ചോദ്യം
ക്രിസ്തീയ മാതാവിനെ പറ്റി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്?
ഉത്തരം
ഒരു അമ്മയായിരിക്കുക എന്ന ഭാഗ്യം ദൈവം കൊടുക്കുന്ന വലിയ പദവിയാണ്. മക്കളെ സ്നേഹപൂര്‍വം നടത്തി (തീത്തൊസ്.2:2-4) അവള്‍ ആരാധിക്കുന്ന ദൈവത്തിന്റെ നാമത്തിന് മഹത്വം കൊണ്ടുവരുവാന്‍ കടപ്പെട്ടവളാണ് ഒരു ക്രിസ്തീയ മാതാവ്.
മക്കള്‍ ദൈവത്തിന്റെ ദാനമാണെന്ന് വേദപുസ്തകം പറയുന്നു (സങ്കീർത്തനം 127:3-5). തീത്തോസ് 2:4 ലെ "പുത്രപ്രീയര്‍" എന്ന വാക്ക് ഒരു മാതാവിനു തന്റെ കുഞ്ഞിനോടുള്ള പ്രത്യേക സ്നേഹത്തെ കുറിക്കുന്നതാണ്. ഒരു മാതാവ് തന്റെ ഒരോ കുഞ്ഞുങ്ങളും ദൈവത്തിന്റെ പ്രത്യേക ദാനമാണെന്ന് തിരിച്ചറിഞ്ഞു സ്നേഹത്തോടും ലാളനയോടും ഓരോരുത്തരുടേയും തനിയായുള്ള ആവശ്യങ്ങൾ പ്രത്യേകമായി ചെയ്തു കൊടുക്കുന്നതിനെയാണ് ആ വാക്ക് അനുസ്മരിപ്പിക്കുന്നത്.
ദൈവവചനത്തില്‍ പറഞ്ഞിരിക്കുന്ന അമ്മമാര്‍ക്കായുള്ള ചുമതലകളിൽ ചിലത് നോക്കാം.
ഏതുനേരവും മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു തയാറായിരിക്കുക (ആവർത്തനം 6:6-7).
മക്കളുടെ എല്ലാ കാര്യങ്ങളിലും പങ്കുള്ളവരായിരിക്കുക (എഫെസ്യർ 6:4).
ദൈവ വചനവും വചനത്തിന്റെ ലോകവീക്ഷണവും മക്കളെ പഠിപ്പിക്കുക (സങ്കീർത്തനം 78:5-6; ആവർത്തനം 4:10; എഫെസ്യർ 6:4).
ഓരോ കുഞ്ഞുങ്ങള്‍ക്കും ദൈവം കൊടുത്തിരിക്കുന്ന താലന്തുകളും പ്രത്യേക കഴിവുകളും (സദൃശ്യവാക്യങ്ങൾ 22:6) കൃപാവരങ്ങളും കണ്ടറിഞ്ഞ് അവയിൽ പരിശിലനം കൊടുക്കുക (റോമർ 12:3-8; 1കൊരിന്ത്യർ 12).
ദൈവഭയത്തില്‍ കുഞ്ഞുങ്ങളെ ശിക്ഷിച്ചു വളര്‍ത്തുക (എഫെസ്യർ 6:4; എബ്രായർ 12:5-11; സദൃശ്യവാക്യങ്ങൾ 13:24; 19:18; 22:15; 23:13-14; 29:15-17).
സ്നേഹത്തില്‍ അവരെ മുഴുമനസ്സോടെ താങ്ങി, അംഗീകരിച്ച്, ജീവിതത്തെ നേരിടുവാന്‍ വളര്‍ത്തി എടുക്കുക (തീത്തോസ്.2:4; 2തിമോത്തിയോസ് 1:7; എഫെസ്യർ 4:29-32; 5:1-2; ഗലാത്യർ.5:22; 1പത്രോസ്.3:8,9).
ആത്മാര്‍ത്ഥതയോടെ കുഞ്ഞുങ്ങളുടെ മുന്‍പിൽ ജീവിച്ച്, പറയുന്നത് ജീവിതത്തിൽ പാലിച്ച്, ഒരു മാതൃകാജീവിതം നയിക്കുക (ആവർത്തനം 4:9, 15,23; സദൃശ്യവാക്യങ്ങൾ 10:9; 11:3; സങ്കീർത്തനം 37:18,37).
എല്ലാ സ്ത്രീകളും അമ്മമാരാകണം എന്ന് വേദപുസ്തകം പറയുന്നില്ല. എന്നാല്‍ അമ്മയാകുവാനുള്ള ഭാഗ്യം ദൈവം ആര്‍ക്കൊക്കെ കൊടുക്കുമോ, അവരെല്ലാവരും അവരുടെ കര്‍ത്തവ്യത്തിൽ ചുമതലാബോധം ഉള്ളവര്‍ ആയിരിക്കണം എന്ന് വേദപുസ്തകം അനുശാസിക്കുന്നു. മക്കളുടെ ജീവിതത്തെ സ്വാധീനിക്കുന്നതിൽ അമ്മമാര്‍ക്ക് സാധിക്കും എന്നതിൽ സംശയമില്ല. ഒരു മാതാവായിരിക്കുന്നത് ഏറ്റവും സന്തോഷകരമായ അനുഭവമാണ്. ഒരു കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നതു മുതൽ അതിനെ വളര്‍ത്തി ആളാക്കി ഒരു മാതാവോ പിതാവോ ആകുന്നതു വരെ അമ്മമാര്‍ക്ക് അവരുടെമേൽ സ്വാധീനം ചെലുത്തുവാന്‍ കഴിയും. കുഞ്ഞുങ്ങള്‍ വളരുന്തോറും അമ്മമാരുടെ വേലയിൽ വ്യത്യാസം ഉണ്ടായാലും ഒരു മാതാവിന്റെ സ്നേഹത്തിനും, ലാളനയ്ക്കും, പരിപാലനത്തിനും, പ്രോത്സാഹനത്തിനും ഒരിക്കലും മാറ്റം വരുവാന്‍ പാടില്ലത്തതാണ്.
English
ക്രിസ്തീയ മാതാവിനെ പറ്റി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്?