settings icon
share icon
ചോദ്യം

കാല്വിനിസം അര്‍മേനിയനിസം - ഇവ രണ്ടിൽ ഏതാണ്‌ ശരി?

ഉത്തരം


ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ സ്വാതന്ത്യ്രവും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കുവാന്‍ ഉതകുന്ന ദൈവശാസ്ത്രത്തിലെ രണ്ടു വിഭാഗങ്ങളാണ്‌ കാല്വിനിസവും അര്‍മേനിയനിസവും. കാല്വിനിസത്തിന്റെ ഉപദ്ഞ്ഞാതാവ്‌ 1509-1564 ൽ ജീവിച്ചിരുന്ന ജോൺ കാല്വിന്‍ എന്ന ഫ്രഞ്ചു ദൈവശാസ്തജ്ഞനും അര്‍മേനിയനിസം 1560-1609 ൽ ഹോളണ്ടിൽ ജീവിച്ചിരുന്ന ജാക്കോബസ്‌ അര്‍മീനിയസുമാണ്.

ഈ രണ്ടു ദൈവശാസ്ത്രങ്ങളും അഞ്ചു കുറിപ്പുകളില്‍ ചുരുക്കിപ്പറയാവുന്നതാണ്‌. കാല്വിന്‍ വിശ്വസിച്ചത്‌ മനുഷ്യന്റെ പൂര്‍ണ്ണ ധാര്‍മ്മീക അധഃപതനത്തിൽ ആണെങ്കിൽ അര്‍മീനസിന്റെ അഭിപ്രായത്തില്‍ മനുഷ്യന്റെ ധാര്‍മ്മീക അധഃപതനം ഭാഗീഗമാണ്‌ എന്നായിരുന്നു. പൂര്‍ണ്ണ ധാര്‍മ്മീക അധഃപതനത്തിനാൽ മനുഷ്യൻ ഒരിക്കലും സ്വയമായി ദൈവത്തിങ്കലേയ്ക്ക്‌ തിരിയുവാന്‍ കഴിവില്ലാത്തവനായിത്തീര്‍ന്നു എന്ന് കാല്വിൻ പഠിപ്പിച്ചു. മനുഷ്യൻ ധാര്‍മ്മീക അധഃപതനം ഭാഗീകമായി ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും അവന്‌ സ്വയമായി ദൈവത്തിങ്കലേയ്ക്ക്‌ തിരിയുവാന്‍ പ്രാപ്തി ഉള്ളവനാണ്‌ എന്ന് അര്‍മീനസ്‌ വിശ്വസിച്ചു.

കാല്വിൻ വിശ്വസിച്ചത്‌ ദൈവീക തിരഞ്ഞെടുപ്പ്‌ വ്യവസ്തകൾക്കെല്ലാം അപ്പുറമാണ്‌ എന്നായിരുന്നെങ്കില്‍ അര്‍മീനസ്‌ വിശ്വസിച്ചത്‌ വ്യവസ്തകള്‍ക്ക്‌ അധീനമായ ദൈവീക തിരെഞ്ഞെടുപ്പിൽ ആണ്‌. കാല്വിന്റെ അഭിപ്രായത്തില്‍ രക്ഷക്കായി ദൈവം ചിലരെ തെരഞ്ഞെടുക്കുന്നത്‌ ദൈവത്തിന്റെ പരമാധികാരത്തിൽ അവൻ ചെയ്യുന്നതായതുകൊണ്ട്‌ മനുഷ്യന്റെ യാതൊന്നും കണക്കാക്കിയല്ല എന്നായിരുന്നു. എന്നാല്‍ അര്‍മീനസ്‌ പഠിപ്പിച്ചത്‌ ദൈവീക തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം, ഏതൊക്കെ മനുഷ്യർ ദൈവത്തെ തിരഞ്ഞെടുക്കും എന്ന് ദൈവം മുന്നറിഞ്ഞിരുന്നതിനാല്‍ അവന്റെ മുന്നറിവിന്‌ അനുസരിച്ചാണ്‌ ദൈവം രക്ഷയ്ക്കായി ചിലരെ തെരഞ്ഞടുത്തത്‌ എന്നായിരുന്നു.

കാല്വിന്റെ അഭിപ്രായത്തില്‍ ക്രിസ്തുവിന്റെ രക്ഷണ്യപ്രവര്‍ത്തി പരിമിതി ഉള്ളതാണ്‌ എന്നാണെങ്കില്‍ അര്‍മീനസ്‌ അതിനെ പരിമിതി ഇല്ലാത്തതായിട്ടാണ്‌ പഠിപ്പിക്കുന്നത്‌. ഈ രണ്ടു ഉപദേശങ്ങളില്‍ ഏറ്റവും വിവാദകരമായ വിഷയമാണിത്‌. ക്രിസ്തു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മാത്രമാണ്‌ മരിച്ചത്‌ എന്ന് കാല്വിൻ പഠിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ മരണം സകലര്‍ക്കും വേണ്ടിയുള്ളതാണെങ്കിലും അതിന്റെ ഫലം വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ലഭിക്കയുള്ളൂ എന്നാണ്‌ അര്‍മീനസ്‌ പഠിപ്പിച്ചത്‌.

കാല്വിന്റെ പഠിപ്പിക്കല്‍ അനുസരിച്ച്‌ മനുഷ്യന്‌ മറുക്കുവാനാവാത്തതാണ്‌ ദൈവകൃപ എങ്കില്‍ അര്‍മീനസ്‌ വിശ്വസിച്ചത്‌ ഏതു മനുഷനും ദൈവകൃപയെ എപ്പോഴും മറുതലിക്കുവാന്‍ കഴിയും എന്നായിരുന്നു. മറുതലിക്കാനാവത്ത ദൈവ കൃപയാല്‍ ദൈവം ഒരു വ്യക്തിയെ വിളിക്കുന്നതുകൊണ്ട്‌ ദൈവം വിളിക്കുന്നവരെല്ലാവരും കൃപയ്ക്ക്‌ അധീനരായിത്തീരും എന്ന് കാല്വിന്‍ പഠിപ്പിച്ചപ്പോൾ, ദൈവം സകലരേയും രക്ഷക്കായി വിളിക്കുന്നെങ്കിലും അനേകര്‍ ആ വിളിയെ മറുതലിച്ച്‌ ദൈവവിളിയെ പരിത്യജിക്കുന്നു എന്നായിരുന്നു അര്‍മീനസ്‌ വിശ്വസിച്ചത്‌.

കാല്വിന്റെ അഭിപ്രായത്തില്‍ രക്ഷിക്കപ്പെട്ടവർ അന്ത്യത്തോളം നിലനില്‍ക്കും എന്നായിരുന്നെങ്കില്‍ അര്‍മീനസ്‌ വിശ്വസിച്ചത്‌ രക്ഷ നശിക്കുവാൻ സാധ്യത ഉണ്ട്‌ എന്നായിരുന്നു. കാല്വിന്റെ അഭിപ്രായത്തില്‍ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ഒരിക്കലും ക്രിസ്തുവിനെ മറുതലിക്കാതെ അവസാനം വരെ വിശ്വസ്തരായി തുടരും എന്നായിരുന്നു. എന്നാല്‍ അര്‍മീനസ്‌ വിശ്വസിച്ചത്‌ രക്ഷിക്കപ്പെട്ടവര്‍ക്കും സ്വന്ത തീരുമാനത്തിൽ ക്രിസ്തുവിനെ മറുതലിക്കുവാന്‍ കഴിയും എന്നായിരുന്നു.

ഈ വിവാദത്തില്‍ ആരാണ്‌ ശരി? ആര്‍ക്കാണ്‌ തെറ്റു പറ്റിയിരിക്കുന്നത്‌? വളരെ വിചിത്രമായ കാര്യം എന്തെന്നാല്‍ ക്രിസ്തുവിന്റെ ശരീരമായ സഭയിൽ കാല്വിനിസവും അര്‍മീനിയനിസവും പല അനുപാതങ്ങളിൽ ഇടകലര്‍ന്ന് കാണപ്പെടുന്നു എന്ന വസ്തുതയാണ്‌. കാല്വിനും അര്‍മീനസും പഠിപ്പിച്ചത്‌ അപ്രകാരം തന്നെ വിശ്വസിക്കുന്ന ചിലർ ഉണ്ടെങ്കിലും പലരും കാല്വിന്‍ പഠിപ്പിച്ച മൂന്നു കാര്യങ്ങളും അര്‍മീനസ്‌ പഠിപ്പിച്ച രണ്ടും, അല്ലെങ്കില്‍ തിരിച്ചും ഇടകലര്‍ത്തി അവരുടെ വിശ്വാസം തുടരുന്നു. എന്നാല്‍ ഞങ്ങളുടെ അഭിപ്രായത്തിൽ ഈ രണ്ടു ഉപദേശങ്ങളും, മനുഷ്യന് മനസ്സിലാക്കുവാൻ കഴിയാത്തതിനെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നതുകൊണ്ട്‌ ആ ശ്രമത്തിൽ പരാജിതരായി എന്നാണ്‌. അപരിമിതനായ ദൈവത്തെ പരിമിതിയുള്ള നമുക്ക്‌ ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലാക്കുവാൻ സാധിക്കയില്ല. ഒരു സംശയത്തിനും വകയില്ലാതെ ദൈവം പരമാധികാരിയും സകലവും അറിയുന്നവനുമാണ്‌. അതുപോലെ തന്നെ സകല മനുഷ്യരും മാനസന്തരപ്പെടുവാനുള്ള ചുമതല ഉള്ളവരും ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ കടപ്പെട്ടവരും ആണ്‌. ഇവ രണ്ടും മനുഷ്യ മനസ്സിൽ വിപരീതങ്ങള്‍ ആയിത്തോന്നിയേക്കാം. എന്നാല്‍ അല്‍പം പോലും സംശയമില്ലാതെ ദൈവം ഈ കാര്യം ഇങ്ങനെ തന്നെയാണ്‌ തന്റെ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഇവയെ സമന്വയിപ്പിക്കുവാന്‍ ശ്രമിക്കുന്നത്‌ റെയിൽ പാതയിലെ രണ്ടു പാളങ്ങൾ തമ്മിൽ യോജിപ്പിക്കുവാന്‍ ശ്രമിക്കുന്നതു പോലെ ആയിരിക്കും.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

കാല്വിനിസം അര്‍മേനിയനിസം - ഇവ രണ്ടിൽ ഏതാണ്‌ ശരി?
© Copyright Got Questions Ministries