settings icon
share icon
ചോദ്യം

എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

ഉത്തരം


ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ യഥാർത്ഥ ബന്ധുക്കൾ എന്ന് യേശു പറഞ്ഞു. “ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു.” (മർക്കോസ് 3: 35) രണ്ടു പുത്രന്മാരുടെ ഉപമയിൽ, യേശു പരീശന്മാരെയും ശാസ്ത്രിമാരെയും പിതാവിന്റെ ഇഷ്ടം ചെയ്യാത്തതിൽ ശാസിക്കുന്നു. “നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല എന്ന് യേശു അവരെ ശാസിച്ചു.” (മത്തായി 21: 32) നമ്മൾ മാനസാന്തരപ്പെട്ട് ക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ് ദൈവ ഇഷ്ടം. നമ്മൾ ആദ്യത്തെ പടി എങ്കിലും എടുക്കുന്നില്ല എങ്കിൽ ദൈവ ഹിതം നാം അംഗീകരിച്ചിട്ടില്ല.

വിശ്വാസത്താൽ ക്രിസ്തുവിനെ സ്വീകരിക്കുന്നവർ ദൈവ മക്കളായി തീരുന്നു. (യോഹന്നാൻ 1: 12) ദൈവ വഴിയിൽ നമ്മെ നടത്തുവാൻ ദൈവം ആഗ്രഹിക്കുന്നു. (സങ്കീർത്തനം 143: 10) ദൈവം തന്റെ ഹിതം നമ്മിൽ നിന്ന് മറച്ച് വയ്ക്കുന്നില്ല. അവൻ അത് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. തന്റെ വചനത്തിലൂടെ അനേക ദൈവ വഴികൾ നമുക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ട്. “എല്ലാറ്റിനും സ്തോത്രം ചെയ്യുവീൻ ഇതല്ലൊ നിങ്ങളെ കുറിച്ച് ക്രിസ്തു യേശുവിൽ ദൈവേഷ്ടം.” (1 തെസ്സലോനിക്യർ 5: 18) നിങ്ങൾ നന്മ ചെയ്യുക (1 പത്രോസ് 2: 15) “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ. നിങ്ങൾ ദുർന്നടപ്പ് വിട്ടൊഴിയുക.” (1 തെസ്സലോനിക്യർ 4: 3)

ദൈവ ഹിതം അറിയുവാൻ കഴിയുന്നതും തെളിയിക്കപ്പെടാവുന്നതുമാണ്. റോമാലേഘനം 12:2 പറയുന്നതു ശ്രദ്ധിക്കുക: "ഈലോകത്തിന്‌ അനുരൂപമാകാതെ നന്‍മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതംഎന്തെന്ന് തിരിച്ചറിയേണ്ടതിന്‌ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍" ഈ ഭാഗം നമ്മെ രണ്ട് കാര്യം പഠിപ്പിക്കുന്നു. ദൈവം മക്കൾ ഈ ലോകത്തിന് അനുരൂപമാകാതെ ആത്മാവിൽ രൂപാന്തരപ്പെടുവാൻ ഏല്പിച്ച് കൊടുക്കുന്നു. ദൈവ ഹിതപ്രകാരം അവരുടെ മനസ്സ് പുതുക്കപ്പെടുന്നു. അതിന് ശേഷം അവന് ദൈവ ഹിതം വെളിപ്പെട്ട് വരുന്നു.

ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങൾ ദൈവ ഹിതമാണോ എന്ന് നാം അന്വേഷിക്കേണ്ടതില്ല. ഉദാഹരണത്തിന്: മോഷണം വചനം തടയുന്നു. ദൈവം ഈ വിഷയം മുൻപു തന്നെ വെളിപ്പെടുത്തി തന്നതിനാൽ നാം ഒരു ബാങ്ക് കൊള്ളക്കാരൻ ആകുന്നത് ദൈവ ഹിതമല്ല എന്ന് നമുക്കറിയാം. അതിന് വേണ്ടി നാം പ്രാർത്ഥിക്കേണ്ടതുമില്ല. നാം ചിന്തിക്കുന്ന കാര്യങ്ങൾ ദൈവ നാമ മഹത്വം വരുന്നതും, നമുക്ക് ഉപകാരപ്പെടുന്നതും, നമുക്ക് ആത്മീയ വളർച്ച തരുന്നതുമായിരിക്കണം.

ദൈവ ഹിതം തിരിച്ചറിയുവാനായി നാം ക്ഷമയോടെ കാത്തിരിക്കണം. ദൈവ ഹിതം പെട്ടെന്ന് തന്നെ തിരിച്ചറിയുവാനുള്ള ആഗ്രഹം നമുക്കെല്ലാവർക്കും ഉണ്ട് എന്നാൽ ദൈവം അപ്രകാരമല്ല പ്രവർത്തിക്കുന്നത്. നാം വിശ്വാസത്താൽ അവനിൽ ആശ്രയിച്ച് ഓരോ പടി വയ്ക്കുമ്പോൾ അവൻ നമുക്കായി ഓരോ പടികൾ വെളിപ്പെടുത്തി തരും. ഒരു പ്രധാനപ്പെട്ട കാര്യം, നാം ദൈവ ഹിതത്തിനായി കാത്തിരിക്കുമ്പോൾ, നമുക്ക് അറിയാവുന്ന പല നല്ല കാര്യങ്ങളും നാം ചെയ്ത് കൂട്ടും. (യാക്കോബ് 4: 17)

ദൈവം നമുക്ക് വ്യക്തമായ വഴികൾ കാണിച്ച് തരേണം എന്ന് നാം ആഗ്രഹിക്കുന്നു; എവിടെ ജോലി ചെയ്യേണം, എവിടെ താമസിക്കണം, ആരെ വിവാഹം കഴിക്കണം, ഏത് കാർ വാങ്ങേണം മുതലായവ. ജീവിതത്തിൽ കാര്യങ്ങൾ തിരഞ്ഞെടുക്കുവാൻ ദൈവം നമ്മെ അനുവദിക്കുന്നു. എന്നാൽ നാം ദൈവത്തിൽ ആശ്രയിക്കുന്നവർ ആണെങ്കിൽ തെറ്റായ തിരഞ്ഞെടുപ്പിൽ നിന്ന് ദൈവം നമ്മെ വിടുവിക്കും. (പ്രവർത്തികൾ 16: 6-7 കാണുക)

ഒരു വ്യക്തിയെ നാം അടുത്ത് അറിയും തോറും ആ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾ നാം കൂടുതൽ മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, ഒരു കുഞ്ഞ് പന്ത് കളിക്കുമ്പോൾ, പന്ത് റോഡിന് അപ്പുറത്ത് പോയാൽ അത് എടുക്കുവാൻ അവൻ റോഡ് മുറിച്ച് ഓടുകയില്ല. കാരണം അവന് അറിയാം അവന്റെ പിതാവിന് അത് ഇഷ്ടം അല്ല എന്ന്. ഇത് തന്നെയാണ് നാമും ദൈവവുമായുള്ള ബന്ധത്തിൽ സംഭവിക്കുന്നത്. നാം അവന്റെ വചനത്തിൽ അനുസരിച്ച്, ആത്മാവിൽ ആശ്രയിച്ച്, ദൈവത്തോടൊപ്പം നടക്കുമ്പോൾ നമുക്ക് ക്രിസ്തുവിന്റെ ചിന്ത നൽകപ്പെടുന്നു. (1 കൊരിന്ത്യർ 2: 16) നാം അവനെ അറിയുമ്പോൾ അവന്റെ ഹിതം മനസ്സിലാക്കുവാൻ സാധിക്കുന്നു. ദൈവീക നടത്തിപ്പ് നമുക്ക് ലഭ്യമാകുന്നു. “നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടത കൊണ്ട് വീണു പോകും.” (സദൃശ്യവാക്യങ്ങൾ 11: 5)

നാം ദൈവത്തോടൊപ്പം നടന്ന് അവന്റെ ഹിതം ആഗ്രഹിക്കുമെങ്കിൽ അവൻ തന്റെ ഹിതം നമ്മിൽ സ്ഥാപിക്കും. എന്നാൽ പ്രധാനമായും നമ്മുടെ ഹിതമല്ല ദൈവ ഹിതം നമ്മിൽ നടക്കണം എന്ന് നാം ആഗ്രഹിക്കണം. “യഹോവയിൽ തന്നെ രസിച്ചു കൊള്ളുക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.” (സങ്കീർത്തനം 37: 4)

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?
© Copyright Got Questions Ministries