ചോദ്യം
എന്തുകൊണ്ടാണ് യെഹൂദന്മാരും മുസ്ലീമുകളും അല്ലെങ്കിൽ അറബികളും തമ്മിൽ വെറുക്കുന്നത്?
ഉത്തരം
എല്ലാ മുസ്ലീമുകളും അറബികൾ അല്ല, എല്ലാ അറബികളും മുസ്ലീമുകൾ അല്ല എന്ന് നാം ആദ്യമായി തന്നെ മനസ്സിലാക്കണം. അറബികളിൽ ഭൂരിഭാഗവും മുസ്ലീമുകളാണ് എന്നാൽ മുസ്ലീമുകൾ അല്ലാത്തവരായും ഉണ്ട്. ഇൻഡോനേഷ്യ, മലേഷ്യ പോലുള്ള സ്ഥലങ്ങളിൽ അറബികൾ അല്ലാത്ത മുസ്ലീമുകൾ ധാരാളം ഉണ്ട്. എല്ലാ അറബികളും യെഹൂദന്മാരെ വെറുക്കുന്നില്ല, എല്ലാ മുസ്ലീങ്ങളും യെഹൂദന്മാരെ വെറുക്കുന്നില്ല, എല്ലാ യെഹൂദനമാരും അറബികളെയും മുസ്ലീംഗളെയും വെറുക്കുന്നില്ല എന്നത് നാം രണ്ടാമതായി മനസ്സിലാക്കേണ്ട കാര്യമാണ്. നാം മറ്റുള്ളവരെ തെറ്റായി മുദ്ര കുത്തുന്ന കാര്യത്തിൽ സൂക്ഷിക്കണം. സാധാരണയായി അറബികളും മുസ്ലീംഗളും യെഹൂദന്മാരെ വെറുക്കുന്നു, അത് തിരിച്ചും അങ്ങനെ തന്നെയാണ്.
ഈ വെറുപ്പിനെ കുറിച്ച് വചനത്തിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അറിയുന്നതിനായി നാം അബ്രഹാമിനെ കുറിച്ച് ചിന്തിക്കണം. അബ്രഹാമിന്റെ മകനായ യിസഹാക്കിന്റെ സന്തതികളാണ് യിസ്രായേൽ മക്കൾ. അബ്രഹാമിന്റെ മകനായ യിസ്മായേലിന്റെ സന്തതികളാണ് അറബികൾ. ഇസ്മായേൽ അബ്രഹാമിന് അടിമ ദാസിയിൽ നിന്ന് ഉണ്ടായതാണ് (ഉല്പത്തി 16: 1-16). ഇസഹാക്ക് വാഗ്ദത്ത സന്തതിയാണ് (ഉല്പത്തി 21: 1-3). ആരായിരിക്കും അബ്രഹാമിന്റെ അനുഗ്രഹത്തിന് അവകാശി? ഇങ്ങനെയുള്ള അവസ്ഥയിൽ തീർച്ചയായും രണ്ട് മക്കൾ തമ്മിൽ സ്വരചേർച്ചയില്ലായ്മ ഉണ്ടാകും. യിസ്മായേൽ ഇസഹാക്കിനെ നിന്ദിച്ചിരുന്നത് കൊണ്ട് (ഉല്പത്തി 21: 9) സാറാ അബ്രഹാമിനോട് പറഞ്ഞ് ഹാഗാറിനെയും യിസ്മായേലിനെയും ഭവനത്തിൽ നിന്ന് പുറത്താക്കി (ഉല്പത്തി 21: 11-21). ഇത് മൂലം ഇസ്മായേലിന് യിസഹാക്കിനോട് അധികം വെറുപ്പ് ഉണ്ടായി. ഒരു ദൂതൻ ഹാഗാറിനോട്, “യിസ്മായേൽ തന്റെ സഹോദരന്മാർക്ക് വിരോധമായി പാർക്കും” എന്ന് പ്രവചിച്ചു (ഉല്പത്തി 16: 11-12).
മിക്ക അറബികളും ഉൾപ്പെട്ടിരിക്കുന്ന ഇസ്ലാം മതം ഈ വിരോധം നിലനിർത്തി. യെഹൂദന്മാർക്ക് വിരോധമായുള്ള കല്പനകൾ മുസ്ലിംഗളുടെ ഖുറാനിൽ ഉണ്ട്. ഒരു ഭാഗത്ത് യെഹൂദന്മാരെ സഹോദരന്മാരായി കാണണം എന്നും, മറ്റൊരിടത്ത് ഇസ്ലാം മതത്തിൽ ചേരുവാൻ വിസമ്മതിക്കുന്ന എല്ലാ യെഹൂദരെയും എതിർക്കണം എന്നും ഖുറാനിൽ എഴുതിയിരിക്കുന്നു. അബ്രഹാമിന്റെ വാഗ്ദത്ത സന്തതിയെ കുറിച്ച് തികച്ചും വൈരുദ്ധ്യമായതാണ് ഖുറാനിൽ കാണുന്നത്. യിസഹാക്കാണ് വാഗ്ദത്ത സന്തതി എന്ന് എബ്രായ വചനങ്ങൾ പഠിപ്പിക്കുന്നു. യിസ്മായേലാണെന്നാണ് ഖുറാൻ പഠിപ്പിക്കുന്നത്. അബ്രഹാം യാഗം കഴിക്കുവാൻ കൊണ്ട്പോയത് യിസ്മായേലിനെയാണ്, യിസഹാക്കിനെ അല്ല എന്ന് ഖുറാൻ പഠിപ്പിക്കുന്നു. (ഉല്പത്തി 22 ന് വിരുദ്ധമായി). വാഗ്ദത്ത സന്തതിയെ കുറിച്ചുള്ള വാഗ്വാദം നിമിത്തം ഇന്നും വിദ്വേഷം നിലനിൽക്കുന്നു.
യിസ്മായേലും, ഇസഹാക്കും തമ്മിൽ ഉള്ള കയ്പ്പാണ് ഇന്നും അറബികളും, യെഹൂദന്മാരും തമ്മിൽ നിലനിൽക്കുന്നത് എന്ന് തീർത്ത് പറയുവാൻ കഴിയുകയില്ല. മദ്ധ്യ കിഴക്കൻ രാജ്യങ്ങളുടെ ചരിത്രം നാം പഠിക്കുമ്പോൾ ആയിരകണക്കിന് വർഷങ്ങൾ യെഹൂദരും അറബികളും തമ്മിൽ സമാധാനത്തിൽ പാർത്തിരുന്നു. ഈ വിദ്വേഷത്തിന്റെ പ്രധാന കാരണം അടുത്ത കാലത്ത് ഉണ്ടായ ഒരു സംഭവമാണ്. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം, യുനൈട്ടട് നേഷൻസ് യിസ്രായേലിന്റെ ഒരു ഭാഗം യെഹൂദന്മാർക്ക് പാർക്കുവാൻ നൽകി. ഇത് പലസ്തീനിലെ ആളുകൾ മുമ്പ് പാർത്തിരുന്ന ഇടം ആയിരുന്നു. മിക്ക അറബി രാജ്യങ്ങളും ഇതിന് എതിരായി പ്രതികരിച്ചു. ഈ രാജ്യങ്ങൾ എല്ലാം ഒരുമിച്ച് നിന്ന് യെഹൂദന്മാർക്ക് എതിരായി അവരെ ഈ സ്ഥലത്ത് നിന്ന് തുരത്തേണ്ടതിനായി യുദ്ധം ചെയ്തു. എന്നാൽ ഈ രാജ്യങ്ങൾ തോറ്റ് പിൻവാങ്ങേണ്ടിയതായി വന്നു. അന്നു മുതൽ യിസ്രായേല്യരും അയൽ അറബ് രാജ്യങ്ങളും തമ്മിൽ വിദ്വേഷമാണ്. യോർദാൻ, സിറിയ, സൗദി അറേബ്യ, ഇറാഖ്, ഈജിപ്ത് എന്നീ അറബി രാജ്യങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ചെറിയ രാജ്യമാണ് ഇസ്രായേൽ. ദൈവം യാക്കോബിനും അവന്റെ സന്തതിക്കും നൽകിയ അവകാശമാണ് യിസ്രായേൽ രാജ്യം. അതേ സമയം തന്നെ ചുറ്റുമുള്ള അറബി രാജ്യങ്ങളുമായി സമാധാനത്തിൽ കഴിയണം എന്നും ഞങ്ങൾ കരുതുന്നു. സങ്കീർത്തനം 122: 6 ഇപ്രകാരം പറയുന്നു, “യെരുശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിപ്പീൻ, നിന്നെ സ്നേഹിക്കുന്നവർ സ്വൈര്യമായിരിക്കട്ടെ.”
English
എന്തുകൊണ്ടാണ് യെഹൂദന്മാരും മുസ്ലീമുകളും അല്ലെങ്കിൽ അറബികളും തമ്മിൽ വെറുക്കുന്നത്?