settings icon
share icon
ചോദ്യം

ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങിയിരിക്കേണ്ടത്‌ ആവശ്യമാണോ?

ഉത്തരം


വിവാഹജീവിതത്തില്‍ കീഴങ്ങിയിരിക്കുന്നതിന്‌ വലിയ പ്രാധാന്യം ഉണ്ട്‌. വചനത്തിലുള്ള ഒരു തെളിവായ കല്പനയാണ് “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യകൂ തലയാകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.“ (എഫെസ്യർ 5: 22-24)

ലോകത്തില്‍ പാപം പ്രവേശിക്കുന്നതിനു മുമ്പുതന്നെ ഭർത്താവ് തല എന്ന നിയമം ഉണ്ടായിരുന്നു (1 തിമോത്തി 2: 13) . ആദ്യം ആദാം സൃഷ്ടിക്കപ്പെട്ടു. ആദാമിനു തുണയായി ഹവ്വയെ ദൈവം സൃഷ്ടിച്ചു (ഉല്‍പത്തി 2:18-20). ദൈവം പല തരത്തിൽ ഉള്ള അധികാരങ്ങൾ ഈ ലോകത്തിൽ ആക്കിയിട്ടുണ്ട്. സമൂഹത്തിന് നീതിയും സുരക്ഷയും നൽകാൻ സർക്കാർ, ദൈവത്തിന്റെ ആടുകളെ നയിക്കുവാനും പോറ്റുവാനും പാസ്റ്റർമാർ, ഭാര്യമാരെ സ്നേഹിക്കുവാനും പോറ്റുവാനും ഭർത്താക്കന്മാർ, മക്കളെ വളർത്തുവാൻ പിതാക്കന്മാർ മുതലായവ... എല്ലാത്തിനും ഒരു കിഴടങ്ങൽ ആവശ്യമാണ്. ഒരു പൗരൻ സർക്കാറിന്, ആടുകൾ ഇടയന്, ഭാര്യ ഭർത്താവിന്, മക്കൾ അപ്പന് കീഴടങ്ങിയിരിക്കണം.

ഹുപ്പാട്ടോസോ എന്ന ഗ്രീക്ക് പദമാണ് കീഴടങ്ങുക എന്നതിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ അർത്ഥം തുടർമാനമായ കീഴ്പ്പെടൽ. അത് ഒരു സ്വഭാവത്തെ കാണിക്കുന്നു.

ആദ്യമായി നാം ദൈവത്തിന് കീഴ്പ്പെട്ടിരിക്കണം, എന്നാൽ മാത്രമേ നമുക്ക് അവനെ അനുസരിക്കുവാൻ കഴിയുകയുള്ളു. (യാക്കോബ് 1: 21; 4: 7) എല്ലാ ക്രിസ്ത്യാനികളും താഴ്മയുള്ളവരും അന്യോന്യം കീഴ്പ്പെട്ടും ഇരിക്കണം. (എഫെസ്യർ 5: 21) 1 കൊരിന്ത്യർ 11: 2-3 ഉള്ള വാക്യങ്ങൾ അനുസരിച്ച് ഭർത്താക്കന്മാർ ക്രിസ്തുവിനും ഭാര്യമാർ ഭർത്താക്കന്മാർക്കും കീഴടങ്ങിയിരിക്കണം.

ഇന്ന് ലോകത്തിൽ വൈവാഹിക ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർക്കുള്ള പങ്കിനെ പറ്റി ധാരാളം ചിന്താകുഴപ്പങ്ങൾ ഉണ്ട്. വചനം ഇതിനെ പറ്റി നന്നായി പഠിപിക്കുന്നെങ്കിലും പലരും ഇതിനെ മറുതലിക്കുന്നു. ഇത് മുഖാന്തരം പല കുടുംബങ്ങളും ശിഥിലമകുന്നു. ലോകം ദൈവത്തിന്റെ നിർമ്മാണത്തെ വെറുക്കുന്നു എന്നാൽ ദൈവമക്കൾ അതിൽ സന്തോഷിക്കുന്നു.

കീഴടങ്ങുക എന്നത് ഒരു കെട്ട വാക്കല്ല. കീഴടങ്ങുമ്പോൾ നാം ആരെക്കാളും കുറഞ്ഞ് പോകുന്നില്ല. ക്രിസ്തു തന്റെ പിതാവിന് അവസാനം വരെ കീഴടങ്ങിയിരുന്നു. (ലൂക്കോസ് 22: 42; യോഹന്നാൻ 5: 30)

ഭാര്യയുടെ കീഴടങ്ങലിനെ പറ്റിയുള്ള തെറ്റായ ധാരണകൾ മാറ്റുന്നതിന് എഫെസ്യർ 5: 22-24 വരെ നന്നായി പഠിക്കണം. 1. ഭാര്യ തന്റെ ഭർത്താവിന് കീഴടങ്ങണം അല്ലാതെ എല്ലാ പുരുഷന്മാർക്കും അല്ല. ഇത് സമൂഹത്തിലെ എല്ലാവരോടും ഉള്ള ബന്ധത്തിൽ ബാധകമല്ല. 2. ഒരു ഭാര്യ യേശുവിനെ അനുസരിക്കുന്നതിനാൽ തന്റെ ഭർത്താവിന് കീഴടങ്ങിയിരിക്കണം. അവൾ യേശുവിനെ സ്നേഹിക്കുന്നതിനാൽ ഇത് ചെയ്യുന്നു. 3. ഇത് സഭയ്ക്ക് ക്രിസ്തുവുമായുള്ള ബന്ധത്തെ കാണിക്കുന്നു. 4. ഇത് ഭാര്യയുടെ കഴിവിനെ അല്ല കാണിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് മൂലം അവൾ കുറഞ്ഞ് പോകുന്നില്ല. അവൾ എല്ലാറ്റിലും തന്റെ ഭർത്താവിന് കീഴടങ്ങുന്നു. ഇതിന് ഭർത്താവ് ഒരു പരീക്ഷ ഇടേണ്ട ആവശ്യം ഇല്ല. അവൾ തന്റെ ഭർത്താവിനെക്കാൾ കഴിവുള്ളവൾ ആകാം.എന്നാൽ അവൾ ദൈവത്തിന്റെ കല്പന അനുസരിച്ച് തന്റെ ഭർത്താവിന് കീഴടങ്ങുന്നു. ഇങ്ങനെ “അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു

വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും“ (1 പത്രോസ് 3: 1)

കിഴടങ്ങൽ സ്നേഹത്തിൽ നിന്നാണ് വരേണ്ടത്. ക്രിസ്തു സഭയെ സ്നേഹിക്കുന്നത് പോലെ ഭർത്താവ് ഭാര്യയെ സ്നേഹിക്കുമ്പോൾ ഭാര്യ സ്വഭാവീകമായി ഭർത്താവിനെ അനുസരിക്കും. എന്നാൽ ഭർത്താവ് സ്നേഹിച്ചാലും ഇല്ലെങ്കിലും ഭാര്യ കീഴ്പ്പെട്ടിരിക്കുവാൻ കടമപ്പെട്ടാവളാണ്. ഇതിന്റെ അർത്ഥം ഭർത്താവ് അവളുടെ മേൽ ഭരിക്കുക എന്നല്ല, മറിച്ച് അവളെ സ്നേഹിക്കുക എന്നതാണ് അവനോടുള്ള ദൈവകല്പന. ഒരു ഭർത്താവ് ദൈവ ഭയത്തിലും സ്നേഹത്തിലും തന്റെ കടമ നിർവ്വഹിക്കണം കാരണം അവൻ ദൈവത്തിന് കണക്ക് കൊടുക്കേണ്ടവനാണ്.

ക്രിസ്തു സഭയെ സ്നേഹിക്കുന്നത് പോലെ ഭർത്താവ് സ്നേഹിക്കുമ്പോൾ കീഴടങ്ങൽ എളുപ്പമാകുന്നു. എഫെസ്യർ 5: 24 ഇങ്ങനെ പറയുന്നു “എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം“ ഒരു വിവാഹ ജിവിതത്തിൽ അന്യോന്യം ബഹുമാനിക്കണം. ഇങ്ങനെ ദൈവത്തിന് ഒരു കുടുംബത്തെ കുറിച്ചുള്ള പദ്ധതി പൂർത്തിയാകുന്നു.

മാത്യു ഹെന്റി ഇങ്ങനെ എഴുതി: "ദൈവം സ്ത്രീയെ പുരുഷന്റെ വാരിയെല്ലില്‍ നിന്നാണ്‌ എടുത്തത്‌. അവള്‍ അവനെ ഭരിക്കേണ്ടതിനു അവളെ അവന്റെ തലയിൽ നിന്നോ, അല്ലെങ്കില്‍ അവനാൽ മെതിക്കപ്പെടേണ്ടതിനു അവന്റെ കാലില്‍ നിന്നോ എടുക്കാതെ, അവന്‍ അവളെ തുല്യയായി കാണേണ്ടതിനു അവന്റെ വശത്തുനിന്നും, അവളെ സൂക്ഷിക്കേണ്ടതിനു അവന്റെ കൈകളുടെ അടിയില്‍ നിന്നും, അവളെ സ്നേഹിക്കേണ്ടതിനു അവന്റെ ഹൃദയത്തിന്റെ അരികില്‍ നിന്നും ആണ്‌ ദൈവം അവളെ എടുത്തത്‌". ക്രിസ്തുവിനോടുള്ള ബഹുമാനത്താല്‍ വിശ്വാസികള്‍ അന്യോന്യം കീഴടങ്ങിയിരിക്കേണ്ടതാണ്‌ (എഫെസ്യർ.5:21). എഫെസ്യർ.5:19-33 വരെയുള്ള വാക്യങ്ങൾ ആത്മാവില്‍ നിറഞ്ഞ ജീവിതത്തെയാണ്‌ കാണിക്കുന്നത്‌. ആത്മാവില്‍ നിറഞ്ഞ വിശ്വാസി ആരാധിക്കുന്നവനും (വാക്യം 19), നന്ദിയുള്ളവനും (വാക്യം 20), കീഴടങ്ങുന്നവനും (വാക്യം 21) ആയിരിക്കും എന്ന്‌ പൌലൊസ്‌ പറയുന്നു. ആത്മാവില്‍ നിറഞ്ഞ ജീവിതം ഭാര്യാഭര്‍ത്താക്കന്‍മാരെ എങ്ങനെ ബാധിക്കും എന്നാണ്‌ 22,23 എന്നീ വാക്യങ്ങളില്‍ കാണുന്നത്‌. ഭാര്യ ഭര്‍ത്താവിനു കീഴടങ്ങേണ്ടത്‌ സ്തീകൾ തരം താഴ്ന്നവര്‍ ആയതുകൊണ്ടല്ല. ഭാര്യഭര്‍തൃ ബന്ധത്തെ ദൈവം അങ്ങനെ ഏര്‍പ്പെടുത്തിയതുകൊണ്ടു മാത്രമാണ്‌. കീഴടങ്ങുക എന്നതുകൊണ്ട്‌ ചവിട്ടുമെത്ത ആവുക എന്ന അര്‍ത്ഥം അതിനില്ല. ക്രിസ്തു നിസ്വാര്‍ത്ഥം സഭയെ സ്നേഹിച്ചതുപോലെ ഭര്‍ത്താവ്‌ ഭാര്യയെ സ്നേഹിക്കുമ്പോൾ അവളിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്‌ കീഴടങ്ങുക എന്നത്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങിയിരിക്കേണ്ടത്‌ ആവശ്യമാണോ?
© Copyright Got Questions Ministries