| |
മുന്‍്നിയമനം എന്നാല്‍ എന്താണ്? മുന്‍്നിയമനം വേദാധിഷ്ടിതമാണോ?
ചോദ്യം: മുന്‍്നിയമനം എന്നാല്‍ എന്താണ്? മുന്‍്നിയമനം വേദാധിഷ്ടിതമാണോ?
ഉത്തരം:
റോമ.8:29-30 ല്‍ ഇങ്ങനെ വായിക്കുന്നു. "അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില് ആദ്യജാതന് ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്നിയമിച്ചിരിക്കുന്നു. മുന്നറിഞ്ഞവരെ വിളിച്ചും, വിളിച്ചവരെ നീതീകരിച്ചും, നീതീകരിച്ചവരെ തേജസ്കരിച്ചും ഇരിക്കുന്നു". വീണ്ടും എഫെ.1:4-6 വരെയും 9 ഉം ശ്രദ്ധിക്കുക. "നാം അവന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവന്‍ ലോകസ്ഥാപനത്തിനു മുമ്പെ അവനില്‍ തെരഞ്ഞെടുക്കയും ... സ്നേഹത്തില്‍ നമ്മെ മുന്്നിയമിക്കയും ചെയതുുവല്ലോ". "അവനില്‍ താന്‍ മുന്്നിര്ണ്ണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മര്‍മ്മം അവന് നമ്മോട് അറിയിച്ചു". പലര്‍ക്കും മുന്‍്നിയമനം എന്ന ഈ ഉപദേശത്തോട് വലിയ എതിര്‍പ്പുണ്ട്. എന്നാല്‍ മുന്‍്നിയമനം എന്നത് വ്യക്തമായി തിരുവചനത്തിലെ ഉപദേശമാണ്. വചനാടിസ്ഥാനത്തില്‍ ഈ ഉപദേശം എന്താണ് എന്ന് മനസ്സിലാക്കുകയാണ് നാം ചെയ്യേണ്ടത്.
പുതിയനിയമത്തിന്റെ മൂലഭാഷയില്‍ "മുന്‍്നിയമനം" എന്നതിന് ഉപയോഗിച്ചിരിക്കുന്ന വാക്കിന്റെ യധാര്ത്ഥ അര്‍ത്ഥം "മുന്‍്കൂട്ടി നിശ്ചയിക്കുക", "നേരത്തെ തന്നെ തീരുമാനിക്കുക" എന്നാണ്. അതുകൊണ്ട് മുന്‍്നിയമനം എന്നത് ചില കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം മുന്‍്കൂട്ടി തീരുമാനിച്ചിരിക്കുന്നു എന്നാണര്‍ത്ഥം. എന്താണ് ദൈവം മുന്‍്കൂട്ടി തീരുമാനിച്ചിരിക്കുന്നത്? റോമ.8:29,30 അനുസരിച്ച് ചിലറെ തന്റെ പുത്രന് അനുരൂപമാകുവാന്‍ ദൈവം തീരുമാനിച്ച് അവരെ വിളിച്ച്, നീതീകരിച്ച്, തേജസ്കരിച്ചു എന്നാണ് വായിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ചിലര്‍ രക്ഷിക്കപ്പെടുവാന്‍ ദൈവം മുന്‍്കൂട്ടി തീരുമാനിച്ചിട്ടുണ്ട് എന്നര്‍ത്ഥം. ഇത് ശരിയാണ് എന്നതിന് അനേക വാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്. മത്താ.24:22,31; മര്‍ക്കോ.13:20:27; റോമ.8:33; 9:11; 11:5-7, 28; എഫേ.1:9; കൊലൊ.3:12; 1തെസ.1:4; 1തിമൊ.5:22; 2തിമൊ.2:10; തീത്തോ.1:1;1പത്രോ.1:1-2; 2:9; 2പത്രൊ.1:10 എന്നീ വാക്യങ്ങള്‍ ശ്രദ്ധിക്കുക. ദൈവം തന്റെ പരമാധികാരത്തില്‍ ചിലരെ രക്ഷക്കായി തെരഞ്ഞെടുക്കുന്നു എന്നാണ് ഈ വാക്യങ്ങള്‍ നമമെെ പഠിപ്പിക്കുന്നത്.
ഇതിനെതിരായി പഠിപ്പിക്കുന്നവര്‍ പറയുന്ന ഏറ്റവും വലിയ കുറ്റാരോപണം ഇത് അനീതിയാണ് എന്നാണ്. എന്തുകൊണ്ടാണ് ദൈവം ചിലരെ മാത്രം തെരഞ്ഞെടുക്കുന്നത് എന്നവര്‍ ചോദിക്കുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കും യോഗ്യത ഇല്ല എന്നതാണ്. നാമെല്ലാവരും പാപികളും (റോമ. 3:23) അതു പോലെ ശിക്ഷായോഗ്യരും (റോമ.6:23) ആകുന്നു. അതുകൊണ്ട് എല്ലാവരേയും നരകശിക്ഷക്ക് വിധിച്ചാലും ദൈവം ചെയ്യുന്നത് നീതിയായിരിക്കും. എന്നാല്‍ അതില്‍ നിന്ന് ദൈവം തന്റെ കൃപയാല്‍ ചിലരെ രക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. അവന്‍ തെരഞ്ഞടുക്കാത്തവരോട് അവന് കാണിക്കുന്നത് അനീതിയല്ല. കാരണം അവര്‍ അര്‍ഹിക്കുന്നതാണ് അവന് അവര്‍ക്ക് കൊടുത്തിരിക്കുന്നത്. അവന്‍ ചിലരോട് കൃപ കാണിക്കുന്നത് മറ്റുള്ളവര്‍ അനീതിയായി കാണുവാന്‍ പാടില്ലാത്തതാണ്. ആര്‍ക്കും എന്തെങ്കിലും ദൈവത്തില്‍ നിന്ന് ലഭിക്കുവാന്‍ യോഗയ ത ഇല്ലാത്തവരാണ്. അതുകൊണ്ട് ദൈവത്തില്‍ നിന്ന് ഒന്നും ലഭിക്കാത്തവര്‍ക്ക് കുറ്റം പറയുവാന്‍ കാരണം ഒന്നും ഇല്ല. ഉദ്ദാഹരണമായി ഇരുപത് ആളുകള്‍ ഇരിക്കുന്ന ഒരിടത്തു ചെന്ന് ഒരാള്‍ അവരില്‍ ആര്‍ക്കെങ്കിലും നാലു പേര്‍ക്ക് പണം കൊടുത്തു സഹായിച്ചു എന്ന് കരുതുക. ഒരു പക്ഷെ അത് ലഭിക്കാതിരുന്ന പതിനാറു പേര്‍ക്ക് അമര്‍ഷം തോന്നിയേക്കാം. എന്നാല്‍ അങ്ങനെ അമര്‍ഷം തോന്നുവാന്‍ അവര്‍ക്ക് അവകാശമുണ്ടോ? ഒരിക്കലും ഇല്ല. കാരണം ആ കൊടുത്തു സഹായിച്ച മനുഷന് ആര്‍ക്കും ഒന്നും കടം പെട്ടിരുന്നില്ലല്ലൊ. ചിലരോട് കരുണ കാണിക്കുവാന്‍ അവന് മനസ്സായി, അത്ര മാത്രം.
അടുത്ത പ്രശ്നം: ദൈവം ചിലരെ രക്ഷക്കായി തെരഞ്ഞെടുത്താല്‍ മനുഷന് സ്വന്തമായി തീരുമാനിക്കുവാനുള്ള അവകാശത്തെ അവഗണിക്കയല്ലേ ചെയ്യുന്നത് എന്നാണ്. ഈ വിഷയത്തെപ്പറ്റി ബൈബിള്‍ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്. എല്ലാവര്‍ക്കും തെരഞ്ഞെടുക്കുവാനുളളശ സ്വാതന്ത്ര്യം ഉണ്ട്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടുക തന്നെ ചെയ്യും (യോഹ.3:16; റോമ.10:9-10). തന്നെ അന്വേഷിക്കുന്ന, വിശ്വസിക്കുന്ന ആരെയെങ്കിലും ദൈവം ത്യജിക്കുന്നതായി എവിടെയും വായിക്കുന്നില്ല (ആവ.4:29). ദൈവത്തിന്റെ കാര്യപരിപടിയില്‍ എങ്ങനെയോ ഇവ രണ്ടും യോജിച്ച് പ്രവര്‍ത്തിക്കുന്നു. ചിലര്‍ ക്രിസ്തുവിങ്കലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു (യോഹ.6:44). ചിലര്‍ ക്രിസ്തുവിനെ വിശ്വസിക്കുന്നു (റോമ.1:16). ദൈവം ചിലരെ മുന്്നിയമിക്കുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. എന്നാല്‍ രക്ഷിക്കപ്പെടെണമെങ്കില് വിശ്വസിക്കേണ്ട ചുമതല നമ്മുടേതാണ് എന്നും വേദപുസ്തകം പഠിപ്പിക്കുന്നു. ഇവ രണ്ടും ശരിയാണ്. എന്നാല്‍ ഇവ രണ്ടും ചേര്‍ന്ന് എങ്ങനെ വര്‍ത്തിക്കുന്നു എന്ന് ദൈവത്തിനു മാത്രം അറിയാവുന്ന ഒരു മര്‍മ്മമാണ്. ഇതിനെപ്പറ്റി പൌലൊസ് ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഹാ ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു" (റോമ.11:33).
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
മുന്‍്നിയമനം എന്നാല്‍ എന്താണ്? മുന്‍്നിയമനം വേദാധിഷ്ടിതമാണോ?
|
|
|