settings icon
share icon
ചോദ്യം

ദൈവം സ്നേഹം തന്നെ എന്നാൽ എന്താണര്‍ത്ഥം?

ഉത്തരം


സ്നേഹത്തെപ്പറ്റി ബൈബിൾ വിവരിക്കുന്നത് ദൈവം സ്നേഹത്തിന്റെ ഉറവയാണ്‌ എന്നാണ് . "സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു. സ്നേഹം സപര്‍ദ്ധിക്കുന്നില്ല, സ്നേഹം നിഗളിക്കുന്നില്ല; ചീര്‍ക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിര്‍ന്നു പോകയില്ല," (1കൊരി.13:4-8a). ഇതാണ്‌ സ്നേഹത്തെപ്പറ്റി ദൈവം പറഞ്ഞിരിക്കുന്നത്‌. ദൈവം സ്നേഹം ആയതുകൊണ്ട്‌ (1യോഹ.4:8), ഇതു ത്ന്നെയാണ്‌ ദൈവത്തിന്റെ സ്വഭാവവും.

സ്നേഹം (ദൈവം) ആരുടെമേലും സമ്മര്‍ദ്ദം ചെലുത്തുകയില്ല. അവന്റെ അടുക്കൽ വരുന്നവൻ സ്നേഹത്തിന്റെ പ്രതികരണമായി അവനെ സ്നേഹിക്കണം എന്ന്‌ അവന്‍ ആഗ്രഹിക്കുന്നു. സ്നേഹം (ദൈവം) എല്ലാവരോടും ദയ കാണിക്കുന്നു. സ്നേഹം (യേശു ക്രിസ്തു) മുഖപക്ഷമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ നന്‍മ ചെയ്യുന്നവനായി കാണപ്പെട്ടു. യേശുക്രിസ്തൂ ഭൂമിയിലായിരുന്നപ്പോള്‍ ആരെ വേണമെങ്കിലും തന്റെ സ്വാധീനതയില്‍ കൊണ്ടുവരുവാന്‍ കഴിയുമായിരുന്നിട്ടും അവന്റെ ആളത്വത്തിന്റെ മഹത്വം വെളിപ്പെടുത്താതെ വെറും സാധാരണക്കാരനായി അവന്‍ ജീവിച്ചു. സ്നേഹം (ദൈവം) അനുസരണം അവകാശപ്പെടുന്നില്ല. പിതാവാം ദൈവം ഒരിക്കലും തന്നെ അനുസരിക്കാൻ പുത്രനോട് ആവശ്യപ്പെട്ടിരുന്നില്ല മറിച്ച്‌ യേശു പൂർണ്ണമനസോടെ സ്വർഗ്ഗസ്ഥനായ തന്റെ പിതാവിനെ അനുസരിക്കുകയായിരുന്നു."ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് തന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ"(യോഹ14:31). സ്നേഹം (യേശുക്രിസ്തു)എപ്പോഴും മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍്തൂക്കം കൊടുത്താണ്‌ ജീവിച്ചത്‌.

ദൈവസ്നേഹത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ആവിഷ്കരണം യോഹ,3:16 ല്‍ കാണാവുന്നതാണ്‌. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". റോമ.5:8 ലും ഇതേ സന്ദേശം കാണാവുന്നതാണ്‌. "ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു" തന്റെ നിത്യ ഭവനത്തില്‍ അഥവാ സ്വര്‍ഗ്ഗത്തില്‍ നാം തന്നോടുകൂടെ ആയിരിക്കണം എന്ന ദൈവത്തിന്റെ വലിയ ആഗ്രഹം ഈ വാക്യങ്ങളില്‍ നമുക്ക്‌ കാണാവുന്നതാണ്‌. നമ്മുടെ പാപങ്ങള്‍ക്ക്‌ ഒരു നിവര്‍ത്തി വരുത്തിയാണ്‌ അവന്‍ അത്‌ സാധിപ്പിച്ചത്‌. അവന്‍ നമ്മെ സ്നേഹിക്കുന്നതിന്റെ കാരണം അങ്ങനെ ചെയ്യുവാന്‍ അവന്‍ തീരുമാനിച്ചതുകൊണ്ട്‌ മാത്രമാണ്‌. സ്നേഹം ക്ഷമിക്കുന്നു. "നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കിൽ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ച്‌ സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു" (1യോഹ.1:9).

അതുകൊണ്ട്‌, ദൈവം സ്നേഹം തന്നെ എന്നു പറഞ്ഞാല്‍ അര്‍ത്ഥം എന്താണ്‌? സ്നേഹം ദൈവത്തിന്റെ ഗുണാതിശയങ്ങളില്‍ ഒന്നാണ്‌. ദൈവീക സ്വഭാവത്തിന്റെ, ആളത്വത്തിന്റെ കാതലാണ്‌ സ്നേഹം. ദൈവസ്നേഹം തന്റെ വിശുദ്ധി, നീതി, ന്യായം, കോപം എന്നിവയ്ക്ക്‌ എതിരായി വര്‍ത്തിക്കുന്ന ഒന്നല്ല. ഈ സ്വഭാവങ്ങളെല്ലാം അവനില്‍ പരിപൂര്‍ണ്ണമായി സംയോജിച്ചിരിക്കുന്നു. താന്‍ ചെയ്യുന്നതെല്ലാം തന്റെ സ്നേഹത്തിന്റേയും, വിശുദധി്യുടേയും, നീതിയുടേയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ചെയ്യുന്നത്‌. യധാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകമാണ്‌ ദൈവം. അത്ഭുതമെന്നു പറയട്ടെ, തന്റെ പുത്രനെ സ്വന്തം രക്ഷകനായി സ്വീകരിക്കുന്ന എല്ലാവര്‍ക്കും അവന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഈ ദൈവസ്നേഹത്തിന്റെ ഭാഗഭാക്കാകുവാന്‍ ദൈവം കൃപചെയ്യുന്നു. (യോഹ.1:12: 1യോഹ.3:1;23-24).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ദൈവം സ്നേഹം തന്നെ എന്നാൽ എന്താണര്‍ത്ഥം?
© Copyright Got Questions Ministries