settings icon
share icon
ചോദ്യം

ഞാൻ ഒരു മുസ്ലീമാണ്. എന്തു കൊണ്ട് ഞാൻ ഒരു ക്രിസ്ത്യാനിയാകുവാൻ തീരുമാനിക്കണം?

ഉത്തരം


ആളുകൾ തങ്ങളുടെ മാതാപിതാക്കൾ പിന്തുടരുന്ന മതമോ, സംസ്കാരമോ പിന്തുടരാറുണ്ട്. അത് ബുദ്ധമതമോ, മുസ്ലീമോ, കത്തോലിക്കയോ ആയിരിക്കാം. എന്നാൽ ന്യായവിധി നാളിൽ നാം ദൈവ മുമ്പാകെ നിൽക്കുമ്പോൽ സത്യ ദൈവത്തിൽ വിശ്വസിച്ചുവോ എന്നതിന് നാം കണക്ക് കൊടുക്കേണ്ടവരാണ്. എന്നാൽ ഇത്രയും മതങ്ങളുടെ ഇടയിൽ ഏതാണ് സത്യം. “യേശു പറഞ്ഞു, ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.“ (യോഹന്നാൻ14:6)

യഥാർത്ഥ ക്രിസ്ത്യാനികൾ യേശുവിനെ അനുഗമിക്കുന്നവരാണ്. പിതാവിന്റെ അടുക്കലേക്കുള്ള ഏക മാർഗ്ഗം യേശുവാണെന്ന് തനിക്ക് എങ്ങനെ തീർച്ചപ്പെടുത്തി പറയുവാൻ കഴിയും. ബൈബിൾ എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം.

യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം
യേശു കന്യക മറിയത്തിൽ ജനിച്ചപ്പോൾ അവനെ കുറിച്ചുള്ള പ്രവചനം നിവർത്തിയാകുകയായിരുന്നു എന്ന് ബൈബിൾ പറയുന്നു. അവനിൽ പാപം ഇല്ലായിരുന്നതിനാൽ മറ്റ് മനുഷ്യരിൽ നിന്ന് അവൻ വ്യത്യസ്തൻ ആയിരുന്നു. (1 പത്രോസ് 2: 22) അവൻ പഠിപ്പിക്കുന്നത് കേൾക്കുവാനായി ജനം കൂട്ടമായി അവനെ പിന്തുടർന്നു, അവൻ ചെയ്ത അദ്ഭുതങ്ങൾ കണ്ട് അവർ ആശ്ചര്യപ്പെട്ടു. യേശു രോഗികളെ സൗഖ്യമാക്കി, മരിച്ചവരെ ഉയർപ്പിച്ചു, വെള്ളത്തിന്മേൽ നടന്നു.

യേശു മരണത്തിന് യോഗ്യൻ അല്ലായിരുന്നു. എന്നിരുന്നാലും താൻ ക്രൂശിക്കപ്പെടും എന്നും മരണത്തിൽ നിന്ന് എഴുന്നേൽക്കും എന്ന് യേശു പ്രവചിച്ചു. (മത്തായി 20 18-19) അവന്റെ വാക്കുകൾ നിവർത്തിയാകുകയും ചെയ്തു. പടയാളികൾ അവനെ അടിച്ച് അവന്റെ തലയിൽ മുൾകിരീടം വെച്ചു. ആളുകൾ അവനെ നിന്ദിക്കുകയും അവന്റെ മേൽ തുപ്പുകയും ചെയ്തു. അവന്റെ കൈകാലുകൾ ആണികളാൽ കുരിശിനോട് ചേർത്ത് അടിക്കപ്പെട്ടു. യേശുവിന് തന്നെ തന്നെ രക്ഷിക്കുവാൻ ശക്തിയുണ്ടായിരുന്നു, എന്നാൽ അവൻ തന്നെ താൻ കുരിശിൽ മരിക്കുവാൻ ഏല്പിച്ചു കൊടുത്തു. (യോഹന്നാൻ 19: 30) മൂന്നു ദിവസം കഴിഞ്ഞപ്പോൾ യേശു മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു!

എന്തു കൊണ്ട് കുരിശ്?
ഒരു മുസ്ലീം ആകുന്ന നിങ്ങൾ ഒരു പക്ഷെ ചോദിച്ചേക്കാം, “എന്തുകൊണ്ട് അള്ളാ തന്റെ പ്രവാചകൻ ആകുന്ന യേശുവിനെ മരണത്തിന് ഏല്പിച്ച് കൊടുത്തു?“ യേശുവിന്റെ മരണം അത്യാവശ്യം ആയിരുന്നു, കാരണം....

• എല്ലാവരും പാപികളാണ്. “എല്ലാവരും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടമാക്കിയിരിക്കുന്നു. (റോമർ 3: 23) മാതാപിതാക്കളോടുള്ള അനുസരണക്കേട്, കള്ളം പറയുക, ദൈവത്തെ സ്നേഹിക്കാതിരിക്കുക, ദൈവ വചനം വിശ്വസിക്കാതിരിക്കുക, ഇങ്ങനെ നാം എല്ലാവരും വിശുദ്ധ ദൈവത്തിന് എതിരായി പാപം ചെയ്തു.

• പാപത്തിനുള്ള ശിക്ഷ മരണമാണ്: “പാപത്തിന്റെ ശമ്പളം മരണം“(റോമർ 6: 23) രക്ഷിക്കപ്പെടാത്ത പാപികളോട് ദൈവം കോപിക്കുകയും അവരെ നിത്യമായി നരകത്തിൽ തള്ളുകയും ചെയ്യും. (2 തെസ്സലോനിക്യർ 1: 8,9) ദൈവം നീതിമാനായ ന്യായാധിപതിയായിരിക്കയാൽ അവൻ പാപത്തോട് രമ്യപ്പെടത്തില്ല.

• നമ്മുടെ പുണ്യപ്രവർത്തി കൊണ്ട് നമ്മെ തന്നെ രക്ഷിക്കുവാൻ കഴിയുകയില്ല: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.“ (എഫെസ്യർ 2: 8-9) ഇതാണ് ഇസ്ലാം മതവും ക്രിസ്ത്യാനിത്വവും തമ്മിലുള്ള പ്രധാന വ്യത്യാസം. അഞ്ച് തൂണുകൾ പാലിക്കുന്നത് കൊണ്ട് ഒരു വ്യക്തിക്ക് പറുദീസയിൽ എത്തി ചേരാം എന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു. നമ്മുടെ തിന്മ പ്രവർത്തികളെ നന്മ കൊണ്ട് മറക്കാം എന്ന് നാം കരുതും എന്നാൽ ബൈബിൾ പറയുന്നു നമ്മുടെ നീതി പ്രവർത്തികൾ എല്ലാം കറ പുരണ്ട തുണി പോലെയാണെന്ന്. (യെശയ്യാവ് 64: 6) “ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു“ എന്ന് യാക്കോബ് 2: 10ൽ പറയുന്നു. സ്വർഗ്ഗ രാജ്യം പ്രാപിപ്പാൻ പാപികളായ മനുഷ്യർക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല.

• ദൈവം തന്റെ പുത്രനെ പാപികൾക്കായി യാഗമാക്കി: തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹന്നാൻ 3: 16) മനുഷ്യരാശിയുടെ പാപം അവരെ സ്വർഗ്ഗത്തിൽ നിന്ന് ദൂരെ ആക്കിയിരിക്കുന്നു എന്ന് ദൈവത്തിന് അറിയാമായിരുന്നു. പാപകടം തീർക്കുവാനുള്ള ഏക മാർഗ്ഗം പാപമില്ലാത്ത ഒരു വ്യക്തി മരിക്കണം എന്നതാണെന്നും ദൈവം അറിഞ്ഞിരുന്നു. ഈ അതിരറ്റ കടം തീർക്കുവാൻ തനിക്ക് മാത്രമേ കഴിയൂ എന്നും ദൈവം അറിഞ്ഞിരുന്നു. പാപികൾക്ക് വേണ്ടി തന്റെ പുത്രനായ യേശുവിനെ യാഗമാക്കി തീർക്കണം എന്ന് ദൈവം നിത്യമായി തീർമാനിച്ചിരുന്നു.

ഒരു ക്രിസ്ത്യാനി ആകുക
“കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.“ (പ്രവർത്തികൾ 16: 31)

ഒരു മുസ്ലീമായ നിങ്ങൾ ഒരു പക്ഷെ പറയുമായിരിക്കും, “ഞാൻ യേശുവിൽ വിശ്വസിക്കുന്നു. യേശു ഒരു നല്ല ഗുരുവാണെന്നും, ഒരു വിലയേറിയ പ്രവാചകനാണെന്നും, നല്ല വ്യക്തിയാണെന്നും വിശ്വസിക്കുന്നു.“

യേശു യഥാർത്ഥ ഗുരുവാണെന്ന് പറയുകയും, അവൻ തന്നെ വഴിയും, സത്യവും, ജീവനുമാകുന്നു (യോഹന്നാൻ 14: 6) എന്ന സത്യം അംഗീകരിക്കാതിരിക്കുകയും ചെയ്യുവാൻ കഴിയുകയില്ല. യേശു ഒരു യഥാർത്ഥ പ്രവാചകൻ ആകുന്നു എന്ന് പറയുകയും, താൻ മരിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കും (ലൂക്കോസ് 18: 31-33) എന്ന് തന്റെ പ്രവചനം വിശ്വസിക്കാതിരിക്കുകയും ചെയ്യുവാൻ കഴിയത്തില്ല. യേശു നല്ല മനുഷ്യൻ എന്ന് അംഗീകരിക്കുകയും അതേ സമയത്ത് താൻ ദൈവ പുത്രൻ എന്ന് അംഗീകരിക്കാതിരിക്കുകയും ചെയ്യുവാൻ കഴിയത്തില്ല. (ലൂക്കോസ് 22: 70; യോഹന്നാൻ 5: 18-47)

ക്രിസ്തു യേശുവിലൂടെയല്ലാതെ രക്ഷയില്ല എന്ന് നിങ്ങൾ മനസ്സിലാക്കാതെ ഒരിക്കലും ക്രിസ്ത്യാനി ആകുവാൻ കഴിയുകയില്ല. (പ്രവർത്തികൾ 4: 12) ക്രിസ്ത്യാനിത്വത്തിന്റെ ചുരുക്കം ഇതാണ്: ഒന്നുകിൽ യേശു നിങ്ങളുടെ പാപം വഹിക്കും അല്ലെങ്കിൽ നിങ്ങൾ തന്നെ നിങ്ങളുടെ പാപം വഹിച്ചു കൊണ്ട് നരകത്തിൽ പോകും. “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവ ക്രോധം അവന്റെ മേൽ വസിക്കുന്നതേയുള്ളു.” (യോഹന്നാൻ 3: 36)

നിങ്ങൾ ബൈബിൾ ആരാഞ്ഞ് അറിയുമ്പോൾ, പാപ വഴികളെ വിട്ട് യേശുവിൽ ആശ്രയിക്കുവാൻ ഇട വരട്ടെ. താഴെ നൽകിയിരിക്കുന്ന പ്രാർത്ഥന ചൊല്ലാം. ഓർക്കുക, ഈ പ്രാർത്ഥന നിങ്ങളെ രക്ഷിക്കുകയില്ല. ദൈവത്തിന് മാത്രമേ നിങ്ങളെ രക്ഷിക്കുവാൻ കഴിയുകയുള്ളു. എന്നാൽ ഈ പ്രാർത്ഥന കർത്താവായ യേശു ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ ഒരു പ്രകടനം മാത്രമാണ്.

“പ്രീയ ദൈവമേ, ഞാൻ നിന്നോട് പാപം ചെയ്തിരിക്കയാൽ ഞാൻ ദുഖിക്കുന്നു. ഞാൻ പാപിയായിരിക്കയാൽ മരണത്തിനും നരകത്തിനും യോഗ്യനാണ്. എന്നാൽ നീ യേശുവിനെ, നിന്റെ മകനെ അയച്ച്, ക്രൂശിൽ മരിക്കുവാൻ ഏല്പിച്ചു, അവൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റു എന്നും ഞാൻ വിശ്വസിക്കുന്നു. എന്റെ പാപ വഴികളും എന്റെ പുണ്യ പ്രവർത്തികൊണ്ട് സ്വർഗ്ഗം നേടാം എന്ന ചിന്തയും വിട്ട് മടങ്ങി വരുന്നു. പാപിയായ എന്റെ രക്ഷിതാവ് യേശു മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ വചനം അനുസരിക്കുവാൻ എന്നെ തന്നെ സമർപ്പിക്കുന്നു. ആമേൻ”

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഞാൻ ഒരു മുസ്ലീമാണ്. എന്തു കൊണ്ട് ഞാൻ ഒരു ക്രിസ്ത്യാനിയാകുവാൻ തീരുമാനിക്കണം?
© Copyright Got Questions Ministries