settings icon
share icon
ചോദ്യം

ഒരു ക്രിസ്തു വിശ്വാസിയെ ഭൂതങ്ങൾ ബാധിക്കുമോ?

ഉത്തരം


ഒരു ക്രിസ്തീയ വിശ്വാസിയെ ഭൂതങ്ങള്‍ ബാധിക്കുമോ ഇല്ലയോ എന്ന വിഷയത്തെപ്പറ്റി ബൈബിളില്‍ പരാമര്‍ശം ഒന്നും ഇല്ലെങ്കിലും ഇത് സാധ്യമല്ലെന്ന് വചന സത്യങ്ങളിൽ നാം മനസ്സിലാക്കുന്നു. ഒരു വ്യക്തി ഭൂത ബാധിതനാകുകയും ആ വ്യക്തി ഭൂതങ്ങളാൽ ഞെരുക്കപ്പെടുകയും ചെയ്യുന്നത് തമ്മിൽ വ്യത്യാസം ഉണ്ട്. ഒരു വ്യക്തി ഭൂത ബാധിതനാണെങ്കിൽ ആ വ്യക്തിയുടെ ചിന്തകളും, പ്രവർത്തികളും ഭൂതത്താൽ നേരിട്ട് നിയന്ത്രിതമായിരിക്കും. (മത്തായി 17: 14-18; ലൂക്കോസ് 4: 33-35; 8: 27-33) എന്നാൽ ഒരു വ്യക്തി ഭൂതത്താൽ ഞെരുക്കപ്പെടുകയാണെങ്കിൽ ആ വ്യക്തി ആത്മീയമായി പോരാട്ടം അനുഭവിക്കുകയും കൂടാതെ പാപം ചെയ്യുവാനുള്ള വ്യഗ്രതയും ഉണ്ടാകുന്നു. പുതിയനിയമത്തിൽ ആത്മീയ പോരാട്ടത്തെ കുറിച്ച് കൊടുത്തിരിക്കുന്ന ഒരു ഭാഗത്തും ഒരു വിശ്വാസിയുടെ ഭൂതത്തെ പുറത്താക്കുവാൻ പറഞ്ഞിട്ടില്ല. (എഫെസ്യർ 6: 10-18) വിശ്വാസികൾ പിശാചിനെ പുറത്താക്കുക അല്ല മറിച്ച് പിശാചിനോട് എതിർത്ത് നിൽക്കണം എന്ന് പറഞ്ഞിരിക്കുന്നു. (യാക്കോബ് 4: 7; 1 പത്രോസ് 5: 8-9)

ക്രിസ്ത്യാനികളിൽ ആത്മാവ് വസിക്കുന്നു. (റോമർ 8: 9-11; 1 കൊരിന്ത്യർ 3: 16; 6: 19) പരിശുദ്ധാവ് ഉള്ള ഒരു വ്യക്തിയിൽ ദുരാത്മാവ് വരുവാൻ അനുവാദം ഇല്ല. ദൈവം തന്റെ രക്തം വിലയായി കൊടുത്തു (1 പത്രോസ് 1: 18-19) വാങ്ങി, ഒരു പുതിയ സൃഷ്ടി ആക്കിയ (2 കൊരിന്ത്യർ 5: 17) തന്റെ മക്കളെ ഒരു ഭൂതം ബാധിക്കുവാനായി വിടുകയില്ല. വിശ്വാസികളായ നമുക്ക് പിശാചും അവന്റെ സൈന്യവുമായി യുദ്ധം ഉണ്ട് എന്നാൽ ഒരിക്കലും നമ്മുടെ ഉള്ളിൽ പ്രവേശിക്കുവാൻ അവന് അനുവാദം ഇല്ല. അപ്പൊസ്തൊലനായ യോഹന്നാൻ പറയുന്നു, “കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.” (1 യോഹന്നാൻ 4: 4) നമ്മിലുള്ളത് ആരാണ്? പരിശുദ്ധാത്മാവ്. ആരാണ് ലോകത്തിലുള്ളത്? പിശാചും അവന്റെ സൈന്യവും. ആയതിനാൽ ഒരു വിശ്വാസി പിശാചിനെയും അവന്റെ സൈന്യത്തെയും ജയിച്ചതാണ്, തന്റെ ആത്മാവിൽ പിശാചിന് ബാധിക്കുവാൻ ഒരിക്കലും സാദ്ധ്യമല്ല.

ക്രിസ്ത്യാനികൾക്ക് ഭൂത ബാധ ഉണ്ടാകുകയില്ല എന്ന് കരുതുന്ന വേദ പണ്ഡിതന്മാർ അവർ ഭൂതങ്ങളാൽ നിയന്ത്രിക്കപ്പെടാമെന്ന് പറയുന്നു. എന്നാൽ ഇത് രണ്ടും ഒന്നാണെന്ന് മനസ്സിലാക്കുന്നു. രണ്ട് അവസ്ഥയുടെയും പരിണിത ഫലം ഒന്നാണ്. ക്രിസ്ത്യാനികൾക്ക് ഭൂത ശല്ല്യങ്ങൾ ഉണ്ടാകും, നിശ്ചയം എന്നാൽ അവർ ഭുത ബാധിതരാകും എന്നത് വേദപുസ്തകാടിസ്ഥാനം അല്ല.

ഭൂതത്താൽ നിയന്ത്രിക്കപ്പെടാം എന്ന പഠിപ്പിക്കൽ വന്നത് തീർച്ചയായും ഒരു പക്ഷെ അനുഭവത്തിൽ നിന്നായിരിക്കാം. എന്നാൽ നമ്മുടെ അനുഭവത്തിൽ നിന്ന് ഒരിക്കലും നമുക്ക് വചനം വിശദീകരിക്കുവാൻ കഴിയുകയില്ല. നമ്മുടെ അനുഭവങ്ങൾ എപ്പോഴും വചനത്തോട് ഒത്തു നോക്കണം (2 തിമോത്തി 3: 16-17). നമുക്ക് ക്രിസ്ത്യാനി എന്ന് തോന്നുന്ന ഒരാൾ ഭൂതത്താൽ നിയന്ത്രിക്കപ്പെടുമ്പോൾ അവരുടെ വിശ്വാസത്തെ പറ്റി നമുക്ക് സംശയം ഉണ്ടാകാം. എന്നാൽ ഇത് മൂലം ക്രിസ്ത്യാനികൾ ഭൂത ബാധിതരാകാം എന്ന് നാം കരുതരുത്. ഒരു പക്ഷെ ഒരു യഥാർത്ഥ ക്രിസ്ത്യാനി ഭൂതത്താൽ ബാധിതനാകാം അല്ലെങ്കിൽ വൈകാരിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാം. എന്നാൽ നമ്മുടെ ഈ അനുഭവങ്ങൾ എല്ലാം വചനവുമായി ഒത്തു നോക്കണം അല്ലാതെ അനുഭവങ്ങൾക്ക് വചനത്തെക്കാൾ പ്രാധാന്യം കൊടുക്കരുത്.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഒരു ക്രിസ്തു വിശ്വാസിയെ ഭൂതങ്ങൾ ബാധിക്കുമോ?
© Copyright Got Questions Ministries