| |
നന്‍മ തിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്തിനാണ് ദൈവം ഏദെന്‍ തോട്ടത്തില്‍ വെച്ചത്?
ചോദ്യം: നന്‍മ തിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്തിനാണ് ദൈവം ഏദെന്‍ തോട്ടത്തില്‍ വെച്ചത്?
ഉത്തരം:
ഏദെന്‍ തോട്ടത്തില്‍ ദൈവം നന്‍മതിന്‍മകളെ അറിയുന്ന വൃക്ഷം വെച്ചതിന്റെ ഉദ്ദേശം മനുഷന് ദൈവത്തെ അനുസരിക്കുവാനോ അനുസരിക്കാതിരിക്കുവാനോ ഒരു അവസരം ഉണ്ടാകേണ്ടതിനാണ്. ഈ വൃക്ഷത്തിന്റെ കനി ഭക്ഷിക്കുന്നതൊഴികെ മറ്റെന്തു ചെയ്യുവാനും ആദമിനും ഹവ്വയ്ക്കും അനുവാദം ഉണ്ടായിരുന്നു. "യെഹോവയായ ദൈവം മനുഷനോട് കല്‍പിച്ചതെന്തെന്നാല്‍: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെ ഫലങ്ങളും നിനക്ക് ഇഷ്ടം പോലെ തിന്നാം. എന്നാല്‍ നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്. തിന്നുന്ന നാളില്‍ നീ മരിക്കും" (ഉല്പ.2:16-17). ഇങ്ങനെ തെരഞ്ഞെടുക്കുവാന്‍ അവര്‍ക്ക് ഒരു അവസരം ഇല്ലായിരുന്നു എങ്കില്‍ മനുഷന് വെറും ഒരു യന്ത്രത്തെപ്പോലെ മാത്രം ആയിപ്പോകുമായിരുന്നു. എന്നാല്‍ ദൈവം മനുഷനെ സൃഷ്ടിച്ചത് തെരഞ്ഞെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉള്ളവനായിട്ടായിരുന്നു. ആ സ്വാതന്ത്ര്യം പ്രായോഗികം ആക്കണമെങ്കില്‍ അതിനുള്ള അവസരം ഉണ്ടായിരിക്കണമല്ലോ. അതിനുവേണ്ടിയായിരുന്നു തോട്ടത്തിലെ ആ വൃക്ഷം.
ആ മരത്തിന് അതില്‍ത്തന്നെ ഒരു തിന്‍മയും ഇല്ലായിരുന്നു. അതിന്റെ ഫലം തിന്നതുകൊണ്ട് അവരുടെ അറിവ് പെട്ടെന്ന് വളര്‍ന്നും ഇല്ല. അവരുടെ അനുസരണക്കേടായിരുന്നു തിന്‍മയിലേയ്ക്ക് അവരുടെ കണ്ണുകളെ തുറപ്പിച്ചത്. അവരുടെ അനുസരണക്കേടു നിമിത്തം പാപമും തിന്‍മയും ലോകത്തിലേയ്ക്ക് പ്രവേശിച്ചു. ദൈവത്തെ അനുസരിക്കാതെ ആ ഫലം തിന്നതുകൊണ്ട്, ആദമിനും ഹവ്വയ്ക്കും തിന്‍മയെക്കുറിച്ചുള്ള അറിവ് വന്നു (ഉല്പ.3:6-7).
ആദമും ഹവ്വയും പാപം ചെയ്യണം എന്ന ദൈവം ആഗ്രഹിച്ചില്ല. എന്നാല്‍ അവര്‍ പാപം ചെയ്യും എന്ന് ദൈവം അറിഞ്ഞിരുന്നു. പാപത്തിന്റെ പരിണിതഫലങ്ങളായ തിന്‍മയും, കഷ്ടവും, മരണവും ലോകത്തില്‍ പ്രവേശിക്കും എന്നും അവന് അറിഞ്ഞിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണ് പിശാച് അവരെ പരീക്ഷിക്കുവാന്‍ അവന് അനുവദിച്ചത്? പിശച് പരീക്ഷിച്ചതുകൊണ്ട് അവര്‍ ഒരു തീരുമാനം എടുക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. അവര്‍ അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ദൈവത്തിനു എതിരായി തീരുമാനിച്ചു. അതിന്റെ പരിണിത ഫലമായി തിന്‍മയും, രോഗവും, മരണവും ലോകത്തില്‍ പ്രവേശിച്ചു. ആദമിന്റേയും ഹവ്വയുടേയും സന്തതികളായി ജനിച്ച ഏവരും പാപപ്രകൃതി ഉള്ളവരായി ജനിക്കുവാന്‍ അത് കാരണമായിത്തീര്‍ന്നു. അതിന്റെ ഫലമായി മനുഷന്റെ പാപപ്രരിഹാരാര്ത്ഥം ക്രിസ്തു ക്രൂശില്‍ മരിക്കേണ്ടിയും വന്നു. ഇന്ന് ക്രിസ്തുവിലുള്ള വിശ്വാസം മൂലം നമുക്ക് പാപത്തിന്റെ ശിക്ഷയില്‍ നിന്നും ഒടുവില്‍ പാപത്തില്‍ നിന്നു തന്നെയും വിടുതല്‍ പ്രാപിക്കുവാന്‍ കഴിയും. അപ്പൊസ്തലനായ പൌലൊസ് റോമ.7:24-25 എന്നീ വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത് നമുക്കും പ്രതിധ്വനിക്കാം. "അയ്യോ, ഞാന്‍ അരിഷ്ട മനുഷന്; ഈ പാപ ശരീരത്തില്‍ നിന്ന് ആര്‍ എന്നെ വിടുവിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നിമിത്തം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു".
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
നന്‍മ തിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്തിനാണ് ദൈവം ഏദെന്‍ തോട്ടത്തില്‍ വെച്ചത്?
|
|
|