വളര്‍ത്തുമൃഗങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടോ? മൃഗങ്ങള്‍ക്ക് ആത്മാവുണ്ടോ?
ചോദ്യം: വളര്‍ത്തുമൃഗങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടോ? മൃഗങ്ങള്‍ക്ക് ആത്മാവുണ്ടോ?
ഉത്തരം:
സ്വര്‍ഗ്ഗത്തില്‍ മൃഗങ്ങള്‍ ഉണ്ടോ എന്നും മറ്റുമുള്ള വിഷയങ്ങളെപ്പറ്റി ബൈബിളില്‍ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ വേദപുസ്തകത്തിന്റെ പൊതുവായ തത്വങ്ങളുടെ അടിസ്താനത്തില്‍ ഈ വിഷയത്തെപ്പറ്റി അല്‍പം വെളിച്ചം കണ്ടെത്തുവാന്‍ കഴിയും. മനുഷര്‍ക്കുള്ളതുപോലെ മൃഗങ്ങള്‍ക്കും ഒരു ജീവശ്വാസം ഉണ്ട് എന്ന് ബൈബിള്‍ പറയുന്നു (ഉല്‍പ.1:30; 2:7; 6:17; 7:15,22). മൃഗങ്ങളും മനുഷരും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷന്‍ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടവനാണ് എന്നതാണ് (ഉല്‍പ.1:26-27). മൃഗങ്ങളെപ്പറ്റി അങ്ങനെ പറഞ്ഞിട്ടില്ല. അവ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവയല്ല. മനുഷന്‍ ദൈവസാദൃശ്യത്തിലായതുകൊണ്ട് മനുഷന് ഒരു ആത്മാവുണ്ട്, മനസ്സുണ്ട്, വികാരങ്ങളും തീരുമാന ശക്തിയുമുണ്ട്. എന്നു മാത്രമല്ല, മനുഷന്‍ മരണശേഷം തുടര്‍ന്നു ജീവിക്കയും ചെയ്യുന്നു; അവന്റെ ആത്മാവ് നിത്യാത്മാവാണ്. മൃഗങ്ങളുടെ ആത്മാവ് (പ്രാണന്‍) അവയുടെ മരണത്തോടുകൂടി ഇല്ലാതാകയും ചെയ്യുന്നു.
ഈ തരുണത്തില്‍ മറ്റൊരു കാര്യം പറയേണ്ടത് മൃഗങ്ങള്‍ ഉല്‍പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ ഭാഗമായിരുന്നു എന്നതാണ് . ദൈവം മൃഗങ്ങളെ സൃഷ്ടിച്ച ശേഷം അത് നല്ലത് എന്ന് കണ്ടു എന്നും വായിക്കുന്നു (ഉല്‍പ.1:25). എന്നാല്‍ പുതിയ ആകാശഭൂമികളെപ്പറ്റി പറയുന്ന സ്ഥലത്ത് മൃഗങ്ങളെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് നമുക്ക് വെറും ഊഹിക്കുവാനേ സാധിക്കയുള്ളൂ(വെളി.22:1). കര്‍ത്താവിന്റെ ആയിരമാണ്ടു വാഴ്ചയില്‍ മൃഗങ്ങള്‍ ഉണ്ടായിരിക്കും എന്നതിന് സംശയമില്ലല്ലോ (യെശ.6:11; 65:25). ആ മൃഗങ്ങള്‍ ഈ ഭൂമിയില്‍ നാമായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ തന്നെ ആയിരിക്കുമോ എന്നു പറയുവാന്‍ ഒരു ന്യായവുമില്ല. ഏതായാലും നാം സ്വര്‍ഗത്തിലെത്തുമ്പോള്‍ സകലവും ദൈവത്തിന്റെ ഇംഗിതപ്രകാരമായിരിക്കുമെന്നും അത് എന്തായിരുന്നലും നമുക്കും പ്രീയമായിരിക്കും എന്നതിനും അല്‍പം പോലും സംശയം ആവശ്യമില്ല.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
വളര്‍ത്തുമൃഗങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടോ? മൃഗങ്ങള്‍ക്ക് ആത്മാവുണ്ടോ?
|