settings icon
share icon
ചോദ്യം

സ്വവര്‍ഗ്ഗ ഭോഗത്തെപ്പറ്റി സത്യവേദപുസ്തകം എന്തു പറയുന്നു? സ്വവര്‍ഗ്ഗഭോഗം പാപമാണോ?

ഉത്തരം


സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് സത്യവേദപുസ്തകം വീണ്ടും വീണ്ടും പറയുന്നു (ഉല്‍പത്തി.19:1-13: ലേവ്യ.18:22: റോമർ.1:26-27; 1കൊരിന്ത്യർ.6:9). ദൈവത്തെ നിഷേധിക്കുന്നതിന്റേയും അനുസരിക്കാതിരിക്കുന്നതിന്റേയും ഫലമാണ്‌ സ്വവര്‍ഗ്ഗഭോഗം എന്ന് റോമർ.1:26,27 വ്യക്തമായി പഠിപ്പിക്കുന്നു. ഒരുവന്‍ പാപത്തിലും അവിശ്വാസത്തിലും തുടരുമ്പോള്‍, ദൈവമില്ലാത്ത പാപജീവിതത്തിന്റെ ശൂന്യതയും നിരാശാജനകമായ അനുഭവങ്ങളും അവനു മനസ്സിലാക്കി ക്കൊടുക്കേണ്ടതിന്‌ ദൈവം അവനെ അധിക ദുഷ്ടതയും ഹീനതയും നിറഞ്ഞ പാപങ്ങള്‍ക്ക്‌ "ഏലിച്ചുകൊടുക്കും" എന്ന് വേദപുസ്തകം പറയുന്നു. സ്വവര്‍ഗ്ഗഭോഗം എന്ന "മറുതലിപ്പില്‍" തുടരുന്നവര്‍ ദൈവരാജ്യം കൈവശമാക്കുകയില്ല എന്ന് 1കൊരിന്ത്യർ 6:9 പറയുന്നു.

സ്വവര്‍ഗ്ഗഭോഗം ചെയ്യുവാനുള്ള ആസക്തിയോടുകൂടി ദൈവം ആരേയും സൃഷ്ടിക്കുന്നില്ല. ഒരുവന്‍ സ്വവര്‍ഗ്ഗഭോഗി ആയിത്തീരുന്നത്‌ പാപത്തിന്റെ ഫലമായിട്ടാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (റോമർ 1:24-27). അന്തിമമായി അവരവരുടെ തീരുമാനത്തിന്റെ ഫലമാണത്‌. ക്രൂരത തുടങ്ങിയ മറ്റു പാപങ്ങളോടുള്ള പ്രതിപത്തി ചിലരുടെ പ്രകൃതി ആയിരിക്കുന്നതു പോലെ ചിലരുടെ പ്രകൃതിയില്‍ സ്വവര്‍ഗ്ഗ ഭോഗത്തോടുള്ള പ്രതിപത്തി ഉണ്ടായെന്നു വന്നേക്കാവുന്നതാണ്‌. അത്തരം പ്രതിപത്തി ആ വക പാപങ്ങള്‍ ചെയ്യുവാനുള്ള അനുവാദമായി കാണാവുന്നതല്ല. കോപ പ്രകൃതിയുള്ള ഒരുവന്‍ കോപിഷ്ഠനായി തുടരുന്നതു ശരിയാണോ? ഒരിക്കലും അല്ലല്ലോ. സ്വവര്‍ഗ്ഗഭോഗത്തെപ്പറ്റിയും അങ്ങനെ തന്നെയാണ്‌.

മറ്റെല്ലാ പാപങ്ങളേക്കാളും സ്വവര്‍ഗ്ഗഭോഗം ഒരു വലിയ പാപമാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നില്ല. പാപങ്ങളെല്ലാം ദൈവത്തോടുള്ള മറുതലിപ്പാണ്‌. അതുപോലെ സ്വവര്‍ഗ്ഗഭോഗവും മനുഷ്യരെ ദൈവത്തിൽ നിന്ന് അകറ്റുന്ന മറ്റനേക പാപങ്ങളില്‍ ഒന്നായി 1കൊരിന്ത്യർ 6: 9-10 വരെയുള്ള വാക്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു. വ്യഭിചാരക്കാരനും, വിഗ്രഹ ആരാധനക്കാരനും, ഭോഷ്കു പറയുന്നവരും മാനസ്സാന്തരപ്പെടുമ്പോള്‍ ദൈവം ക്ഷമിക്കുന്നതുപോലെ, സ്വവര്‍ഗ്ഗഭോഗിയും മാനസ്സാന്തരപ്പെട്ടാല്‍ ദൈവം ക്ഷമിക്കും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏതു പാപിക്കുമെന്നതുലെ സ്വവര്‍ഗ്ഗഭോഗിക്കും പാപത്തെ ജയിക്കുവാനുള്ള കൃപയും ശക്തിയും ദൈവം കൊടുക്കുമെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (1കൊരിന്ത്യർ.6:11; 2കൊരിന്ത്യർ.5:17).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

സ്വവര്‍ഗ്ഗ ഭോഗത്തെപ്പറ്റി സത്യവേദപുസ്തകം എന്തു പറയുന്നു? സ്വവര്‍ഗ്ഗഭോഗം പാപമാണോ?
© Copyright Got Questions Ministries