ചോദ്യം
സത്യവേദപുസ്തകത്തില്‍ തെറ്റുകളും, വിരുദ്ധങ്ങളും, ചേര്‍ച്ചക്കുറവുകളും ഉണ്ടോ?
ഉത്തരം
തെറ്റുകള്‍ കണ്ടുപിടിക്കണം എന്ന ഉദ്ദേശത്തോടെ അല്ലാതെ, അര്‍ഹിക്കുന്ന മതിപ്പോടെ വായിച്ചാല്‍ മനസ്സിലാക്കുവാന്‍ അധികം ബുദ്ധിമുട്ടില്ലാത്തതും, വിഷയാസ്പദവും, പൊരുത്തമുള്ളതും ആണ് ബൈബിള്‍ എന്ന് കാണാവുന്നതാണ്. വേദപുസ്തകത്തില്‍ മനസ്സിലാക്കുവാന്‍ പ്രയാസമുള്ളത് ഒന്നുമില്ല എന്ന് പറയുന്നില്ല. വിപരീത ആശയങ്ങള്‍ എന്നു തോന്നാവുന്ന വാക്യങ്ങള്‍ ഇല്ലെന്ന് ശഠിക്കുന്നില്ല. എന്നാല്‍ ഏകദേശം 1500 വര്‍ഷങ്ങള്‍ കൊണ്ട് 40 ഓളം ആളുകളാല്‍ എഴുതപ്പെട്ട പുസ്തകമാണ് ബൈബിള്‍ എന്ന കാര്യം മറക്കരുത്. ഓരോ എഴുത്തുകാരനും അവരവരുടെ ശൈലിയില്‍, അവരവരുടെ കാലത്തു ജീവിച്ചിരുന്ന ആളുകള്‍ക്കായി, വെവ്വേറെ ഉദ്ദേശത്തോടുകൂടി എഴുതിയിട്ടുള്ളതാണ് ഓരോ പുസ്തകവും എന്നത് ഓര്‍ക്കണം. അതുകൊണ്ട് പുസ്തകങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെങ്കിലേ മതിയാവൂ. എന്നാല്‍ വ്യത്യാസങ്ങള്‍ വിപരീതങ്ങള്‍ അല്ലല്ലോ. വാക്യങ്ങളും ആശയങ്ങളും തമ്മില്‍ ഒരു രീതിയിലും പൊരുത്തപ്പെടുത്തുവാന്‍ സാധിക്കാതെ വന്നെങ്കിലേ തെറ്റ് എന്ന് പറയുവാന്‍ കഴിയുകയുള്ളല്ലോ. ഒരു പക്ഷെ ഒരു ചോദ്യത്തിന്റെ ഉത്തരം എനിക്ക് അറിഞ്ഞുകൂടാ എന്ന് വന്നേയ്ക്കാം. അതിനര്‍ത്ഥം ആ ചോദ്യത്തിന് ഉത്തരമേ ഇല്ല എന്നല്ലല്ലോ. മുന്‍ കാലങ്ങളില്‍ ബൈബിള്‍ ചരിത്രത്തിലോ ഭൂമിശാസ്ത്രത്തിലോ തെറ്റ് ഉണ്ട് എന്ന് ആരോപിക്കപ്പെട്ടിരുന്നത്, പിന്നീട് വന്ന പുരാവസ്തു ഗവേഷണങ്ങള്‍ കൊണ്ട് ശരി ആണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചിലപ്പോള്‍ ചില ആളുകള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. " ഈ വാക്യങ്ങള്‍ വിരുദ്ധമല്ല എന്ന് തെളിയിക്കാമോ". അല്ലെങ്കില്‍, "ഇവിടെ നോക്കുക, ബൈബിളിലെ ചില തെറ്റുകൾ " ചിലപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് വന്നേയ്ക്കാം. എന്നാല്‍ ഞങ്ങള്‍ പൂണ്ണമായി ഉറപ്പു പറയുന്നത് എല്ലാ ചോദ്യങ്ങള്‍്‌ക്കും ശരിയായ ഉത്തരം ഉണ്ട് എന്നു തന്നെ ആണ്. "ബൈബിളിലെ പ്രമാദങ്ങള്‍" എന്ന പേരിലും മറ്റും അനേക പുസ്തകങ്ങളും വെബ്സൈറ്റുകളും ഉണ്ട്. പലരും അവയെ ആയുധമാക്കുകയല്ലാതെ തനിയെ ഒരു തെറ്റും കണ്ടുപിടിക്കാറില്ല. ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടുള്ള എല്ലാ ചോദ്യങ്ങള്‍്‌ക്കും ഉത്തരം കൊടുക്കുന്ന പുസ്തകങ്ങളും വെബ്സൈറ്റുകളും ഉണ്ടെന്നുള്ള കാര്യവും മറക്കരുത്. എന്നാല്‍ വാസ്തവം പറയട്ടെ, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരില്‍ മിക്കവരും ഉത്തരം വേണമെന്ന ആഗ്രഹമേ ഇല്ലാത്തവരാണ്. മാത്രമല്ല, വേദപുസ്തകത്തെ ഇങ്ങനെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഇത്തരം ചോദ്യങ്ങളുടെ ശരിയായ ഉത്തരം അവര്‍ക്ക് അറിയാമെങ്കിലും മനഃപ്പൂര്‍വമായി അവരുടെ ആക്രമണം തുടരുകയാണ്.
ഇങ്ങനെ ബൈബിള്‍ തെറ്റുകളുമായി ഒരാള്‍ നമ്മെ സമീപിച്ചാല്‍ നാം എന്താണ് ചെയ്യേണ്ടത്? 1) പ്രാര്‍ത്ഥനയോടെ വചനം പഠിച്ച് ലളിതമായ ഒരു ഉത്തരം ഉണ്ടോ എന്ന് കണ്ടുപിടിക്കുക. 2)വേദപുസ്തക പ്രശ്നങ്ങളെപ്പറ്റി എഴുതിയ പുസ്തകങ്ങളും, വ്യാഖ്യാന ഗ്രന്ഥങ്ങളും ഉപയോഗിച്ച് അല്‍പം ഗവേഷണം നടത്തി ഉത്തരം കണ്ടുപിടിക്കുക. 3) നമ്മുടെ സഹവിശ്വാസികളോടോ സഭാ നേതാക്കന്‍മാരോടോ ചോദിച്ച് ഉത്തരം മനസ്സിലാക്കുക. 4) ഇങ്ങനെ എല്ലാ വഴികളിലും ഉത്തരം ലഭിച്ചില്ലെങ്കില്‍, ദൈവത്തിന്റെ വചനം സത്യമാണെന്ന് വിശ്വസിക്കയും ഇന്ന് അല്ലെങ്കില്‍ നാളെ ഉത്തരം ലഭിക്കുമെന്നറിഞ്ഞു ജീവിക്കയും ചെയ്യുക (2തിമൊ.2:15,3:16,17).
English
സത്യവേദപുസ്തകത്തില്‍ തെറ്റുകളും, വിരുദ്ധങ്ങളും, ചേര്‍ച്ചക്കുറവുകളും ഉണ്ടോ?