ഞാന്‍ ഉപേക്ഷിക്കപ്പെട്ട ആളാണ്. ബൈബിള്‍ അനുസരിച്ച് എനിക്ക് പുനര്‍വിവാഹം അനുവദനീയമാണോ?
ചോദ്യം: ഞാന്‍ ഉപേക്ഷിക്കപ്പെട്ട ആളാണ്. ബൈബിള്‍ അനുസരിച്ച് എനിക്ക് പുനര്‍വിവാഹം അനുവദനീയമാണോ?
ഉത്തരം:
പലപ്പോഴും ഉപേക്ഷണത്തെപ്പറ്റിയും പുനര്‍വിവാഹത്തെപ്പറ്റിയും വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്ന ചോദ്യം ഉന്നയിക്കപ്പെടാറുണ്ട്. എന്നാല്‍ ഈ വിഷയത്തെപ്പറ്റി അധികം വിപുലമായി ബൈബിളില്‍ ഒന്നും പറയുന്നില്ല. അതേ സമയം വ്യക്തമായി ചില കാര്യങ്ങള്‍ പറയുന്നുണ്ടുതാനും.
വിവാഹത്തെപ്പറ്റി ബൈബിള്‍ വ്യക്തമായി പറയുന്ന ഒന്നാമത്തെ കാര്യം വിവാഹം ഒരു ആജീവനാന്ത ബന്ധം ആയിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നാണ് (ഉല്പ.2:24; മത്താ.19:6). മത്താ.19:9 അനുസരിച്ച് വ്യഭിചാരം മാത്രമാണ് ഉപേക്ഷണത്തിനു വേദപുസ്തകം അനുവദിച്ചിരിക്കുന്ന ഒരേ ന്യായം. പുനര്‍വിവാഹത്തെപ്പറ്റി അവിടെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ലതാനും. വേറൊരു സന്ദര്‍ഭം അവിശ്വാസി വിശ്വാസിയായ ജീവിതപങ്കാളിയെ ഉപേക്ഷിച്ചു പോകുന്നതാണ് (1കൊരി.7:12-15). അവിടെയും പുനര്‍വിവാഹത്തെപ്പറ്റി വ്യക്തമായി ഒന്നും പറയുന്നില്ല. ചിലര്‍ ചിന്തിക്കുന്നത് ശാരീരികമോ മാനസീകമോ ആയ ഭീകരത ഉപേക്ഷണത്തിനു മതിയായ കാരണമാണ് എന്നാണ്. എന്നാല്‍ അക്കാര്യത്തെപ്പറ്റി വേദപുസ്തകം മൌനമാണ്.
രണ്ടു കാര്യങ്ങള്‍ നമുക്ക് വ്യക്തമായി അറിയാം. ഒന്ന് ദൈവം ഉപേക്ഷണം വെറുക്കുന്നു എന്നതാണ് (മലാ.2:16). മറ്റൊന്ന്, ദൈവം കരുണ ഉള്ളവനും ക്ഷമിക്കുന്നവനും ആണ്. എല്ലാ വിവാഹറദ്ദുകളും പാപത്തിന്റെ പരിണിതഫലങ്ങളാണ്. അതുകൊണ്ട് മറ്റെല്ലാ പാപങ്ങളേയും ദൈവം ക്ഷമിക്കുന്നതുപോലെ വിവാഹറദ്ദിനേയും ദൈവം ക്ഷമിക്കും എനനമതിനു സംശയമില്ല (മത്താ.26:28; എഫെ.1:7). വിവാഹറദ്ദിനെ ദൈവം ക്ഷമിക്കും എങ്കില്‍ അതിനര്‍ത്ഥം പുനര്‍വിവാഹം ചെയ്യാമെന്നാണോ? ഒരിക്കലും അല്ല. ചിലരെ ഏകരായിപ്പാര്ക്കുവാന് ദൈവം വിളിക്കാറുണ്ട് (1കൊരി.7:7-8). ഏകാകിയായിപ്പാര്‍ക്കുന്നത് ഒരു ശാപമായോ ശിക്ഷയായോ ഒരിക്കലും കരുതുവാന്‍ പാടില്ല. മുഴു ഹൃദയത്തോടെ ദൈവത്തെ സേവിക്കുവാനുള്ള അവസരമായി അതിനെ കാണാവുന്നതാണ് (1കൊരി.7:32-36). എന്നാല്‍ അഴലുന്നതിനേക്കാള്‍ വിവാഹം ചെയ്യുന്നതാണ് നല്ലത് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നുണ്ട് (1കൊരി.7:9).
ഇപ്പോള്‍ നിങ്ങളുടെ പ്രശ്നത്തിലേക്കു വരാം. നിങ്ങള്‍ വിവാഹറദ്ദിനു ഉള്പ്പെടാമോ? പുനര്‍വിവാഹം ചെയ്യാമോ? ആ ചോദ്യങ്ങള്‍ക്കു ഉത്തരം തരുവാന്‍ ഞങ്ങള്‍ക്ക് കഴിവില്ല. അത് ദൈവമുമ്പാകെ നിങ്ങള്‍ ചെയ്യേണ്ട തീരുമാനമാണ്. ഈ അവസരത്തില്‍ നിങ്ങള്‍ എന്തു ചെയ്യണം എന്ന് ജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കണം എന്നു മാതരുമേ ഞങ്ങള്‍ക്ക് പറയുവാന്‍ കഴിയൂ (യാക്കോ.1:5). തുറന്ന മനസ്സോടെ ദൈവം നിങ്ങളുടെ ഹൃദയത്തില്‍ ശരിയായ ആഗ്രഹം തരേണമേ എന്ന് പ്രാര്‍ത്ഥിക്കാം (സങ്കീ.37:4). ദൈവത്തിന്റെ ഹിതം അറിയുക (സദൃ.3:5-6). അവന്റെ വഴിയില്‍ നടക്കുക. ദൈവം അനുഗ്രഹിക്കും.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
ഞാന്‍ ഉപേക്ഷിക്കപ്പെട്ട ആളാണ്. ബൈബിള്‍ അനുസരിച്ച് എനിക്ക് പുനര്‍വിവാഹം അനുവദനീയമാണോ?
|