settings icon
share icon
ചോദ്യം

ഒരു ക്രിസ്ത്യാനി വ്യായാമം ചെയ്യണമോ?

ഉത്തരം


ജീവിതത്തിലെ മറ്റ് സാഹചര്യങ്ങൾ പോലെ തന്നെ, അതിരുകടക്കുന്ന ചില കാര്യങ്ങൾ വ്യായാമത്തിന്റെ കാര്യത്തിലും ഉണ്ട്. ചിലർ ആത്മീയ കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും ശരീരത്തെ പൂർണ്ണമായി അവഗണിക്കുകയും ചെയ്യുന്നു. മറ്റു ചിലർ ശരീരത്തിന്റെ രീതിക്കും ആകൃതിക്കും മുൻ തൂക്കം കൊടുക്കുകയും ആത്മീയ വളർച്ചയുടെയും പക്വതയുടെയും കാര്യത്തിൽ പൂർണ്ണ അവഗണന കാണിക്കുന്നു. ദൈവ വചന പ്രകാരം ഇത് രണ്ടും ശരിയല്ല. 1 തിമോത്തി 4: 8 ഇങ്ങനെ പറയുന്നു “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.” ഈ വാക്യം വ്യായാമത്തെ പൂർണ്ണമായി നിഷേധിക്കുന്നില്ല, മറിച്ച് വ്യായാമം അല്പപ്രയോജനം ഉള്ളതും ദൈവ ഭക്തി അതിലും വിലയേറിയതെന്നും പറയുന്നു.

1 കൊരിന്ത്യർ 9: 24-27 വരെയുള്ള വാക്യങ്ങളിൽ അപ്പൊസ്തൊലനായ പൗലോസ് ആത്മീയ സത്യങ്ങളെ കുറിച്ച് പറയുമ്പോൾ ശാരീരിക അഭ്യാസത്തെ കുറിച്ചും പറഞ്ഞിരിക്കുന്നു. പാരിതോഷികത്തിന് വേണ്ടി ഓടുന്ന ഒരു ഓട്ടത്തിനോട് ക്രിസ്തീയ ജീവിതത്തെ താൻ ഉപമിച്ചിരിക്കുന്നു. എന്നാൽ നാം പ്രതീക്ഷിക്കുന്ന സമ്മാനം വാടാത്ത നിത്യജീവന്റെ കിരീടമാണ്. 2 തിമോത്തി 2: 5 ൽ പൗലോസ് പറയുന്നു, “ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരാടായ്കിൽ കിരീടം പ്രാപിക്കയില്ല.” 2 തിമോത്തി 4: 7 ൽ പൗലോസ് വീണ്ടും ഒരു കളിക്കാരനോട് സാമ്യപ്പെടുത്തി പറയുന്നു, “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.” ഇവിടെ ശാരീരിക അഭ്യാസത്തിന് അല്ല പ്രാധാന്യത എങ്കിലും ചില ആത്മീയ മർമ്മങ്ങൾ പഠിപ്പിച്ച് കൊടുക്കുവാൻ പൗലോസ് കായികാഭ്യാസത്തെ സാമ്യപ്പെടുത്തി സംസാരിക്കുന്നു. ഇതിന്റെ അർത്ഥം താൻ കായിക, ശാരീരിക അഭ്യാസം ക്രീയാത്മകമായി കണ്ടിരുന്നു എന്നാണ്. മനുഷ്യന് ശരീരവും ആത്മാവും ഉള്ള ജീവിയാണ്. വചനപ്രകാരം ആത്മീയ കാര്യങ്ങൾക്ക് മുൻ തൂക്കം കൊടുക്കുന്നു എങ്കിലും നമ്മുടെ ശരീരത്തെയും ആത്മാവിനെയും നാം ഒരു പോലെ പരിചരിക്കേണ്ടതാണ്.

ആയതിനാൽ, ഒരു കാര്യം വളരെ വ്യക്തമാണ്, ഒരു ക്രിസ്ത്യാനി വ്യായാമം ചെയ്യുന്നതിൽ തെറ്റില്ല. 1 കൊരിന്ത്യർ 6: 19-20 വരെയുള്ള വാക്യങ്ങളിൽ പറയുന്നു, നമ്മുടെ ശരീരങ്ങളെ നാം സൂക്ഷിക്കണം എന്ന്. അതേ സമയം തന്നെ വചനം ഡംഭത്തെ എതിർക്കുന്നു. (1 ശമുവേൽ 16: 7; സദൃശ്യ വാക്യങ്ങൾ 31: 30; 1 പത്രോസ് 3: 3-4) നമ്മെ മറ്റുള്ളവർ നോക്കി രസിക്കണം എന്നുള്ള ഉദ്ദേശത്തോടെ ആകരുത് വ്യായാമം ചെയ്യുന്നത്. മറിച്ച് ആത്മീയ ലക്ഷ്യങ്ങൾ എത്തി പിടിക്കേണ്ടതിന് ശരീരത്തിന് നല്ല ആരോഗ്യം കൈവരിക്കണം എന്നുള്ള ഉദ്ദേശത്തോടെ വേണം വ്യായാമം ചെയ്യുവാൻ.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഒരു ക്രിസ്ത്യാനി വ്യായാമം ചെയ്യണമോ?
© Copyright Got Questions Ministries