ചോദ്യം
മനുഷ്യൻ ദൈവ സാദൃശ്യത്തിലും ദൈവത്തിന്റെ സ്വരൂപത്തിലും ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ് (ഉല്‍പത്തി.1:26-27)?
ഉത്തരം
സൃഷ്ടിയുടെ അവസാനത്തില്‍ ദൈവം പറഞ്ഞു, "നാം നമ്മുടെ സാദൃശ്യത്തിലും നമ്മുടെ സ്വരൂപത്തിലും മനുഷ്യനെ സൃഷ്ടിക്ക" (ഉല്‍പത്തി.1:26) എന്ന്. അങ്ങനെ ദൈവം തന്റെ സൃഷ്ടിയുടെ വേല തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് അവസാനിപ്പിച്ചു എന്നു കാണാവുന്നതാണ്. മണ്ണില്‍ നിന്ന് മനുഷ്യനെ ഉണ്ടാക്കി അവന്റെ വായിൽ ജീവശ്വാസം ഊതി ദൈവം മനുഷ്യനെ ജീവനുള്ള ദേഹിയാക്കിത്തീര്‍ത്തു (ഉല്‍പത്തി.2:7). അതുകൊണ്ട് ദൈവസൃഷ്ടിയില്‍ മനുഷ്യൻ മറ്റുള്ള എല്ലാ ജീവികളിൽ നിന്നും വിഭിന്നനായിത്തീര്‍ന്നു. അങ്ങനെ ശരീരവും അതിനോട് ദേഹിയും ആത്മാവുമടങ്ങിയ, എന്നു പറഞ്ഞാല്‍ ഭൗതീക ശരീരവും ആത്മാവും ചേര്‍ന്ന ഒരു അതുല്യ സൃഷ്ടി ആണ് മനുഷ്യൻ.
ദൈവസാദൃശ്യം എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ഗുണങ്ങള്‍ മനുഷ്യന് ഉണ്ടെന്നര്‍ത്ഥം. ദൈവം ആത്മാവാണ് എന്ന് നാം വായിക്കുന്നു (യോഹന്നാൻ4:24). ദൈവത്തിനു ഒരു ഭൌതീക ശരീരം ഇല്ലെന്നത് വാസ്തവം തന്നെ. എന്നാല്‍ ആദാമിന് ഒരു ഭൌതീക ശരീരം ഉണ്ടായിരുന്നു എന്ന് നമുക്കറിയാം. ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോള്‍ ആദാം മഹത്വം അണിഞ്ഞവനും മരണം ഇല്ലാത്തവനും ആയിരുന്നു.
ആദാമിനു വെറും ഒരു ഭൌതീകശരീരം മാത്രം ഉള്ളവനായിട്ടല്ല ദൈവം അവനെ സൃഷ്ടിച്ചത്. മറ്റു ജീവികള്‍ക്ക് ഒന്നും ഇല്ലാത്ത, ആതുല്ല്യമായ ഘടകങ്ങള്‍ മനുഷ്യന് ദൈവം കൊടുത്തു. ഈ ഭൂമിയെ വാഴുവാന്‍ അധികാരമുള്ളവനായി അഥവാ ദൈവത്തിന്റെ പ്രതിനിധി ആയിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് (ഉല്‍പത്തി.1:28). അതു മാത്രമല്ല മനുഷ്യന് ദൈവത്തോടു കൂട്ടായ്മ ആചരിക്കുവാനുള്ള കഴിവും ഉള്ളവന്‍ ആയിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ദൈവത്തിന്റെ വ്യക്തിത്വം, സാന്‍മാര്‍ഗ്ഗികത, ആത്മീയത എന്നിവയാണ് ദൈവസാദൃശ്യത്തിന്റെ പ്രധാന ഘടകങ്ങള്‍.
മനുഷ്യന്റെ ദൈവസാദൃശ്യം മാനസീകമായും, ആത്മീകമായും, സാമൂഹികമായും വെളിപ്പെട്ടിരിക്കുന്നു. മാനസീകമായി, മനുഷ്യൻ ചിന്തിക്കുവാനും തീരുമാനിക്കുവാനും കഴിവുള്ളവന്‍ ആണ്. മനുഷ്യൻ ചിന്തിച്ച് സ്വയമായി തീരുമാനം എടുക്കേണ്ടവനാണ്. ദൈവത്തിന്റെ ബുദ്ധിശക്തിയേയും ഇഛാശക്തിയേയും ഇത് പ്രതിഫലിക്കുന്നു. ആരെങ്കിലും എപ്പോഴെങ്കിലും ഒരു പുതിയ യന്ത്രം കണ്ടുപിടിക്കയോ, ഒരു പുസ്തകം എഴുതുകയോ, ഒരു ചിത്രം വരയ്ക്കുകയോ, ഒരു പുതിയ സംഗീതം സജ്ജമാക്കുകയോ, ഒരു പുതിയ കണക്ക് കണ്ടുപിടിക്കയോ ചെയ്യുന്നത് മനുഷ്യൻ ദൈവ സാദൃശ്യത്തിൽ ആയിരിക്കുന്നതുകൊണ്ടാണ്.
ധാര്‍മ്മീകമായി, ദൈവത്തെപ്പോലെ പൂര്‍ണ്ണ നീതിയിലും കുറ്റമില്ലായ്മയിലും ദൈവത്തിന്റെ വിശുദ്ധിയെ പ്രതിനിധീകരിക്കുന്നവന്‍ ആയിട്ടാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. മനുഷ്യനെ സൃഷ്ടിച്ച ശേഷം "എത്രയും നല്ലത്" എന്ന് ദൈവം കണ്ടു എന്ന് നാം വായിക്കുന്നു (ഉല്‍പത്തി.1:31). നമ്മുടെ മനസ്സാക്ഷി നാം ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണെന്ന് നമ്മെ വിളിച്ചറിയിക്കുന്നു. ആരെങ്കിലും ഒരു നിയമാവലി തയ്യാറാക്കുകയോ, അനീതിക്കെതിരായി പോരാടുകയോ, നന്മയെ പുകഴ്ത്തുകയോ, കുറ്റബോധം ഉള്ളവനായിത്തീരുകയോ ചെയ്യുന്നത് മനുഷ്യൻ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടതിനാലാണ്.
സാമൂഹ്യമായി, മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അവന് കൂട്ടായ്മ ആവശ്യമാണ്. ഇത് ദൈവത്തിന്റെ തൃത്വത്തെയും അവന്റെ സ്നേഹത്തേയും അനുസ്മരിപ്പിക്കുന്നതാണ്. ഏദെന്‍ തോട്ടത്തിൽ വെച്ച് മനുഷ്യൻ ദൈവീക കൂട്ടായ്മ അനുഭവിച്ചിരുന്നു (ഉല്‍പത്തി.3:8). മനുഷ്യൻ തുണയായി സ്ത്രീയെ കൊടുത്തതിന്റെ കാരണം മനുഷ്യൻ തനിച്ച് ഇരിക്കുന്നത് നന്നല്ല എന്ന കാരണത്താലാണ് (ഉല്‍പത്തി.2:18). എപ്പോഴൊക്കെ ആരെങ്കിലും വിവാഹം കഴിക്കുകയോ, ഒരു സ്നേഹിതനെ സമ്പാദിക്കുകയോ, ഒരു കൊച്ചുകുട്ടിയെ ആലിംഗനം ചെയ്യുകയോ, ഒരു ക്ലബ്ബിലോ ഒരു സഭയിലോ അംഗമാവുകയോ ചെയ്യുമ്പോള്‍, മനുഷ്യൻ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവനാണെന്ന് വിളിച്ചറിയിക്കുകയാണ്.
ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടതിനാലാണ് ആദാമിന് തെരഞ്ഞെടുക്കുവാനുള്ള കഴിവ് ഉണ്ടായിരുന്നത്. ആദാം നീതിമാനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കിലും, ആദാം ദൈവത്തിനു വിരോധമായി അനീതിയെ തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചു. അവന്‍ അങ്ങനെ ചെയ്തതുകൊണ്ട് തന്നിലുള്ള ദൈവസാദൃശ്യത്തിന് കേടു സംഭവിപ്പിച്ച് അങ്ങനെ അതിനെ പിന്‍ തലമുറകള്‍ക്കു കൈമാറ്റം ചെയ്തു. ഇന്നും മനുഷ്യൻ ദൈവസാദൃശ്യം ഉള്ളവനാണ് (യാക്കോബ്.3:9).എന്നാല്‍ പാപത്തിന്റെ കറയും നമ്മിൽ ഒട്ടിയിട്ടുണ്ട്. മാനസീകമായി, ധാര്‍മ്മീകമായി, സാമൂഹികമായി, മാത്രമല്ല ശാരീരികമായി പോലും നാം പാപത്തിന്റെ പരിണിതഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരാണ്.
സുവിശേഷം മനുഷ്യനിൽ വരുത്തുന്ന വ്യത്യാസം എന്തെന്നാൽ, ദൈവം മനുഷ്യനെ വീണ്ടെടുക്കുമ്പോൾ നാം ആദ്യമനുഷ്യനെപ്പോലെ ദൈവസാദൃശ്യത്തിലേയ്ക്ക് മാറ്റപ്പെടുവാൻ "നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതു മനുഷ്യനെ" (എഫെസ്യർ.4:24) ധരിക്കുവാന്‍ ആനയിക്കപ്പെടുകയാണ്. നമ്മെ ദൈവത്തില്‍നിന്ന് വേര്‍പിരിക്കുന്ന പാപത്തിൽ നിന്നുള്ള ഈ വീണ്ടെടുപ്പ് ദൈവകൃപയാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രം നമുക്കു ലഭ്യമാകുന്നതാണ് (എഫെസ്യർ.2:8-9). ക്രിസ്തുവില്‍കൂടെ ദൈവസാദൃശ്യത്തിലുള്ള പുതു സൃഷ്ടിയായി നാം മാറ്റപ്പെടുകയാണ് ചെയ്യുന്നത് (2 കൊരിന്ത്യർ.5:17).
English
മനുഷ്യൻ ദൈവ സാദൃശ്യത്തിലും ദൈവത്തിന്റെ സ്വരൂപത്തിലും ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ് (ഉല്‍പത്തി.1:26-27)?