം ഭൂമിയുടെ വയസ്സിനെ കാണിക്കുന്നു. കൂടാതെ ഭൂമിക്ക് ആവശ്യമായതെല്ലാം ഉള്ള നിലവാരത്തിലാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചത്. വളർന്ന വ്യക്തികളായിട്ടാണ് ദൈവം ആദാമിനെയും ഹൗവ്വയെയും സൃഷ്ടിച്ചത്. ഒരു ഡോക്ടർ അവരെ അന്നേരം പരിശോധിച്ചിരുന്നെങ്കിൽ അവർക്ക് ഒരു പക്ഷെ 20 അല്ലെങ്കിൽ 30 വയസ്സ് കണ്ടേക്കാം. എന്നാൽ വചനപ്രകാരം നോക്കിയാൽ അവർക്ക് ഒരു ദിവസം പ്രായം മാത്രമേയുള്ളു. എന്നാൽ ഇതിൽ എല്ലാം ഉപരിയായി ദൈവ വചനം ആശ്രയിക്ക മാത്രം ചെയ്യുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഭൂമിക്ക്‌ എത്ര വയസ്സായി? നാം അധിവസിക്കുന്ന ഭൂമിയുടെ വയസ്സ്‌ എങ്ങനെ നിര്‍ണ്ണയിക്കാം?
© Copyright Got Questions Ministries