ദൈവത്തിന്റെ ആസ്ഥിത്വം
 
 

ഒരു ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന്‌ വല്ല തെളിവുകളും ഉണ്ടോ?



ചോദ്യം: ഒരു ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന്‌ വല്ല തെളിവുകളും ഉണ്ടോ?

ഉത്തരം:
ഒരു ദൈവം ഉണ്ടോ? ഈ വിവാദത്തിന്‌ ഇത്ര അധികം താല്പൈര്യം കാണുന്നു എന്നത്‌ ആശ്ചര്യമായിരിക്കുന്നു. അടുത്ത കാലത്ത്‌ എടുത്ത ഒരു കണക്കനുസരിച്ച്‌ ഇന്നു ജീവിച്ചിരിക്കുന്ന ലോകജനങ്ങളില്‍ 90% ആളുകളും ഒരു ദൈവമോ അല്ലെങ്കില്‍ ഒരു ദൈവീക ശക്തിയോ ഉണ്ടെന്ന്‌ വിശ്വസിക്കുന്നവരാണ്‌. എങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവം ഉണ്ടെന്ന്‌ തെളിയിക്കേണ്ട നിര്ബോന്ധത്തില്‍ ആയിരിക്കയാണ്‌. വാസ്തവത്തില്‍ തിരിച്ചാണ്‌ സംഭവിക്കേണ്ടത്‌.

വാസ്തവത്തില്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കുവാന്‍ ആരേകൊണ്ടും സാധിക്കുകയില്ല. അത്‌ വിശ്വാസത്താല്‍ സ്വീകരിക്കേണ്ട ഒരു കാര്യമാണെന്നാണ്‌ ബൈബിള്‍ പഠിപ്പിക്കുന്നത്‌. "എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല. ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട്‌ എന്നും തന്നെ വിശ്വസിക്കുന്നവര്ക്ക്ര‌ പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ" (എബ്രാ.11:6). ദൈവം വിചാരിച്ചാല്‍ താന്‍ ഉണ്ടെന്ന്‌ പ്രത്യക്ഷപ്പെട്ട്‌ ലോകത്തിന്‌ തന്നെത്താന്‍ കാണിക്കാമായിരുന്നു. താന്‍ അങ്ങനെ ചെയ്തിരുന്നു എങ്കില്‍ പിന്നെ വിശ്വാസത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. "യേശു അവനോട്‌ നീ എന്നെ കണ്ടതു കൊണ്ട്‌ വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാടര്‍" (യോഹ.20:29).

എന്നാല്‍ ഇതിന്റെ അര്ത്ഥം ദൈവം ഉണ്ട്‌ എന്നതിന്‌ തെളിവുകള്‍ ഒന്നും ഇല്ല എന്നല്ല. ബൈബിള്‍ ഇങ്ങനെ പറയുന്നു: "ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്ണ്ണികക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകല്‍ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക്‌ അറിവു കൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്പ്പാ നുമില്ല. ഭൂമിയില്‍ എല്ലായിടവും അതിന്റെ അളവു നൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു." (സങ്കീ.19:1-4). ആകാശത്തിലെ താരനിരകളും, അളവില്ലാത്ത അഖിലാണ്ഡവും, പ്രകൃതിയുടെ അത്ഭുത പ്രതിഫാസങ്ങളും, അസ്തമിക്കുന്ന സൂര്യനും എല്ലം ഒരു സൃഷ്ടാവിനെ ചൂണ്ടിക്കാണിക്കുന്നു.

ഇതിനെല്ലാമുപരി മനുഷഹൃദയങ്ങളില്ത്തിന്നെ ദൈവമുണ്ട്‌ എന്നതിന്‌ തെളിവുണ്ട്‌. "അവന്‍ മനുഷ ഹൃദയങ്ങളില്‍ നിത്യത വെച്ചിരിക്കുന്നു" (സഭപ്ര.3:11). നമുക്കെല്ലാമറിയാവുന്ന കാര്യമാണ്‌ മനുഷജീവിതം വെറും ഭൌതീകമല്ലെന്ന്; ഉള്ളിന്റെ ഉള്ളില്‍ നമുക്കറിയാം കാണപ്പെടാത്ത ഒരു ലോകമുണ്ടെന്നും അവിടെ ഒരു ദൈവമുണ്ടെന്നും. ഒരു പക്ഷേ ബുദ്ധിപരമായി ആ ചിന്തയെ അടക്കുവാന്‍ കഴിഞ്ഞേക്കാം; എന്നാല്‍ ദൈവബോധം സകല മനുഷര്ക്കുംാ ഉണ്ടെന്നതില്‍ സംശയമില്ല. എങ്കിലും ബൈബിള്‍ പറയുന്നു; ചിലര്‍ ദൈവമില്ല എന്ന് പറയുമെന്ന്. "ദൈവം ഇല്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു" (സങ്കീ.14:1). ഇതുവരെ ലോകത്തിലെ സകല കലാചാരങ്ങളിലും, നാഗരീകതയിലും ജീവിച്ചിട്ടുള്ള ആളുകളില്‍ 98%പേരും ദൈവവിശ്വാസികള്‍ ആയിരുന്നതിനാല്‍ മനുഷഹൃദയങ്ങളില്‍ പ്രവര്ത്തിിക്കുന്ന ഒരു ശക്തി/ആള്‍ ഇതിനു പുറകില്‍ ഉണ്ടെന്നതില്‍ ആര്ക്കും സംശയം തെല്ലും വേണ്ട.

ദൈവം ഉണ്ട്‌ എന്ന്‌ വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്‌. അതിനുപരിയായി ബുദ്ധിപരമായി ചിന്തിച്ചാലും ദൈവമുണ്ട്‌ എന്ന നിഗമനത്തില്‍ ന്യായമായി എത്താവുന്നതാണ്‌. ആദ്യമായി ജീവാസ്തിത്വത്തെപ്പറ്റി ചിന്തിക്കുക (ontologiclal argument). പല നിലകളിലുള്ള ജീവനുമായി നമുക്ക്‌ പരിചയമുണ്ട്‌. ഇന്നുള്ള ജീവനിലേക്കും ഏറ്റം വലിയ ജീവന്‍ ഉണ്ടായെങ്കിലേ മതിയാകയുള്ളൂ. ജീവന്റെ ഉറവിടമായ ആ ജീവനത്രേ ദൈവം. ജീവന്റെ ഉറവിടമായ ഒരു ജീവനില്ലാതെ മറ്റു ജീവനെല്ലാം എവിടെ നിന്നു വന്നതാണ്‌? അടുത്ത ബുദ്ധിപരമായ വിവാദം രൂപകല്പെനയെ അടിസ്ഥാനപ്പെടുത്തിയതാണ്‌ (teleological argument). ഈ പ്രപഞ്ചത്തിനു പുറകില്‍ അത്ഭുതമായ ഒരു രൂപകല്പaന നമുക്ക്‌ ദര്ശി ക്കാവുന്നതാണ്‌. ഈ രൂപകല്പപന വിരല്‍ ചൂണ്ടുന്നത്‌ ഈ രൂപകല്പിന ചെയ്ത ഒരു ആളിനേയാണ്‌. ഉദ്ദാഹരണമായി സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം തന്നെ എടുക്കുക. അല്പംി കൂടുകയോ കുറയുകയോ ചെയ്തിരുന്നാല്‍ ഇന്നുള്ള ജീവരാശികള്‍ ഭൂമിയില്‍ ജീവിക്കുമായിരുന്നില്ല. ഈ പ്രപഞ്ചത്തിലെ മൂലപദാര്ത്ഥമങ്ങളുടെ ഘടന അല്പംക വ്യത്യാസമായിരുന്നെങ്കില്‍ ഇവിടെ ജീവന്‍ നിലനില്കുാമായിരുന്നില്ല. പ്രകൃത്യാ ഒരു ജീവാണു ഉണ്ടാകുവാനുള്ള ചാന്സ്ി‌ 1/10(ഇവിടെ 243 പൂജ്യങ്ങള്‍ ചേര്ത്ത് അക്കം വായിക്കുക) ആണ്‌. ഒരു സാധാരണ കോശത്തില്‍ (cell) ലക്ഷക്കണക്കിന്‌ ജീവാണുക്കളാണ്‌ (molecules) ഉള്ളതെന്ന്‌ മറക്കരുത്‌.

അടുത്ത ബുദ്ധിപരമായ വിവാദം കാര്യകാരണങ്ങളെ അടിസ്ഥനപ്പെടുത്തിയുള്ളതാണ്‌ (cosmological argument). ഓരോ കാര്യത്തിന്റേയും പുറകില്‍ ഒരു കാരണം ഉണ്ടായിരിക്കും. ഈ പ്രപഞ്ചവും അതിനടുത്തത്‌ എല്ലാം കാര്യങ്ങളാണ്‌. ഇതിനു പുറകില്‍ ഒരു കാരണം ഉണ്ടായെങ്കിലേ മതിയാവൂ. കാരണമില്ലാത്ത ഒരു കാര്യം ഇതിനെല്ലാം പുറകിലുണ്ട്‌. അതാണ്‌ ദൈവം. നാലാമത്തെ വിവാദം ധാര്മ്മീ കതയെ അടിസ്ഥാനമാക്കിയതാണ്‌ (moral argument). ലോകത്തിലുള്ള സകല ജനങ്ങള്ക്കും ഒരു സദാചാര ബോധമുണ്ട്‌. നല്ലതും ചീത്തയും ഉണ്ട്‌. കൊലപാതകം, മോഷണം, ഭോഷ്ക്ക്‌, വ്യഭിചാരം ഇവ തെറ്റാണെന്ന്‌ സകല മനുഷരും പറയുന്നു. ഈ തെറ്റ്‌, ശരി എന്ന ചിന്ത മനുഷന്‌ എവിടെ നിന്നു വന്നു? മനുഷ ഹൃദയങ്ങളില്‍ ദൈവം തന്റെ ധാര്മീ്ക നിയമങ്ങള്‍ വെച്ചിട്ടല്ലേ?

കാര്യങ്ങല്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തെപ്പറ്റിയുള്ള തെളിവായ മറുക്കാനാവാത്ത അറിവു പുറം തള്ളി ജനങ്ങള്‍ ഭോഷ്ക്ക്‌ വിശ്വസിക്കുമെന്ന്‌ വേദപുസ്തകം പറയുന്നു. റോമ.1:25 ഇങ്ങനെ പറയുന്നു; "ദൈവത്തിന്റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു; സൃഷ്ടിച്ചവനേക്കാള്‍ സൃഷ്ടിയെ ഭജിച്ച്‌ ആരാധിച്ചു; അവന്‍ എന്നെന്നേക്കും വാഴ്തപ്പെട്ടവന്‍. ആമേന്‍". ദൈവത്തെ വിശ്വസിക്കാത്തവര്‍ നീക്കുപോക്കില്ലാത്തവര്‍ എന്ന്‌ വേദപുസ്തകം പറയുന്നു. "അവന്റെ നിത്യശക്തിയും ദൈവത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങള്‍ ലോകസൃഷ്ടി മുതല്‍ അവന്റെ പ്രവര്ത്തി കളാല്‍ ബുദ്ധിക്ക്‌ തെളിവായി വെളിപ്പെട്ടു വരുന്നു; അവര്ക്ക് ‌ പ്രതിവാദം ഇല്ലാതിരിക്കേണ്ടതിനു തന്നെ" (റോമ.1:20).

ദൈവത്തെ വിശ്വസിക്കാത്തവര്‍ "അത്‌ ശാസ്ത്രീയമല്ല" "അതിനു തെളിവുകള്‍ ഇല്ല" എന്നൊക്കെ പറയാറുണ്ട്‌. എന്നാല്‍ യഥാര്ത്ഥ കാരണം അതൊന്നുമല്ല. ദൈവമുണ്ട്‌ എന്നു സമ്മതിച്ചാല്‍ അവര്‍ ബാദ്ധ്യസ്ഥരാണെന്നും ദൈവസന്നിധിയില്‍ കുറ്റക്കാരാണെന്നും സമ്മതിക്കേണ്ടിവരും. ഒരു ദൈവം ഉണ്ടെങ്കില്‍ നാമെല്ലാവരും അവന്നു മുമ്പില്‍ കണക്കു കൊടുക്കേണ്ടി വരും. ദൈവമില്ലെങ്കില്‍ ഒരു ന്യായവിധിയും ഇല്ലല്ലോ; മനുഷന്‌ ഇഷ്ടം പോലെ ജീവിക്കാമല്ലോ. അതുകൊണ്ടാണ്‌ ഇന്ന്‌ നമ്മുടെ സമുദായങ്ങളില്‍ അനേകര്‍ പരിണാമവാദികളായി മാറിയിരിക്കുന്നത്‌. ഒരു ദൈവമുണ്ടെന്ന്‌ ഉള്ളിന്റെ ഉള്ളില്‍ എല്ലാവര്ക്കും അറിയാവുന്നതത്രേ. ദൈവാസ്ഥിത്വത്തെ ഇത്ര തീവ്രമായി ആളുകള്‍ എതിര്ക്കു ന്നതു തന്നെയാണ്‌ ദൈവമുണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്‌.

ഇനിയും ഒരു കാര്യം കൂടെ പറയട്ടെ. ഒരു ദൈവമുണ്ട്‌ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം? ദൈവമുണ്ട്‌ എന്ന്‌ എനിക്കറിയാം. കാരണം ഞാന്‍ ദിവസവും അവനോട്‌ സംസാരിക്കുന്നു. അശരീരിയായി അവന്റെ ശബ്ദം എന്റെ കാതുകളില്‍ പതിയുന്നില്ല. പക്ഷെ, അവന്റെ സാന്നിദ്ധ്യം ഞാന്‍ ഉണരുന്നു; അവന്റെ നടത്തിപ്പ്‌ ഞാന്‍ അനുഭവിക്കുന്നു; അവന്റെ സ്നേഹം ഞാന്‍ അറിയുന്നു. അവന്റെ കൃപ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലെ അനേക സംഭവങ്ങള്‍ ദൈവം ഉണ്ടെങ്കിലല്ലാതെ മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല. എന്നെ അവന്‍ അത്ഭുതമായി രക്ഷിച്ച്‌ ദിവസംതോറും അത്ഭുതമായി വഴി നടത്തി വരുന്നു. എനിക്ക്‌ അവനേക്കുറിച്ച്‌ പറയാതിരിക്കുവാനും അവന്‌ നന്ദി കരേറ്റാതിരിക്കുവാനും സാധിക്കയില്ല.

വിശ്വസിക്കുവാന്‍ മന്സ്സിരല്ലാത്തവര്ക്ക്ി‌ ഈ പറഞ്ഞ ന്യായങ്ങള്‍ ഒന്നും സ്വീകാര്യമല്ലായിരിക്കാം. ദൈവാസ്ഥിത്വം വിശ്വാസത്താല്‍ സ്വീകരിച്ചാല്‍ അല്ലാതെ സാധിക്കയില്ല (എബ്രാ.11:6). ദൈവവിശ്വാസം എന്നത്‌ അന്ധകാരത്തിലേക്കുള്ള അന്ധന്റെ കുതിച്ചുചാട്ടമല്ല. നേരേമറിച്ച്‌ പ്രകാശമുള്ള ഒരു മുറിയിലേക്കുള്ള ഭദ്രമായ കാല്‍ വെയ്പാണത്‌. അതിന്‌ മേഘങ്ങള്‍ പോലെ സാക്ഷികള്‍ നമുക്കു ചുറ്റും ഉണ്ടുതാനും.



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക



ഒരു ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന്‌ വല്ല തെളിവുകളും ഉണ്ടോ?