കന്യകാ ജനനത്തിന്റെ പ്രാധാന്യം എന്താണ്?
ചോദ്യം: കന്യകാ ജനനത്തിന്റെ പ്രാധാന്യം എന്താണ്?
ഉത്തരം:
കന്യകാ ജനനം എന്ന ഉപദേശം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് (യെശ.7:14; മത്താ.1:23; ലൂക്കോ.1:27,34). ഈ സംഭവത്തെ വേദപുസ്തകം എങ്ങനെയാണ് വിവരിച്ചിരിക്കുന്നതെന്ന് ആദ്യം നമുക്ക് നോക്കാം. ലൂക്കോ.1:34 ലെ "ഇതെങ്ങനെ സാധിക്കും" എന്ന മറിയയുടെ ചോദ്യത്തിന് ഗബ്രിയേല്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞിരിക്കുന്നത്: "പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും" (ലൂക്കോ.1:35).മറിയയെ വിവാഹം കഴിക്കുവാന്‍ യോസേഫ് പേടിക്കേണ്ട ആവശ്യം ഇല്ല എന്ന് ദൂതന് പറയുന്നത് "അവളില്‍ ഉല്പാദിദമായത് പരിശുദ്ധാത്മാവിനാല്‍ ആകുന്നു" (മത്താ.1:20) എന്ന വാക്കുകള്‍ മൂലമാണ്. മത്താ.1:18 ല്‍ വായിക്കുന്നത്, "അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടതിനു ശേഷം അവര്‍ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു" എന്നാണ്. ഗലാ.4:4 ലും കന്യകാ ജനനത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. "ദൈവം തന്റെ പുത്രനെ സ്ത്രീയില്‍ നിന്ന് ജനിച്ചവനായി" എന്ന് അവിടെ വായിക്കുന്നു.
ഈ വേദഭാഗങ്ങളില്‍ നിന്ന് വ്യക്തമാകുന്ന സത്യം പരിശുദ്ധാത്മാവ് മറിയയുടെ ശരീരത്തില്‍ നടത്തിയ പ്രക്രിയയുടെ ഫലമായിട്ടാണ് യേശു ജനിച്ചത് എന്നാണ്. ദേഹരഹിതനായ ദൈവാത്മാവും ശരീരമുള്ള മറിയയും ഇതില്‍ ഭാഗഭാക്കായി. മറിയ ദൈവാത്മാവിന്റെ കരങ്ങളില്‍ ഒരു പാത്രമായി മാറി. ഇത് ദൈവത്തിനു മാത്രം ചെയ്യുവാന്‍ കഴിയുമായിരുന്ന അത്യത്ഭുതമായ മൂര്‍ത്തീകരണം ആയിരുന്നു.
വേദപുസ്തകം നമ്മെ പഠിപ്പിക്കുന്ന സത്യം യേശുക്രിസ്തു പൂര്‍ണ്ണ മനുഷന് ആയിരുന്നു എന്നാണ്. നമ്മേപ്പോലെയുള്ള ഒരു ശരീരം അവനും ഉണ്ടായിരുന്നു. അത് അവന് മറിയയില്‍ നിന്നാണ് ലഭിച്ചത്. അതേസമയം അവന്‍ പാപരഹിതനും നിത്യനുമായ ദൈവവും ആയിരുന്നു (യോഹ.1:14: 1തിമൊ.3:16; എബരര.2:14-17).
യേശുക്രിസ്തു പാപത്തില്‍ ജനിച്ചവനായിരുന്നില്ല, അതുകൊണ്ട് അവനില്‍ പാപപ്രകൃതി ഇല്ലായിരുന്നു (എബ്രാ.7:26). ഒരു പക്ഷെ ആ പാപപ്രകൃതി മനുഷര്‍ക്ക് പിതാക്കന്‍മാരില്‍ കൂടെ ആയിരിക്കും ലഭിക്കുന്നത് എന്ന് കരുതുന്നു (റോമ.3:12,17,19). അവന്‍ കന്യകയില്‍ പിറന്നതുകൊണ്ട് നിത്യനായ ദൈവത്തിന് പാപപ്രകൃതി ഇല്ലാത്ത പൂര്‍ണ്ണമനുഷനായിത്തീരുവാന്‍ കഴിഞ്ഞു.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
കന്യകാ ജനനത്തിന്റെ പ്രാധാന്യം എന്താണ്?
|