ചോദ്യം
ആരാണ് പരിശുദ്ധാത്മാവ്?
ഉത്തരം
പരിശുദ്ധാത്മാവിനെപ്പറ്റി പല തെറ്റിദ്ധാരണകള്‍ ഉണ്ട്. ചിലര്‍ പരിശുദ്ധാത്മാവിനെ ഒരു അദൃശ്യ ശക്തിയായി മാത്രം കാണുന്നു. മറ്റുചിലര്‍ പരിശുദ്ധാത്മാവിനെ ക്രിസ്തുവിന്റെ അനുഗാമികള്‍ക്ക് ദൈവം കൊടുക്കുന്ന ആളത്വമില്ലാത്ത ഒരു പ്രേരകശക്തിയായി കാണുന്നു. പരിശുദ്ധാത്മാവിന്റെ വ്യക്തിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ് പറയുന്നത്? എളുപ്പത്തില്‍ പറഞ്ഞാല്‍ പരിശുദ്ധാത്മാവ് ദൈവമാണെന്ന് വേദപുസ്തകം പറയുന്നു. മനസ്സും, വികാരവും, ഇച്ഛാശക്തിയുമുള്ള ഒരു വ്യക്തിയാണ് പരിശുദ്ധാത്മാവെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.
അപ്പോ.5:3-4 ഉള്‍പ്പെടെ പലവേദഭാഗങ്ങള്‍ പരിശുദ്ധാത്മാവ് ദൈവമാണെന്ന് പഠിപ്പിക്കുന്നു.ഈ വാക്യത്തില്‍ പത്രോസ് അനന്യാസിനോടു ചോദിക്കുന്ന ചോദ്യം ശ്രദ്ധിക്കുക: "മനുഷരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്". ആദ്യത്തെ വാക്യത്തില്‍ "പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാന്‍ സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയത് എന്ത്?" എന്ന് വായിക്കുന്നു. ഇവിടെ വ്യക്തമാകുന്ന സത്യം പരിശുദ്ധാത്മാവിനോടുള്ള വ്യാജം ദൈവത്തോടുള്ള വ്യാജമാണ് എന്നാണ്.
മാത്രമല്ല പരിശുദ്ധാത്മാവിന് ദൈവത്തിന്റെ സ്വഭാവവും ഗുണാതിശയങ്ങളും ഉള്ളതുകൊണ്ട് പരിശുദ്ധാത്മാവ് ദൈവമാണെന്ന് നമുക്കു മനസ്സിലാക്കാം. ഉദ്ദാഹരണമായി പരിശുദ്ധാത്മാവ് സര്‍വവ്യാപി ആണെന്ന് സങ്കീ.139:7-8 വാക്യങ്ങളില്‍ നിന്ന് നമുക്കു മനസ്സിലാക്കാം. "നിന്റെ ആത്മാവിനെ ഒളിച്ച് ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ട് ഞാന്‍ എവിടേക്കു ഓടും? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്". 1കൊരി. 2:10-11 ല്‍ നിന്ന് പരിശുദ്ധാത്മാവ് സര്‍വജ്ഞാനിയാണ് എന്ന് മനസ്സിലാക്കവുന്നതാണ്. "ആത്മാവ് സകലത്തേയും ദൈവത്തിന്റെ ആഴങ്ങളേയും ആരായുന്നു. മനുഷനിലുള്ളത് അവനിലെ മനുഷാത്മാവല്ലാതെ മനുഷരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നെ ദൈവത്തിലുള്ളത് ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല".
ദൈവത്തിന്റെ പരിശുദ്ധാത്മാവിന് മനസ്സും, വികാരങ്ങളും, ഇച്ഛാശക്തിയും ഉള്ളതിനാല്‍ പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ് എന്ന് നമുക്ക് മനസ്സിലാക്കാം. പരിശുദ്ധാത്മാവ് ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു (1കൊരി.2:10). പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുവാന്‍ സാധിക്കും (എഫേ.4:30). പരിശുദ്ധാത്മാവ് നമുക്കായി പക്ഷവാദം ചെയ്യുന്നു (റോമ.8:26-27). പരിശുദ്ധാത്മാവ് തന്റെ ഇഷ്ടാനുസരണം തീരുമാനങ്ങള്‍ എടുക്കുന്നു (1കൊരി.12:7-11). ത്രിത്വത്തിലെ മൂന്നാമനായ വ്യക്തിയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് ദൈവം ആയതുകൊണ്ട് യേശുകര്‍ത്താവു പറഞ്ഞതുപോലെ മറ്റൊരു കാര്യസ്ഥനായി പ്രവര്‍ത്തിക്കുവാന്‍ പരിശുദ്ധാത്മാവിനു സാധിക്കും (യോഹ.14:16,26; 15:26).
English
ആരാണ് പരിശുദ്ധാത്മാവ്?