settings icon
share icon
ചോദ്യം

എന്താണ് കർത്താവിന്റെ പ്രാർത്ഥന? നമുക്കത് പ്രാർത്ഥിക്കാമോ?

ഉത്തരം


മത്താ.6:9-13 ലും ലൂക്കോ.11:2-4 ലും കര്‍ത്താവ്‌ തന്റെ ശിഷ്യന്‍മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയെയാണ്‌ സാധാരണ കര്‍ത്താവിന്റെ പ്രാര്‍ത്ഥന എന്ന്‌ വിളിക്കുന്നത്‌. മത്താ.6:9-13 വായിക്കുക. "നിങ്ങള്‍ ഇവ്വണ്ണം പ്രാര്‍ത്ഥിപ്പീന്‍. സ്വര്‍ഗ്ഗസ്തനായ ഞങ്ങളുടെ പിതാവേ; നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ. ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാരോട്‌ ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പരീക്ഷയില്‍ അകപ്പെടാതെ ദുഷ്ടങ്കല്‍ നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ". കര്‍ത്താവിന്റെ പ്രാര്‍ത്ഥന അതേപ്രകാരം നാം ഉരുവിടണം എന്ന്‌ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്‌. ഈ വാക്കുകള്‍ക്ക്‌ അതില്‍ത്തന്നെ എതോ മാന്ത്രീക ശക്തി ഉണ്ടെന്നും ഇത്‌ അങ്ങനെ തന്നെ ഉരുവിട്ടാല്‍ ദൈവത്തെ പെട്ടെന്ന്‌ സ്വാധീനിക്കാം എന്നും അവര്‍ കരുതുന്നു.

എന്നാല്‍ ഇതിനു കടകവിരുദ്ധമായിട്ടാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌. നാം ഉരുവിടുന്ന വാക്കുകളേക്കാള്‍ നമ്മുടെ ഹൃദയത്തെയാണ്‌ ദൈവം ശ്രദ്ധിക്കുന്നത്‌. മത്താ.6:6-7 വാക്യങ്ങളില്‍ ഇങ്ങനെ വായിക്കുന്നു. "നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്ന്‌, വാതില്‍ അടെച്ച്‌, രഹസ്യത്തിലുള്ള നിന്റെ പിതാവിനോട്‌ പ്രാര്‍ത്ഥിക്ക. രഹസ്യത്തില്‍ കാണുന്ന നിങ്ങളുടെ പിതാവ്‌ നിങ്ങള്‍ക്ക്‌ പ്രതിഫലം തരും. പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്‍പനം ചെയ്യരുത്‌. അതിഭാഷണത്താല്‍ ഉത്തരം ലഭിക്കും എന്നല്ലൊ അവക്ക്‌ തോന്നുന്നത്‌". പ്രാര്‍ത്ഥിക്കുമ്പോള്‍ നാം നമ്മുടെ ഹൃദയങ്ങളെ ദൈവസന്നിധിയില്‍ പകരുകയത്രെ വേണ്ടത്‌ (ഫിലി.4:6-7). മനഃപ്പാഠം ചെയ്ത വാക്കുകള്‍ ദൈവസന്നിധിയിൽ ഉരുവിടുന്നതല്ല പ്രാർത്ഥന..

നാം എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നതിന്‌ ഒരു മാതൃകയായി കര്‍ത്താവിന്റെ പ്രര്‍ത്ഥനയെ മനസ്സിലാക്കേണ്ടതാണ്‌. നമ്മുടെ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കര്‍ത്താവിന്റെ പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നു. അതിന്റെ വിശകലനം ഇങ്ങനെയാണ്‌. ആരോടാണ്‌ നാം പ്രാര്‍ത്ഥിക്കേണ്ടതെന്ന് "സ്വര്‍ഗ്ഗസ്തനായ ഞങ്ങളുടെ പിതാവേ" എന്ന അഭിസംബോധന നമ്മെ പഠിപ്പിക്കുന്നു. "നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ" എന്നത്‌ ദൈവത്തെ ആരാധനയോടെ, സ്തുതിയോടെ അവൻ ആരാണെന്നു മനസിലാക്കി അവന്റെ സന്നിധിയിൽ അടുത്തുവരണം എന്ന് നമുക്ക്‌ മനസ്സിലാക്കിത്തരുന്നു. "നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ" എന്നത്‌ നമ്മുടെ ജീവിതത്തിലും ഈ ഭൂമിയിലും ദൈവത്തിന്റെ ഇഷ്ടം നടക്കുവാന്‍ നാം ആഗ്രഹിച്ച്‌ പ്രാര്‍ത്ഥിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ദൈന്യംദിന ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം എന്ന് "അന്നന്നത്തെ ആഹാരം ഞങ്ങള്‍ക്ക്‌ തരേണമേ" എന്ന വാചകം നമ്മെ പഠിപ്പിക്കുന്നു. "ഞങ്ങളുടെ കടക്കാരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ... " എന്നത്‌ നമ്മുടെ ജീവിതത്തിലെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നാം മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ സന്നദ്ധരായിരിക്കണം എന്നത്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവസാനമായി "പരീക്ഷയില്‍ അകപ്പെടാതെ ദുഷ്ടങ്കല്‍ നിന്നു ഞങ്ങളെ വിടുവിക്കേണമേ " എന്ന പ്രാർത്ഥന പാപത്തിന്‍മേല്‍ ജയജീവിതം ഉള്ളവരായി പൈശാചികശക്തികള്‍ക്ക്‌ വശംവദരാകാതെ നാം ജീവിക്കുവാന്‍ കൃപക്കായി യാചിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നു.

വീണ്ടും പറയട്ടെ. മനഃപ്പാഠമാക്കി ദൈവത്തിനു ചൊലലി ക്കാണിക്കേണ്ട ഒന്നല്ല കര്‍ത്താവിന്റെ പ്രത്ഥന. നാം എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നതിന്‌ ഒരു മാതൃക മാത്രമാണത്‌. അപ്പോള്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന മനഃപ്പാഠമാക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍, ഒരിക്കലും തെറ്റില്ല! മനഃപ്പഠമാക്കിയത്‌ പ്രാര്‍ത്ഥിച്ചാലോ? നിങ്ങളുടെ ഹൃദയം അതില്‍ ഇല്ലെങ്കില്‍ അത്‌ ഒരിക്കലും പ്രാര്‍ത്ഥന ആകയില്ല. പ്രാര്‍ത്ഥനയില്‍ നമ്മുടെ വാക്കുകളേക്കാള്‍ ദൈവത്തിന്‌ പ്രാധാന്യം നമ്മുടെ ഹൃദയത്തിനാണ്‌ എന്നത്‌ ഒരിക്കലും മറക്കുവാന്‍ പാടില്ലാത്തതാണ്‌. ഫിലി.4:6-7 എന്നീ വാക്യങ്ങള്‍ നോക്കുക. "ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്‌; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടെ ദൈവത്തെ അറിയിക്കുക അത്രേ വേണ്ടത്‌. എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തു യേശുവില്‍ കാകകുംു".

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ് കർത്താവിന്റെ പ്രാർത്ഥന? നമുക്കത് പ്രാർത്ഥിക്കാമോ?
© Copyright Got Questions Ministries