ചൂതാട്ടത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? ചൂതാട്ടം പാപമാണോ?
ചോദ്യം: ചൂതാട്ടത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? ചൂതാട്ടം പാപമാണോ?
ഉത്തരം:
പണത്തെ പെരുക്കണം എന്ന ഉദ്ദേശത്തോടുകൂടി അടുത്ത് എന്തു സംഭവിക്കും എന്ന് അറിയുവാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ പണം ചെലവു ചെയ്യുന്നതിനെ ചൂതാട്ടം എന്ന് വിളിക്കാവുന്നതാണ്. ചൂതാട്ടത്തെയോ, ബെറ്റുവയ്കുന്നതിനേയോ, ലൊട്ടറിയെയോ പേരുപറഞ്ഞ് വേദപുസ്തകം കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ദ്രവ്യാഗ്രഹത്തില്‍ നിന്ന് ഒഴിഞ്ഞിരിക്കുവാന്‍ വേദപുസ്തകത്തില്‍ കല്‍പനയുണ്ട് (1തിമോ.6:10; എബ്ര.13:5). പെട്ടെന്ന് പണക്കാരനാകുവാന്‍ ആഗ്രഹിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നും വേദപുസ്തകം മുന്നറിയിപ്പു തരുന്നുണ്ട് (സദൃ.13:11; 23:5; സഭ.5:10). ആളുകള്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നത് ദ്രവ്യാഗ്രഹംകൊണ്ടും പെട്ടെന്ന് പണക്കാരാകുവാനുള്ള ആഗ്രഹം കൊണ്ടുമാണല്ലൊ.
ചൂതാട്ടത്തിലെ തെറ്റ് എന്താണ്? ചൂതാട്ടം ഒരു ബുദ്ധിമുട്ടുള്ള പ്രശ്നമാണ്. കാരണം ഇടക്കിടക്കു മാത്രം ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടാല്‍കൂടെ അത് പണത്തെ പാഴാക്കുന്ന കാര്യമാണ്. ആളുകള്‍ ഏതെല്ലാം രീതിയിലാണ് പണത്തെ പാഴാക്കുന്നത്? സിനിമക്ക് പോകുന്നതും, അധികപണച്ചെലവുള്ള ഹോട്ടലില്‍ ആഹാരം കഴിക്കുന്നതും, ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും പോലെ തന്നെ ചൂതാട്ടവും പാഴ്ചെലവിന്റെ പട്ടികയില്‍ പെടുത്തേണ്ടതാണ്. പണം പാഴാക്കുവാനുള്ളതല്ല. ആവശ്യത്തിലധികം പണമുണ്ടെങ്കില്‍ അത് ഭാവി ആവശ്യത്തിലേക്ക് കരുതേണ്ടതാണ്. അല്ലെങ്കില്‍ ആവശ്യക്കാര്‍ക്ക് കൊടുത്ത് സഹായിക്കേണ്ടതാണ്; പണം പാഴാക്കുവാന്‍ പാടില്ലാത്തതാണ്.
വേദപുസ്തകത്തില്‍ ചൂതാട്ടം: വേദപുസ്തകത്തില്‍ ചൂതാട്ടത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഭാഗ്യം പരീക്ഷിക്കുന്നതിനെപ്പറ്റിയും ചീട്ടിട്ടു കാര്യങ്ങള്‍ തീരുമാനിക്കുന്നതിനെപ്പറ്റിയും വായിക്കുന്നുണ്ട്. ലേവ്യാപുസ്തകത്തില്‍ ഏത് ആടിനെ ബലിയിടണം ഏതിനെ വനാന്തരത്തിലേക്ക് വിട്ടയക്കണം എന്ന് തീരുമാനിക്കുന്നത് ചീട്ടിട്ടായിരുന്നു. യോശുവയുടെ കാലത്ത് ഏതു ഗോത്രത്തിന് ഏതുസ്ഥലം എന്നത് തീരുമാനിച്ചത് ചീട്ടിട്ടായിരുന്നു. നെഹമ്യാവിന്റെ കാലത്ത് പട്ടണത്തിനുള്ളില്‍ ആരു താമസിക്കും വെളിയില്‍ ആരു താമസിക്കും എന്ന് തീരുമാനിച്ചതും ചീട്ടിട്ടായിരുന്നു. ഒടുവിലായി അപ്പൊസ്തലന്‍മാര്‍ യൂദക്കു പകരം ഒരാളെ തെരഞ്ഞെടുത്തതും ചിട്ടിട്ടു തന്നെയായിരുന്നു. "ചീട്ടു മടിയില്‍ ഇടുന്നു. അതിന്റെ വിധാനമോ യഹോവയില്‍ നിന്നത്രേ" എന്ന് സദൃ.16:33ല്‍ വായിക്കുന്നു. എന്നാല്‍ ഈ കാലത്ത് വിശ്വാസികള്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ചീട്ടിട്ടാണ് എന്ന് പുതിയനിയമത്തില്‍ എവിടെയും വായിക്കുന്നില്ല.
നൃത്തശാലകളും ലോട്ടറികളും: നൃത്തശാലകളും ലോട്ടറികളും എങ്ങനെയെങ്കിലും ആളുകളുടെ കൈയിലിരുന്ന് പണം അപഹരിക്കുവാന്‍ ഏതെല്ലാം വശ്യവ്യാപാര അടവുകളാണ് പ്രയോഗിക്കുന്നത്! പലപ്പോഴും അവര്‍ ലഹരിപാനീയങ്ങള്‍ വളരെ വിലകുറച്ചോ അല്ലെങ്കില്‍ സൌജന്യമായോ കൊടുത്ത് ആളുകളുടെ ചിന്തിച്ചു തീരുമാനിക്കുവാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. നൃത്തശാലകളില്‍ ആളുകളുടെ മനസ്സിനേയും ശരീരത്തേയും പ്രീണിപ്പിക്കുന്ന കാര്യങ്ങള്‍ കൊടുത്ത് പണം അപഹരിക്കുന്നു. ലോട്ടറികളും അപ്രകാരം ആളുകളെ വശികരിച്ചാണ് പണം വസൂലിക്കുന്നത്. പഠനങ്ങള്‍ തെളിയിക്കുന്നത് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ പട്ടിണിപ്പാവങങളള്‍ ആണെന്നാണ്. പെട്ടെന്നു പണക്കാരാകുവാനുള്ള അമിതമായ ആശയില്‍ വെറിപിടിച്ച് ആഹാരത്തിനുള്ളതുപോലും ചിലപ്പോള്‍ ലോട്ടറിക്കായി ചെലവാക്കുന്നു. ഇങ്ങനെ അനേകരുടെ ജീവിതം നശിച്ചു പോയിട്ടുണ്ട്.
ലോട്ടറിപ്രസ്ഥാനം എന്തുകൊണ്ട് ദൈവത്തിന് പ്രസാദമല്ല? പലരും ചൂതാട്ടത്തിലും ലോട്ടറിയിലും ചേരുന്നതിന്റെ ഒരു ഉദ്ദേശം ആവശ്യത്തിലധികം പണമുണ്ടെങ്കില്‍ ദൈവകാര്യങ്ങള്‍ക്കും മറ്റു നല്ലകാര്യങ്ങള്‍ക്കും ഒക്കെ കൊടുക്കാമല്ലോ എന്നു പറഞ്ഞാണ്. എന്നാല്‍ വാസ്തവം പറയട്ടെ ഇങ്ങനെ ലഭിക്കുന്ന പണത്തില്‍ നിന്ന് ദൈവകാര്യങ്ങള്‍ക്കോ നല്ലകാര്യങ്ങള്‍ക്കോ കൊടുക്കുന്നവര്‍ ഇല്ല എന്നു തന്നെ പറയാം. പഠനങ്ങള്‍ തെളിയിക്കുന്ന മറ്റൊരു വാസ്തവം ലോട്ടറിയില്‍ നിന്നും മറ്റും വലിയ തുകകള്‍ സമ്മാനമായി ലഭിച്ചവരില്‍ മിക്കവരും ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരുടെ ആദ്യത്തെ സാമ്പത്തീക നിലയേക്കാള്‍ പരിതാപകരമായ നിലയിലേക്ക് തള്ളപ്പെട്ടിട്ടുണ്ട് എന്നതാണ്. ലോട്ടറിപ്പണം ആരും ദൈവകാര്യങ്ങള്‍ക്ക് കൊടുക്കാറുമില്ല. ദൈവത്തിന് നമ്മുടെ പണം ആവശ്യമില്ലല്ലോ (സങ്കീ.50:12). ബാങ്കുകൊള്ളയില്‍നിന്നും മയക്കുമരുന്നില്‍നിന്നും ലഭികകുലന്ന പണം ദൈവനാമമഹത്വത്തിന് ഉതകാത്തതുപോലെ ലോട്ടറിപ്പണവും ദൈവനാമമഹത്വത്തിന് പ്രയോജനമില്ലാത്തതാണ്. അനേക പട്ടിണിപ്പാവങ്ങളുടെ ദ്രവ്യാഗ്രഹത്തില്‍നിന്നുണ്ടായതാണല്ലോ ലോട്ടറിപ്പണം. "അന്യായമായി സമ്പാദിച്ച പണം കുറഞ്ഞുപോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും" (സദൃ.13:11).
"ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംഷിച്ചിട്ട് വിശ്വാസം വിട്ടുഴന്ന് ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു " (1തിമോ.6:10). "നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണട്ോ തൃപ്തിപ്പെടുവിന്‍. 'ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല' എന്ന് അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നല്ലോ" (എബ്രാ.13:5). മത്താ. 6:24 ഇങ്ങനെ പറയുന്നു: "രണ്ടു യജമാനന്‍മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ച് മറ്റവനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്ന് മറ്റവനെ നിരസിക്കും. നിങ്ങള്‍ക്ക് ദൈവത്തെയും മാമോനെയും (ദ്രവ്യത്തെയും) സേവിപ്പാന്‍ കഴികയില്ല".
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
ചൂതാട്ടത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? ചൂതാട്ടം പാപമാണോ?
|