| |
ദൈവദൂതന്‍മാരെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?
ചോദ്യം: ദൈവദൂതന്‍മാരെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?
ഉത്തരം:
സ്വന്തമായി ബുദ്ധിയും, വികാരങ്ങളും, തീരുമാനശക്തിയും അടങ്ങിയ വ്യക്തിത്വങ്ങളുള്ള ആത്മീയ ജീവികളാണ് ദൈവദൂതന്മാര് എന്ന് വേദപുസ്തകം പറയുന്നു. ദൈവദൂതന്മാരും പിശാചിന്റെ ദൂതന്മാരും ഇങ്ങനെയുള്ളവരാണ്. ദൂതന്‍മാര്‍ ബുദ്ധിശക്തി ഉള്ളവരാണ് (മത്താ.8:29; 2കൊരി.11:3, 1പത്രോ.1:12). ദൂതന്മാര്ക്ക് വികാരങ്ങള്‍ ഉണ്ട് (ലൂക്കോ.2:13; യാക്കോ.2:19; വെളി.12:17). ദൂതന്‍മാര്‍ സ്വയമായി തീരുമാനങ്ങള്‍ എടുക്കുന്നു (ലൂക്കോ.8:29-31; 2തിമോ.2:26; യൂദാ വാ.6). ദൂതന്‍മാര്‍ ആത്മീയ ജീവികളാണ് (എബ്ര.1:14). ദൂതന്മാര്ക്ക് നമ്മെപ്പോലെ ശരീരം ഇല്ലെങ്കിലും നമ്മെപ്പോലെ ആളത്വം ഉള്ളവരാണ് ദൂതന്‍മാര്‍. ദൂതന്മാരും സൃഷ്ടിക്കപ്പെട്ടവര്‍ ആയിരിക്കുന്നതുകൊണ്ട് അവര്‍ അറിവില്‍ പരിമിതി ഉള്ളവരാണ്. ദൈവത്തെപ്പോലെ അവര്‍ സര്‍വജ്ഞാനികള്‍ അല്ലെന്നര്‍ത്ഥം (മത്താ.24:36). ഒരു പക്ഷെ ദൂതന്മാര്ക്ക് മനുഷരെക്കാള്‍ അറിവ് ഉണ്ടായിരിക്കാം കാരണം അവര്‍ അശരീരികള്‍ ആയതിനാല്‍ മനുഷരെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ സൃഷിക്കപ്പെട്ടവര്‍ ആണല്ലോ. അതുകൊണ്ടു തന്നെ അവര്‍ക്ക് അധിക ജ്ഞാനം ഉണ്ട്. മാത്രമല്ല അവര്‍ക്ക് മനുഷരേക്കാള്‍ അധികം വേദപരിജ്ഞാനം ഉണ്ട് എന്ന് നമുക്കറിയാം (യാക്കോ.2:19; വെളി.12:12). കൂടാതെ നാം ചെയ്യുന്നതുപോലെ അവര്‍ക്ക് ചരിത്രം പഠിക്കേണ്ട ആവശ്യമില്ല. കാരണം ചരിത്രം മുഴുവന്‍ അവര്‍ നേരിട്ടു കണ്ടതും കേട്ടതും ആണല്ലോ. മനുഷരേക്കാള്‍ ബുദ്ധികൂര്‍മ്മതയും പരിജ്ഞാനവും ദൂതന്മാര്‍ക്കുള്ളതുകൊണ്ട് അവരുടെ തീരുമാനങ്ങള്‍ കൂടുതല്‍ പ്രായോഗികം ആയിരിക്കും എന്നതില്‍ സംശയമില്ല.
തനിയായി തീരുമാനികകുലവാനുള്ള ശക്തി ദൂതന്മാര്‍ക്ക് ഉണ്ടെങ്കിലും മറ്റു സകല സൃഷികളെയും പോലെ അവരും ദൈവഹിതത്തിനു കീഴ്പ്പെട്ടു ജീവിക്കേണ്ടവരാണ്. തന്നില്‍ വിശ്വസിച്ച് തന്റെ പൈതങ്ങളായി ലോകത്തില്‍ ജീവിക്കുന്നവരെ സൂക്ഷിക്കുവാന്‍ ദൈവം തെന്റെ ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട് എന്ന് ബൈബിള്‍ പറയുന്നു (എബ്രാ.1:14).
താഴെക്കാണുന്ന കുറിപ്പുകളില്‍ നിന്ന് ദൈവദൂതന്മാരുടെ കര്‍ത്തവ്യങ്ങളെപ്പറ്റി നമുക്കു മനസ്സിലാക്കാം. അവര്‍ ദൈവത്തെ എപ്പോഴും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു (സങ്കീ.148:1-2; യെശ.6:3; എബ്ര.1:6; വെളി.5:8-13). ദൈവം ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ സന്തോഷിക്കുന്നു (ഇയ്യോ.38:6,7). അവര്‍ ദൈവത്തെ സേവിക്കുന്നു (സങ്കീ.103:20; വെളി.22:9). അവര്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്നു (ഇയ്യോ.1:6; 2:1). ദൈവത്തിന്റെ ന്യായവിധി അവര്‍ നടപ്പാക്കുന്നു (വെളി.7:1; 8:2). അവര്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കൊണ്ടുവരുന്നു (അപ്പൊ.12:5-10). ക്രിസ്തുവിങ്കലേക്ക് ആളുകളെ ആദായപ്പെടുത്തുവാന്‍ സഹായിക്കുന്നു (അപ്പൊ.8:26; 10:3). വിശ്വാസികളുടെ ജീവിതത്തെയും, പ്രവര്‍ത്തനങ്ങളെയും, കഷ്‌ടപ്പാടുകളേയും അവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (1കൊരി.4:9;11:10;എഫെ.3:10; 1പത്രോ.1:12). കഷ്ടകാലത്ത് നമുക്ക് പ്രോത്സാഹനം നല്‍കുന്നു (അപ്പൊ.27:23,24). മരണ സമയത്ത് സ്വീകരിച്ച് നമ്മെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്നു (ലൂക്കോ.16:22).
മനുഷ്യരേക്കാള്‍ വളരെ വിഭിന്നരായി സൃഷ്ടിക്കപ്പെട്ടവരാണ് ദൂതന്‍മാര്‍. മരണാനന്തരം നാം ദൈവദൂതന്മാരായി മാറുന്നില്ല. ദൈവദൂതന്മാര് ഒരിക്കലും മനുഷ്യരും ആകുന്നില്ല. മനുഷ്യരെ സൃഷ്ടിച്ചതുപോലെ തന്നെ ദൈവം തന്റെ ദൂതന്‍മാരേയും അതിനു മുമ്പായി തികെച്ചും വിഭിന്നരായി സൃഷ്ടിച്ചു. എന്നാല്‍ മുനുഷ്യരെപ്പോലെ ദൈവസാദൃശ്യത്തിലാണ് (ഉല്പ.1:26) ദൂതന്‍മാരെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് വേദപുസ്തകത്തില്‍ നാം വായിക്കുന്നില്ല. ആവശ്യമെങ്കില്‍ ശരീരത്തില്‍ വെളിപ്പെടുവാന്‍ കഴിവുള്ള (ഉല്പ.18:2; 19:1) ആത്മീയ ജീവികളാണ് ദൈവത്തിന്റെ ദൂതന്‍മാര്‍. എന്നാല്‍ മനുഷ്യരാകട്ടെ പ്രത്യക്ഷമായി ശാരീരിക ജീവികളാണ്, ദൈവസാദൃശ്യത്തില്‍ ആയതിനാല്‍ മനുഷ്യന് ഒരു ആത്മാവുണ്ടെന്നത് മനുഷ്യനെ മറ്റെല്ലാ സൃഷ്ടിയില്‍ നിന്നും വിഭിന്നനാക്കുന്നു. ദൈവ ദൂതന്മാരില് നിന്ന് നാം പഠിക്കേണ്ട പ്രധാനപ്പെട്ട പാഠം ദൈവത്തെ അനുസരിക്കുവാന്‍ അവര്‍ കാണിക്കുന്ന താത്പര്യവും വ്യഗ്രതയുമത്രേ.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
ദൈവദൂതന്‍മാരെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?
|
|
|