മനുഷന്റെ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ചോദ്യം: മനുഷന്റെ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഉത്തരം:
വേദപുസ്തകം അനുസരിച്ച് മനുഷന്റെ കാണപ്പെടാത്ത ഘടകങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് ദേഹിയും ആത്മാവും. ഇവ തമ്മില്‍ ഉള്ള കൃത്യമായ വ്യത്യാസം എന്തെന്ന് കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ നമ്മെ ആശയക്കുഴപ്പത്തില്‍ എത്തിച്ചേക്കാം. മനുഷന് ഒരു ആത്മാവ് ഉണ്ടെങ്കിലും നാം വെറും ആത്മീയ ജീവികള്‍ അല്ല. സത്യവേദപുസ്തകം അനുസരിച്ച് വിശ്വാസികള്‍ മാത്രമാണ് ആത്മീയജീവന്‍ പ്രാപിച്ചവര്‍ (1കൊരി.2:11; എബ്ര.4:12; യാക്കോ.2:26). അവിശ്വാസികളുടെ ആത്മാവ് മരിച്ച അവസ്തയില് ആണ് എന്ന് വേദപുസ്തകം പറയുന്നു (എഫേ.2:1-5; കൊലോ.2:13). പൌലൊസിന്റെ ലേഖനങ്ങളില്‍ ഒരു വിശ്വാസിയുടെ ജീവിതത്തിലെ പ്രധാന ഘടകമാണ് ആത്മീയത (1കര്.2:14; 3:1; എഫേ.1:3; 5:19; കൊലോ.1:9; 3:16). മനുഷന്റെ ആത്മാവാണ് മനുഷനെ ദൈവവുമായി ബന്ധപ്പെടുവാന്‍ ഇടയാക്കുന്നത്. ആത്മാവ് എന്ന പദം ഉപയോഗിച്ചിരിക്കുന്നിടത്തെല്ലാം ആത്മാവായ ദൈവവുമായി (യോഹ.2:24) മനുഷനെ ബന്ധിപ്പിക്കുന്ന ഘടകമായിട്ടാണ് അതിനെ ഉപയോഗിച്ചിരിക്കുന്നത്.
എന്നാല്‍ ദേഹി (SOUL) എന്ന വാക്ക് മനുഷന്റെ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ മുഴു മനുഷനെയും കുറിക്കുന്നതാണ്. മനുഷന് ഒരു ആത്മാവ് ഉള്ളതു പോലെ അവന്‍ ഒരു ദേഹി ഉള്ളവനല്ല. മനുഷന് ഒരു ദേഹി ആണ് (ഉല്പ.2:7). ദേഹി എന്നതിന്റെ അടിസ്ഥാനപരമായ അര്‍ത്ഥം "ജീവന്‍" എന്നാണ്. എന്നാല്‍ ഈ അര്‍ത്ഥത്തില്‍ മാത്രമല്ലാതെ ഈ പദം വേദപുസ്തകത്തില്‍ പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ശാരീരികമായി മരിക്കുമ്പോള്‍ ദേഹിയില്‍ നിന്ന് ജീവന്‍ പിരിക്കപ്പെടുന്നു (ഉല്പ.35:18; യെരെ.15:2). ദേഹിയും ആത്മാവും മനുഷന്റെ ആത്മീയതയുടേയും വൈകാരീകതയുടേയും കേന്ദ്രമാണ് (ഇയ്യോ.30:25; സങ്കീ.43:5; യെര.13:17). ദേഹി എന്ന വാക്ക് മരിക്കുന്നതിനു മുമ്പോ മരിച്ച ശേഷമോ ഉള്ള മുഴു മനുഷനേയും കുറിക്കുന്നു.
ദേഹിയും ആത്മാവും ബന്ധപ്പെട്ടിരിക്കുന്നവയാണ് എങ്കിലും പിരിക്കപ്പെടാവുന്നതാണ് (എബ്രാ.4:12). ദേഹി എന്നത് മനുഷന്റെ മുഴു ജീവനേയും കുറിക്കുന്നു. നാം ആയിരിക്കുന്നതു മുഴുവനുമാണത്. ആത്മാവാണ് മനുഷനെ ദൈവവുമായി ബന്ധപ്പെടുത്തുന്ന ഘടകം
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
മനുഷന്റെ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം എന്താണ്?
|