ചോദ്യം
നിങ്ങള്‍ക്ക് നിത്യജീവൻ ഉണ്ടോ?
ഉത്തരം
വിശുദ്ധ വേദപുസ്തകം നിത്യജീവങ്കലേക്കുള്ള വഴി വ്യക്തമായി കാണിക്കുന്നു. ആദ്യമായി നാം ദൈവത്തിനെതിരായി പാപം ചെയ്തിട്ടുണ്ട് എന്ന് തിരിച്ചറിയണം. എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു എന്ന് വേദപുസ്തകം പറയുന്നു (റോമർ.3:23). നാമെല്ലാവരും ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്ത് ദൈവീക ശിക്ഷക്ക് അര്‍ഹരായിത്തീര്‍ന്നു. . എല്ലാ പാപങ്ങളും നിത്യനായ ദൈവത്തിന് എതിരായിട്ടുള്ളതുകൊണ്ട് ശിക്ഷയും നിത്യമായതാണ്. “പാപത്തിന്‍ ശമ്പളം മരണമത്രെ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുവിൽ നിത്യജീവന്‍ തന്നെ.“ (റോമർ.6:23).
എന്നാൽ പാപരഹിതനും ദൈവ നിത്യപുത്രനുമായ യേശുക്രിസ്തു മനുഷ്യനായി നമ്മുടെ പാപ പരിഹാരത്തിനായി മരിച്ചു (1പത്രോസ് 2:22; യോഹന്നാൻ.1:1,14). "ക്രിസ്തുവോ, നാം പാപികളായിരിക്കുമ്പോള്‍ത്തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്ക് നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു" (റോമർ.5:8). നമ്മുടെ പാപങ്ങളുടെ ശിക്ഷ വഹിച്ച് ക്രിസ്തു ക്രൂശിൽ മരിച്ചു (2കൊരിന്ത്യർ.5:21; യോഹന്നാൻ.19:31-42). പാപത്തിന്മേലും മരണത്തിന്മേലും ഉള്ള തന്റെ അധികാരത്തെ തെളിയിച്ചു കൊണ്ട് അവൻ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു. (1കൊരിന്ത്യർ.15:1-4). അവൻ മരിച്ചവരുടെ ഇടയിൽ നിന്നുള്ള യേശുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശക്കായി...വീണ്ടും ജനിപ്പിച്ചിരിക്കുന്നു (1പത്രോസ് 1:3-4).
വിശ്വാസത്താൽ രക്ഷയ്ക്കായി യേശു ആരെന്നും, അവൻ എന്തു ചെയ്തു എന്നും, എന്തിനും എന്നുള്ള നമ്മുടെ ചിന്താഗതികളെ മാറ്റണം. (പ്രവർത്തികൾ 3:19) അവൻ നമുക്കായിട്ടാണ് മരിച്ചതെന്ന് വിശ്വസിച്ച് അവനെ ആശ്രയിക്കുമ്പെങ്കിൽ നമുക്ക് പാപക്ഷമയും നിത്യജീവനും ലഭ്യമാകും. "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (യോഹന്നാൻ.3:16). യേശുവിനെ കര്‍ത്താവ് എന്ന് വായികൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും (റോമർ.10:9). നിത്യജീവനിലേക്കുള്ള ഏക വഴി ക്രിസ്തുവിന്റെ ക്രൂശിലെ പ്രവർത്തിയിലുള്ള വിശ്വാസം മാത്രമാണ്! "കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല: ദൈവത്തിന്റെ ദാനമത്രെ ആകുന്നു. ആരും പ്രശംസിക്കാതിരുപ്പാൻ പ്രവര്‍ത്തികളും കാരണമല്ല (എഫെസ്യർ.2:8,9).
ഇപ്പോൾ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് വീണ്ടും ജനനത്തിന്റെ അനുഭവം പ്രാപിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൾ, കൂടെ പ്രാർത്ഥിക്കുവാനായി ഒരു മാതൃകാ പ്രാര്‍ത്ഥന താഴെ കൊടുത്തിരിക്കുന്നു. ശ്രദ്ധിക്കുക, ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ ചൊല്ലുന്നത് കൊണ്ട് മാത്രം നിങ്ങൾ രക്ഷിക്കപ്പെടുകയില്ല. മറിച്ച് ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് നിങ്ങളെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്നത്. നിങ്ങൾക്ക് രക്ഷ നൽകിയ ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനും നന്ദി പ്രകടിപ്പിക്കുവാനും മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാൻ നിനക്കെതിരായി പാപം ചെയ്തതിനാൽ ശിക്ഷാര്‍ഹനാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ക്രിസ്തു എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചതിനാൽ അവനിലുള്ള വിശ്വാസം മൂലം എനിക്ക് പപക്ഷമ ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. രക്ഷയ്ക്കായി ഞാൻ നിന്നിൽ ആശ്രയിക്കുന്നു. നിത്യജീവന് അവകാശിയായി തീരുവാൻ എനിക്ക് നൽകിയ ക്ഷമക്കായും കൃപക്കായും നന്ദി. ആമേൻ.
ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
English
നിങ്ങള്‍ക്ക് നിത്യജീവൻ ഉണ്ടോ?