ചോദ്യം
ദൈവം എന്തിനാണ് യിസ്രായേലിനെ തന്റെ സ്വന്ത ജനമായി തിരഞ്ഞെടുത്തത്?
ഉത്തരം
യിസ്രായേലിനെ കുറിച്ച് ആവർത്തനം 7: 7-9 വരെ ഇപ്രകാരം പറയുന്നു, “നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു. യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു. ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.”
മരണത്തിൽ നിന്നും പാപത്തിൽ നിന്നും രക്ഷിക്കുന്ന രക്ഷകനായ യേശു യിസ്രായേലിന്റെ സന്തതിയായി ജനിക്കണം എന്ന് ദൈവം ആഗ്രഹിച്ചതുകൊണ്ട് യിസ്രായേലിനെ സ്വന്ത ജനമായി ദൈവം തിരഞ്ഞെടുത്തു.(യോഹന്നാൻ 3: 16) ആദാമും ഹവ്വയും പാപം ചെയ്തപ്പോൾ ലോകത്തിന് രക്ഷകനായൊരു മശിഹായെ നൽകാം എന്ന് ദൈവം വാഗ്ദത്തം ചെയ്തു (ഉല്പത്തി 3). അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ വംശാവലിയിൽ മശിഹാ ഭൂജാതനാകും എന്ന് ദൈവം പിന്നീട് വ്യക്തമാക്കി (ഉല്പത്തി 12: 1-3) യേശു ക്രിസ്തു കാരണമാണ് ദൈവം തന്റെ വിശിഷ്ട ജനമായി ഇസ്രായേലിനെ തിരഞ്ഞെടുത്തത്. ദൈവത്തിന് അപ്രകാരമൊരു തിരഞ്ഞെടുക്കപ്പെട്ട ജാതി ആവശ്യം ഇല്ലായിരുന്നു എന്നാൽ മശിഹായുടെ വരവിനായി ദൈവം അത് ചെയ്തു. ഏതെങ്കിലും ഒരു ജാതിയിൽ നിന്ന് യേശു വരണം, ആയതിനാൽ ദൈവം ഇസ്രായേലിനെ തിരഞ്ഞെടുത്തു.
ഒരു മശിഹായുടെ വരവിനായി മാത്രമല്ല ദൈവം ഇസ്രായേലിനെ തിരഞ്ഞെടുത്തത്, മറിച്ച് ഇസ്രായേൽ ജനം പോയി മശിഹായെ പറ്റി മറ്റുള്ളവരെ പഠിപ്പിക്കണം എന്നവൻ ആഗ്രഹിച്ചു. ഈ ലോകത്തിന്റെ പുരോഹിതർ, പ്രവാചകർ, മിഷനറിമാർ ഇസ്രായേൽ ആകണം എന്നായിരുന്നു ദൈവീക ഉദ്ദേശം. ഈ ലോകത്തെ തങ്ങളുടെ വീണ്ടെടുപ്പുകാരൻ, രക്ഷകൻ, മശിഹാ ആകുന്ന ക്രിസ്തുവിലേക്ക് തിരിക്കുന്ന രാജ്യമായി ദൈവം യിസ്രായേലിനെ കണ്ടു. എന്നാൽ ഇസ്രായേൽ ഈ ദൗത്യത്തിൽ പരാജയപ്പെട്ടു. യിസ്രായേൽ മുഖാന്തരം പൂർത്തിയാകേണ്ട ദൗത്യം ഈ ലോകത്തിന്റെ മശിഹാ ആകുന്ന യേശു ക്രിസ്തുവിലൂടെ ദൈവം ചെയ്തെടുത്തു.
English
ദൈവം എന്തിനാണ് യിസ്രായേലിനെ തന്റെ സ്വന്ത ജനമായി തിരഞ്ഞെടുത്തത്?