settings icon
share icon
ചോദ്യം

യേശുവിനെ ക്രൂശില്‍ തറച്ചത്‌ ഒരു വെള്ളിയാഴ്ച ആയിരുന്നുവോ?

ഉത്തരം


കൃത്യം ഏതു ദിവസമായിരുന്നു യേശുവിനെ ക്രൂശില്‍ തറച്ചത്‌ എന്ന്‌ വേദപുസ്തകം വ്യക്തമായി പറയുന്നില്ല. ഇതിനെപ്പറ്റി രണ്ടു പ്രധാന ചിന്താഗതികള്‍ ഉണ്ട്‌. അത്‌ ബുധനാഴ്ച ആയിരുന്നെന്നും അല്ല, വെള്ളിയാഴ്ച ആയിരുന്നെന്നുമാണ്. എന്നാല്‍ ഇത്‌ രണ്ടുമല്ല ശരി, യേശു ക്രൂശിയ്ക്കപ്പെട്ടത്‌ ഒരു വ്യാഴാഴ്ച ആയിരുന്നു എന്നു വാദിക്കുന്നുമുണ്ട്.

മത്താ.12:40 ല്‍ യേശു ഇങ്ങനെ പറഞ്ഞു. "യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും". വെള്ളിയാഴ്ച ആയിരുന്നു യേശു ക്രൂശിക്കപ്പെട്ടത്‌ എന്ന്‌ വിശ്വസിക്കുന്നവര്‍ അതിനെ ഇങ്ങനെയാണ്‌ ന്യായീകരിക്കുന്നത്‌. അന്നത്തെ യെഹൂദന്‍മാര്‍ ഒരു ദിവസത്തിന്റെ ഭാഗത്തെ ഒരു ദിവസമായി കണക്കാക്കിയിരുന്നു. യേശു വെള്ളിയാഴ്ച കുറെ നേരവും, ശനി മുഴുവനും, ഞായറാഴ്ചയുടെ ഭാഗവും കല്ലറയില്‍ ആയിരുന്നതു കൊണ്ട്‌, കണക്കനുസരിച്ച്‌ മൂന്നു ദിവസം അവന്‍ കല്ലറയില്‍ ആയിരുന്നു എന്നവര്‍ പറയുന്നു. മര്‍ക്കോ.15:42 ല്‍ അത്‌ "ശബ്ബത്തിന്റെ തലേ നാള്‍" ആയിരുന്നു എന്ന്‌ വായിക്കുന്നത്‌ അവര്‍ തെളിവായി എടുക്കുന്നു. സാധാരണ ആഴ്ചതോറുമുള്ള ശബ്ബത്ത്‌ ശനിയാഴ്ച ആണല്ലോ. അതുകൊണ്ട്‌ ക്രൂശീകരണം നടന്നത്‌ വെള്ളിയാഴ്ച ആയിരുന്നു എന്നവര്‍ തീരുമാനിക്കുന്നു. വെള്ളിയാഴ്ചയായിരുന്നു ക്രൂശീകരണം എന്നതിന്‌ വേറൊരു ന്യായം അവര്‍ പറയുന്നത്‌ മത്താ.16:21, ലൂക്കോ.9:22 എന്നീ വാക്യങ്ങള്‍ അനുസരിച്ച്‌ അവര്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍കും എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട്‌ മൂന്നു ദിവസം മുഴുവന്‍ കല്ലറയില്‍ ആയിരിക്കണം എന്നില്ലല്ലൊ എന്നാണ്‌. എന്നാല്‍ ആ വാക്യങ്ങളുടെ തര്‍ജ്ജമയില്‍ വ്യത്യാസം മറ്റു പരിഭാഷകളില്‍ കാണുന്നുട്‌. മാത്രമല്ല, മര്‍ക്കോ.8:31 ല്‍ "മൂന്നു നാള്‍ കഴിഞ്ഞിട്ട്‌" ഉയിര്‍ത്തെഴുന്നേല്‍കും എന്ന്‌ വ്യക്തമായി പറഞ്ഞിട്ടും ഉണ്ടല്ലൊ.

വ്യാഴാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്നു പറയുന്നവര്‍, വെള്ളിയാണ്‌ മരണം സംഭവിച്ചത്‌ എന്നു പറയുന്നവര്‍ ഉദ്ദരിക്കുന്ന വാക്യങ്ങള്‍ തന്നെ ഉദ്ദരിച്ചിട്ട്‌, ഏകദേശം ഇരുപതോളം സംഭവങ്ങള്‍ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ സംഭവിച്ചിട്ടുണ്ടെന്നും, അത്രയും സംഭവിക്കണമെങ്കില്‍ വെള്ളി വൈകിട്ടു തുടങ്ങി ഞായര്‍ അതികാലത്തു വരെയുള്ള സമയത്തിനിടയില്‍ അവ അസാദ്ധ്യമാണെന്നും വാദിക്കുന്നു. മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ യെഹൂദരുടെ ശബ്ബത്തു നാളായ ശനിയാഴ്ച മാത്രമാണ്‌ മുഴു ദിവസമായി ശേഷിക്കുന്നത്‌ എന്നു മനസ്സിലാക്കിയാല്‍ വാസ്തവത്തിൽ മരണം വ്യാഴാഴ്ച തന്നെ സംഭവിച്ചിരിക്കണം എന്ന് അവര്‍ പറയുന്നു. ഇടയില്‍ ഒരു ദിവസം കൂടി ഉണ്ടെങ്കിലേ മതിയാകയുള്ളു എന്ന് അവര്‍ വാദിക്കുന്നു. അവര്‍ ഇങ്ങനെ അതിനെ വിശദീകരിക്കുന്നു. തിങ്കളാഴ്ച സായാഹ്നം മുതൽ നിങ്ങളുടെ ഒരു സ്നേഹിതനെ നിങ്ങള്‍ കണ്ടില്ല എന്ന്‌ കരുതുക. അടുത്തു നിങ്ങള്‍ തമ്മില്‍ കാണുന്നത്‌ വ്യാഴന്‍ കാലത്ത്‌ എന്നും കരുതുക. അപ്പോള്‍ "നാം തമ്മില്‍ കണ്ടിട്ട്‌ മൂന്നു ദിവസങ്ങല്‍ ആയല്ലോ" എന്ന്‌ നിങ്ങള്‍ പറയും. വാസ്തവത്തില്‍ 60 മണിക്കൂറുകൾ ആയുള്ളൂ (2 1/2ദിവസം)എങ്കിലും നാം അങ്ങനെയാണ്‌ പറയാറുള്ളത്‌. വ്യാഴാഴ്ചയാണ്‌ ക്രിസ്തു മരിച്ചത്‌ എന്നു കരുതുന്നവര്‍ മൂന്നു ദിവസത്തെ കണക്ക്‌ ഇങ്ങനെ ആണ്‌ വിശദീകരിക്കുനനുത്‌.

ബുധനാഴ്ചയാണ് യേശു മരിച്ചത് എന്ന് വാദിക്കുന്നവർ പറയുന്നത് ആ ആഴ്ച രണ്ടു ശബത്തു ഉണ്ടായിരുന്നു എന്നാണ്. ഒന്നാമത്തേത് യേശുവിനെ ക്രൂശിച്ച ആ വൈകുന്നേരം ആയിരുന്നു.(മാർക്കോസ് 15:42 ; ലൂക്കോസ്23:52-54 ). ആദ്യ ശാബത്തിനു ശേഷം സ്ത്രീകൾ സുഗന്ധവര്ഗങ്ങള് വാങ്ങി (മാർക്കോസ്). ഇവർ പറയുന്നത് ഈ ശാബത് പെസഹാ ആയിരുന്നു എന്നാണ്. ലേവ്യ16:29-31; 23:24-32,39, പ്രകാരം ആഴ്ച തോറുമുള്ള ശാബത് അല്ലാതെ പെരുന്നാളുകളെയും ശാബത് എന്ന് വിളിച്ചിരുന്നു, ഇത് ആഴ്ചയുടെ ഏഴാം ദിവസം വരണമെന്ന് നിര്ബന്ധമില്ലായിരുന്നു. രണ്ടാമത്തെ ശാബത് ആഴ്ചയിലെ ഏഴാം ദിവസമായ ശബത്തായിരുന്നു.ലൂക്കോസ്23:56ൽ സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി കൽപ്പന അനുസരിച്ചു ശാബത്തിൽ സ്വസ്ഥമായിരുന്നു.അവർക്കു ശാബത്തിനു ശേഷം സുഗന്ധവര്ഗങ്ങള് വാങ്ങുവാൻ സാധ്യമല്ലായിരുന്നു, ആയതിനാൽ അവ ശാബത്തിനു മുൻപേ ഒരുക്കി എന്ന് പറയുമ്പോൾ തീർച്ചയായും രണ്ടു ശാബത്തില്ലായെങ്കിൽ അത് സാധ്യമല്ല എന്ന് ഇവർ വാദിക്കുന്നു.ഈ വാദഗതിയുമായി നോക്കിയാൽ യേശു വ്യാഴാഴ്ച ക്രൂശിക്കപ്പെടുന്നു എങ്കിൽ വലിയ വിശുദ്ധ ശാബത്(പെസഹാ), വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു വെള്ളിയാഴ്ച വൈകുന്നേരം അവസാനിക്കുന്നു.അതായതു ശാബത്തിന്റെ തുടക്കത്തിൽ അഥവാ ശനിയാഴ്ച. ആദ്യ ശാബത്തിനു ശേഷം അവർ സുഗന്ധവര്ഗങ്ങള് ശേഖരിച്ചു എന്നാൽ അവർ ശനിയാഴ്ച മേടിച്ചു എന്നർത്ഥം, ആയതിനാൽ അവർ ശാബത് ലംഘിച്ചു എന്ന് വരും. യേശു ബുധനാഴ്ച ക്രൂശിക്കപ്പെട്ടങ്കിൽ മാത്രമേ സ്ത്രീകളെയും,സുഗന്ധവർഗ്ഗത്തെയും കുറിച്ച് പ്രതിപാദിക്കുന്ന മത്തായി 12:40 ൽ പറഞ്ഞിരിക്കുന്ന മൂന്നു രാവും മൂന്ന് പകലും എന്ന വചനത്തിന്റെ വാച്യാർത്ഥവും പൂര്ണമാവുകയുള്ളു.ആ വലിയ ശാബത് (പെസഹാ) വ്യാഴാഴ്ച ആയിരുന്നെങ്കിൽ സ്ത്രീകൾ സുഗന്ധവര്ഗങ്ങള് വെള്ളിയാഴ്ച വാങ്ങിച്ചിട്ടു അന്ന് തന്നെ ഒരുക്കി ശാബതകുന്ന ശനിയാഴ്ച വിശ്രമിച്ചിട്ടു സുഗന്ധവർഗവുമായി ഞായറാഴ്ച രാവിലെ കല്ലറക്കൽ എത്തി. അവൻ എപ്പോഴാണ് ഉയർത്തതെന്നു നമുക്ക് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ഞായറാഴ്ച സൂര്യനുദിക്കുന്നതിനു മുൻപേ ആയിരുന്നു.യേശുവിന്റെ ഒഴിഞ്ഞ കല്ലറ കണ്ടത് ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതിരാവിലെ ഇരുട്ടുള്ളപ്പോൾ തന്നെ ആയിരുന്നു.(മാർക്കോസ് 16:2 ; യോഹ 20:1 )

എന്നാല്‍ ഈ കണക്കു കൂട്ടലിലും ഒരു ചെറിയ പ്രശ്നം ഉണ്ട്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ദിവസം എമ്മവൂസ്‌ എന്ന സ്ഥലത്തേക്കു പൊയ്ക്കൊണ്ടിരുന്ന ശിഷ്യന്‍മാരുമായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവു സംസാരിക്കുമ്പോള്‍ "ഇതു സംഭവിച്ചിട്ട്‌ ഇന്ന് മൂന്നാം നാള്‍ ആകുന്നു" (ലൂക്കോ.24:21) എന്ന്‌ വായിക്കുന്നു. ബുധനാഴ്ചയാണ്‌ ക്രിസ്തു ക്രൂശിക്കപ്പെട്ടത്‌ എന്നു പഠിപ്പിക്കുന്നവര്‍ക്ക്‌ ഈ വാക്യം വിശദീകരിക്കുവാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്‌. സാധ്യമായ ഒരു വിശദീകരണം ഇതാണ് ,യേശുവിനെ അടക്കിയ ബുധൻ എന്നത് യഹൂദന്റെ വ്യാഴാഴ്ചയാണ് , വ്യാഴം മുതൽ ഞായർ വരെ മൂന്നു ദിവസം.

ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ട സത്യം ഏതു ദിവസം ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നതിന്‌ അത്ര പ്രസക്തി ഇല്ല എന്നതു തന്നെ. ഉണ്ടായിരുന്നെങ്കില്‍ അത്‌ ദൈവവചനത്തിൽ വ്യക്തമായി രേഖപ്പെടുത്തിയേനെ. എന്നാൽ അവന്‍ വാസ്തവമായി ക്രൂശില്‍ തറക്കപ്പെട്ടു എന്നും, ശാരീരികമായി ഉയിര്‍ത്തെഴുന്നേറ്റു എന്നും, അവന്റെ മരണപുനരുദ്ധാനങ്ങള്‍ മാനവ രാശിയുടെ പാപക്ഷമയ്ക്കു മുഖാന്തിരം ആയി എന്നുമുള്ള സത്യങ്ങള്‍ അല്‍പം പോലും സംശയമില്ലാതെ വേദപുസ്തകം പഠിപ്പിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ നിത്യജീവന്‍ ഉണ്ട്‌ എന്ന സത്യവും യോഹ.3:16, 3:36 എന്നീ വാക്യങ്ങളില്‍ നിന്ന് വ്യക്തമാണ്‌. അവന്‍ മരിച്ചത്‌ ബുധനോ, വ്യാഴമോ, വെള്ളിയോ ആയിക്കൊള്ളട്ടെ. ഏതു ദിവസം ആയിരുന്നാലും അവന്റെ മരണപുനരുദ്ധാനത്തിന്റെ പ്രസക്തിക്ക് ഒരിക്കലും ഭംഗം സംഭവിക്കുക ഇല്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

യേശുവിനെ ക്രൂശില്‍ തറച്ചത്‌ ഒരു വെള്ളിയാഴ്ച ആയിരുന്നുവോ?
© Copyright Got Questions Ministries