ചോദ്യം
ക്ഷമ ലഭിച്ചോ? എനിക്ക് ദൈവത്തിൽ നിന്ന് പാപക്ഷമ എങ്ങനെ കൈപ്പറ്റാം?
ഉത്തരം
പ്രവർത്തികൾ 13:38 ഇങ്ങനെ പറയുന്നു. "സഹോദരന്‍മാരേ, ഇവൻ (യേശു) മൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും..."
പാപക്ഷമ എന്നാൽ എന്താണ്? എനിക്കത് എന്തു കൊണ്ട് ആവശ്യമായിരിക്കുന്നു?
ക്ഷമ എന്ന വാക്കിന്റെ അര്‍ത്ഥം മാപ്പു നല്‍കുക, പൊറുക്കുക, പഴയത് ഓര്‍ക്കാതിരിക്കുക എന്നൊക്കെയാണ്. നാം ആരോടെങ്കിലും തെറ്റുചെയ്താൽ അവരുമായി നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുവാന്‍ നാം മാപ്പപേക്ഷിക്കാറുണ്ട്. ക്ഷമിക്കപ്പെടുന്ന ആള്‍ അതിനു യോഗ്യരായതു കൊണ്ടല്ല ക്ഷമ ലഭിക്കുന്നത്. തെറ്റു ചെയ്യുന്ന ആരും ക്ഷമിക്കപ്പെടുവാന്‍ യോഗ്യരല്ലല്ലൊ.ക്ഷമ എന്നത് സ്നേഹത്തിന്റേയും, ദയയുടേയും, കൃപയുടേയും ഒരു പ്രവൃത്തിയാണ്. തെറ്റു ചെയ്ത ഒരു വ്യക്തി എതിരായി എന്ത് തന്നെ ചെയ്താലും അത് അവർക്കെതിരായി മന്‍സ്സില്‍വെച്ചു പുലര്‍ത്താതിരിക്കുന്നതാണ് ക്ഷമ.
നാമെല്ലാവരും ദൈവത്തിൽ നിന്ന് ക്ഷമ പ്രാപിക്കേണ്ടവരാണെന്ന് സത്യവേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. കാരണം നാമെല്ലാവരും ദൈവത്തിനെതിരായി പാപം ചെയ്തിട്ടുള്ളവരാണ്. സഭാപ്രസംഗി 7:20 ഇങ്ങനെ പറയുന്നു:"പാപംചെയ്യാതെ നന്‍മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല". വീണ്ടും 1യോഹന്നാൻ 1:8 പറയുന്നത് ശ്രദ്ധിക്കുക. "നമുക്ക് പാപം ഇല്ല എന്ന് നാം പറയുന്നു എങ്കിൽ നാം നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി". ആത്യന്തികമായി എല്ലാ പാപവും ദൈവത്തോടുള്ള നമ്മുടെ ആജ്ഞാലംഘനമാണ് (സങ്കീ.51:4). അതുകൊണ്ട് എങ്ങനെയെങ്കിലും നാം ദൈവത്തിൽ നിന്ന് ക്ഷമ പ്രാപിച്ചെങ്കിലേ മതിയാകയുള്ളൂ. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിട്ടില്ലെങ്കിൽ നിത്യത മുഴുവനും നാം പാപത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടി വരും (മത്തായി 25:46; യോഹന്നാൻ 3:36).
പാപക്ഷമ - അതെങ്ങനെ എനിക്ക് ലഭിക്കും?
ഭാഗ്യമെന്നു പറയട്ടെ. ദൈവം സ്നേഹനിധിയും കരുണാസമ്പന്നനും ആയതുകൊണ്ട് നമ്മുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ അവൻ സന്നദ്ധനായിരിക്കയാണ്. 2പത്രോസ്.3:9 ഇങ്ങനെപറയുന്നു. "ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവൻ ഇച്ഛിച്ച് നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളൂ." നമ്മോടു ക്ഷമിക്കുവാന്‍ അവൻ ആഗ്രഹിക്കുന്നതു കൊണ്ട് അതിനായി ഒരു വഴിയും അവന്‍ ഒരുക്കി.
നമ്മുടെ പാപത്തിന് നീതിയായി നമുക്ക് ലഭിക്കേണ്ട ശിക്ഷ മരണം മാത്രമാണ്. റോമർ 6:23 ഇങ്ങനെ ആരംഭിക്കുന്നു. "പാപത്തിന്റെ ശംബളം മരണമത്രെ.". നമ്മുടെപാപം കൊണ്ട് നാം നമുക്കായി സമ്പാദിച്ചത് നിത്യ മരണം മാത്രമാണ്. എന്നാൽ ദൈവം തന്റെ അനാദി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒരു മനുഷ്യനായി ഈ ലോകത്തിൽ വന്നു പിറന്ന് കാല്‍വറി ക്രൂശിൽ നമ്മുടെ പാപത്തിന്റെ മറുവിലയായി മരിച്ചു (യോഹന്നാൻ.1:1,14). 2 കൊരിന്ത്യർ 5:21 ഈ സത്യം നമ്മെ പഠിപ്പിക്കുന്നു. "പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവന്‍ നമുക്കുവേണ്ടി പാപം ആക്കി." നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചു കൊണ്ടായിരുന്നു യേശു ക്രൂശിൽ മരിച്ചത്! അവൻ ദൈവമായിരുന്ന യേശുവിന്റെ മരണം സര്‍വ ലോകത്തിന്റെയും പാപ ക്ഷമക്ക് നിദാനമായിത്തീര്‍ന്നു. 1യോഹന്നാൻ 2:2 ഇങ്ങനെ പ്രസ്താവിക്കുന്നു: "അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്റെ പാപത്തിനും തന്നെ." യേശു മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് പാപത്തിന്റേയും മരണത്തിന്റേയും മേല്‍ തനിക്കുള്ള അധികാരത്തെ വിളംബരപ്പെടുത്തി (1കൊരിന്ത്യർ.15:1-28). യേശുക്രിസ്തുവിന്റെ മരണ പുനരുത്ഥാനത്താൽ റോമർ 6:23 ന്റെ രണ്ടാം ഭാഗത്തിൽ പറയുന്ന, "ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ" ലഭ്യമായതിനാൽ ദൈവത്തിന് സ്തോത്രം.
നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എന്തു ചെയ്തിട്ടും മാറ്റാനാവാത്ത ഒരു കുറ്റബോധം നിങ്ങളെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നുണ്ടോ? കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുമെങ്കിൽ നിങ്ങളുടെ പാപങ്ങള്‍ക്ക് ക്ഷമ ലഭ്യമാകും.എഫേസ്യർ 1:7 ഇങ്ങനെ പറയുന്നു, "അവനാൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പുണ്ട്". യേശുകർത്താവ് നമ്മുടെ പാപക്കടം കൊടുത്തു തീര്‍ത്തതുകൊണ്ട് ഇന്ന് നമുക്ക് ക്ഷമ ലഭിച്ചിരിക്കുന്നു.നാം ചെയ്യേണ്ട ഒരേ ഒരു കാര്യം യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചു എന്ന വിശ്വാസത്തോടുകൂടി ദൈവത്തോട് അപേക്ഷിക്ക മാത്രം മതി – അവൻ നിങ്ങളോട് ക്ഷമിക്ക തന്നേ ചെയ്യും! യോഹന്നാൻ 3:16-17 ലാണ് ഈ അത്ഭുത സത്യം അടങ്ങിയിരിക്കുന്നത്. "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടേണ്ടതിനത്രേ".
പാപക്ഷമ - അത് അത്ര എളുപ്പമാണോ?
അത് വളരെ എളുപ്പം തന്നെ. നിങ്ങള്‍ക്ക് ഒരിക്കലും പാപക്ഷമ വാങ്ങിക്കുവാൻ കഴിയുകയില്ല. പാപക്ഷമക്ക് മറുവിലയായി ദൈവത്തിന് ഒന്നും കൊടുക്കുവാനും സാധിക്കുകയില്ല. ദൈവത്തിന്റെ കൃപയാലും വിശ്വാസത്താലും സൌജന്യമായി സ്വീകരിക്കുവാനേ കഴികയുള്ളൂ. ഇപ്പോൾ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് വീണ്ടും ജനനത്തിന്റെ അനുഭവം പ്രാപിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, കൂടെ പ്രാർത്ഥിക്കുവാനായി ഒരു മാതൃകാ പ്രാര്‍ത്ഥന താഴെ കൊടുത്തിരിക്കുന്നു. ശ്രദ്ധിക്കുക, ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ ചൊല്ലുന്നത് കൊണ്ട് മാത്രം നിങ്ങൾ രക്ഷിക്കപ്പെടുകയില്ല. മറിച്ച് ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് നിങ്ങളെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്നത്. നിങ്ങൾക്ക് രക്ഷ നൽകിയ ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനും നന്ദി പ്രകടിപ്പിക്കുവാനും മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാൻ നിനക്കെതിരായി പാപം ചെയ്തതിനാൽ ശിക്ഷാര്‍ഹനാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ക്രിസ്തു എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചതിനാൽ അവനിലുള്ള വിശ്വാസം മൂലം എനിക്ക് പപക്ഷമ ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. രക്ഷയ്ക്കായി ഞാൻ നിന്നിൽ ആശ്രയിക്കുന്നു. നിത്യജീവന് അവകാശിയായി തീരുവാൻ എനിക്ക് നൽകിയ ക്ഷമക്കായും കൃപക്കായും നന്ദി. ആമേൻ.
ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.
English
ക്ഷമ ലഭിച്ചോ? എനിക്ക് ദൈവത്തിൽ നിന്ന് പാപക്ഷമ എങ്ങനെ കൈപ്പറ്റാം?