ചോദ്യം
യേശു ദൈവപുത്രന്‍ ആകുന്നു എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണ്?
ഉത്തരം
മാനുഷീകമായി പറയുന്നതുപോലെ അപ്പനും മകനും എന്ന അര്‍ത്ഥത്തില്‍ ഒരിക്കലും യേശു ദൈവപുത്രന്‍ അല്ല. ദൈവം വിവാഹിതനാകയും തനിക്കു ഒരിക്കലും ഒരു കുഞ്ഞു ജനിക്കയും ചെയ്തിട്ടില്ല. ദൈവം മറിയയുമായി സഹവാസം ചെയ്ത് ഒരു മകൻ ഉണ്ടായതല്ല. വചനം ജഡമായിത്തീര്‍ന്നു (യോഹ.1:1,14) അഥവാ ദൈവം മനുഷനായി ജനിച്ചു എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് യേശു ദൈവപുത്രന്‍ ആയിരിക്കുന്നത്. മറിയയുടെ വയറ്റില്‍ പരിശുദ്ധാത്മാവിനാല്‍ അവന്‍ ഉരുവാക്കപ്പെട്ടു എന്ന കാരണത്തിനാലാണ് അവന്‍ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടുക. ലൂക്കോ.1:35 ല്‍ നാം ഇങ്ങനെ വായിക്കുന്നു. "അതിനു ദൂതന്‍: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും. ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും".
യെഹൂദ പ്രമാണികളുടെ മുന്‍പില്‍ യേശുവിനെ വിചാരണ ചെയ്തപ്പോള്‍ മഹാപുരോഹിതന്‍ അവനോട് ഇങ്ങനെ ചോദിച്ചു: "നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്ന് ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ട് ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു" (മത്താ.26:63). അതിനു മറുപടിയായി യേശു പറഞ്ഞതു ശ്രദ്ധിക്കുക: "ഞാന്‍ ആകുന്നു; ഇനി മനുഷപുത്രന്‍ സര്‍വശകതന്റെ വലത്തു ഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്ന് ഞാന്‍ പറയുന്നു എന്നു പറഞ്ഞു" (മത്താ.26:64). അതു കേട്ടപ്പോള്‍ യെഹൂദ പ്രമാണികള്‍ അവനെ ദൈവദൂഷണം എന്ന കുറ്റം ആരോപിക്കയും പിന്നീട് പീലാത്തോസിന്റെ മുന്‍പില്‍ അവര്‍ ഇങ്ങനെ പറകയും ചെയ്തു. "ഞങ്ങള്‍ക്ക് ഒരു ന്യായപ്രമാണം ഉണ്ട്. അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ട് ആ ന്യായപ്രമാണപ്രകാരം അവന്‍ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു". (യോഹ19:7)
താന്‍ ദൈവപുത്രന്‍ ആണെന്ന് യേശു പറഞ്ഞത് ദൈവദൂഷണം ആണെന്നും അതുകൊണ്ട് അവന്‍ മരണയോഗ്യന്‍ ആണെന്നും യെഹൂദന്‍മാര്‍ തീരുമാനിക്കുവാന്‍ കാരണം എന്താണ്? "ദൈവപുത്രന്‍" എന്ന വാക്കുകൊണ്ട് യേശു അര്‍ത്ഥമാക്കിയത് എന്താണെന്ന് അവര്‍ വ്യക്തമായി മനസ്സിലാക്കി. ദൈവപുത്രന്‍ ദൈവത്തിന്റെ പ്രകൃതം ഉള്ളവന്‍ ആയിരിക്കണമല്ലോ. അതായതു "ദൈവവപുത്രൻ ദൈവത്തിൽനിന്നു തന്നെ ഉള്ളവൻ." വാസ്തവത്തില്‍ താന്‍ ദൈവമാണെന്ന് പറയുകയാണെന്ന് അവര്‍ മനസ്സിലാക്കി. ഇത് ന്യായപ്രമാണപ്രകാരം ദൈവദൂഷണമാണ്.ലേവ്യാപുസ്തകം 24:15 അടിസ്ഥനത്തില്‍അവർ അവനെ കൊല്ലുവാൻ ആവശ്യപ്പെടുകയായിരുന്നു.. എബ്ര.1:3 ല്‍ ഈ കാര്യം വളരെ വ്യക്തമാക്കിയിരിക്കുന്നു. "പുത്രന്‍... ദൈവതേജസിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും ആയിരിക്കുന്നു".
മറ്റൊരുദാഹരണം കാണുന്നത് യോഹ 17 :12 ൽ യൂദയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് 'നാശയോഗ്യൻ എന്നാണ്. മൂലഭാഷയിൽനിന്നു അക്ഷരീകമായി തർജ്ജിമ ചെയ്താൽ 'നാശത്തിന്റെ പുത്രൻ' എന്നാണ് അർഥം.യോഹ 6 :70 ൽ ശിമോന്റെ മകനായ യൂദാ എന്ന് കാണുന്നു.പിന്നെ എന്തുകൊണ്ടാണ് യോഹ 17:12 ൽ 'നാശത്തിന്റെ പുത്രൻ' എന്ന് യൂദായെപ്പറ്റി പറഞ്ഞിരിക്കുന്നത്? അക്ഷരാർത്ഥത്തിൽ യൂദാ നാശത്തിന്റെ മകനായി ജനിച്ചയാളല്ലല്ലോ , പക്ഷെ അത് തന്റെ വ്യക്തിത്വമായി മാറിയിരുന്നു. അവന്‍ നാശത്തിന്റെ പ്രതീകമായിരുന്നു. അതുപോലെ തന്നെയാണ് യേശുവിനെ ദൈവപുത്രന്‍ എന്ന് വിളിച്ചിരിക്കുന്നതും. യേശു ദൈവത്തിന്റെ പ്രതീകമാണ്; ദൈവത്തെ വെളിപ്പെടുത്തിയവനാണ് അഥവാ ദൈവം യേശുവിലൂടെ തന്നെത്താൻ വെളിപ്പെടുത്തുകയായിരുന്നു. (യോഹ്.1:,1,14).
English
യേശു ദൈവപുത്രന്‍ ആകുന്നു എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണ്?