settings icon
share icon
ചോദ്യം

ത്രിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്?

ഉത്തരം


ക്രിസ്ത്യാനികൾ പഠിപ്പിക്കുന്ന ത്രിത്വം എന്ന ഉപദേശം ഏറ്റവും വൈഷമ്യം നിറഞ്ഞിരിക്കുന്നതിന്റെ കാരണം അത് എളുപ്പത്തില് വിശദീകരിക്കുവാന് സാധിക്കുകയില്ല എന്നതിനാലാണ് ത്രിത്വത്തിന്റെ ഉപദേശം പൂർണ്ണമായി മനുഷര്ക്ക് മനസ്സിലാക്കുവാന് ബുദ്ധിമുട്ടാണ്; പിന്നല്ലേ വിശദീകരിക്കുന്നത്! ദൈവം മനുഷനെക്കാള് അപരിമിതമായി വലിയവനായതിനാല് ദൈവത്തെപ്പറ്റി പൂര്ണ്ണമായി മനസ്സിലാക്കുവാന് നമുക്ക് സാധിക്കുകയില്ലല്ലോ. ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന സത്യം പിതാവ് ദൈവമാണ്, പുത്രൻ ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ് എന്നാണ്. ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന മറ്റൊരു കാര്യം ദൈവം ഏകനാണ് എന്ന സത്യമാണ്. ത്രിത്വത്തിലുള്ള മൂവരുടേയും അന്വേന്യ ബന്ധങ്ങളെപ്പറ്റി പല കാര്യങ്ങള് നമുക്കു മനസ്സിലാക്കമെങ്കിലും അത് പൂര്ണ്ണമായി ഗ്രഹിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് അത് വാസ്ഥവമല്ല എന്നോ വേദാധിഷ്ടിതമല്ലെന്നോ വരുന്നില്ല.

ത്രിത്വം എന്നാൽ ഒരു ദൈവം മൂന്നു ആളത്വങ്ങളിൽ വസിക്കുന്നു എന്നാണ് അല്ലാതെ മൂന്നു ദൈവങ്ങൾ അല്ല എന്ന് പ്രത്യേകം ഗ്രഹിക്കേണ്ടതാണ്.ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് ഉണ്ടായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്.ആ വാക്കുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്ന ആശയം വേദപുസ്തകത്തില് ഉണ്ടോ എന്നാണ് ഇനി നോക്കേണ്ടത്. അതിനായി നമുക്ക് വേദപുസ്തക വാക്യങ്ങളീലേക്ക് ശ്രദ്ധ തിരിക്കാം.

(1) ദൈവം ഏകനാണ് (ആവ.6:4; 1കൊരി.8:4; ഗലാ.3:20: 1തിമോ.2:5).

(2) ത്രിത്വത്തില് മൂന്നു ആളത്വങ്ങളുണ്ട് (ഉല്പ.1:1, 26: 3:22: 11:7; യേശ.6:8; 48:16; 61:6; മത്താ.3:16,17; 28:19; 2കൊരി.13:14). പഴയനിയമ വാക്യങ്ങള് മനസ്സിലാക്കുവാന് എബ്രായഭാഷയെപ്പറ്റി അല്പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഉല്പ.1:1 ല് "എലോഹീം" എന്ന ബഹുവചന നാമമാണ് ദൈവം എന്ന വാക്കായി തര്ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഉല്പ.1:26; 3:22; 11:7; യെശ.6:8 എന്നീ വാക്യങ്ങളില് ദൈവത്തെ കുറിക്കുവാന് "നാം" എന്ന ബഹുവചന സര്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. "എലോഹിം" എന്ന വാക്കും "നാം" എന്ന സര്വനാമവും സംശയലേശമെന്യേ രണ്ടിലധികം ആളുകളെ കുറിക്കുന്നതാണ്. കാരണം ഇംഗ്ലീഷിലോ നമ്മുടെ ഭാഷയിലോ ഉള്ളതുപോലെ ഏകവചനം, ബഹുവചനം എന്ന വ്യത്യാസമില്ലാതെ ചില ഭാഷകളില് ഉള്ളതുപോലെ ഏകവകനം, ദ്വിവചനം, ബഹുവചനം എന്ന വ്യത്യാസം എബ്രായ ഭാഷയിലുണ്ട്. ദ്വിവചനം എബ്രായഭാഷയില് ജോഡിയായി കാണപ്പെടുന്ന കണ്ണുകള്, കാലുകള് എന്നിവക്കാണ് ഉപയോഗിക്കുന്നത്. "എലോഹിം" എന്നതും "നാം" എന്നതും ബഹുവചനരൂപങ്ങള് ആയതുകൊണ്ട് ആ വാക്കുകള് രണ്ടിലധികം അളുകളെയാണ് കുറിക്കുന്നത് എന്നതിന് സംശയമില്ല (പിതാവ്, പുത്രന്, പരിശുദ്ധാത്മാവ്).

(3) യെശ.48:16 ലും 61:1 ലും പുത്രന് സംസാരിക്കുമ്പോള് പിതാവിനേയും പരിശുദ്ധാത്മാവിനേയും പറ്റി പറയുന്നു. യെശ.61:1 ഉം ലൂക്കോ.4:14-19 വരെ വാക്യങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുക. പുത്രനാണ് സംസാരിക്കുന്നതെന്ന് മനസ്സിലാകും. മത്താ.3:16,17 ല് ക്രിസ്തുവിന്റെ സ്നാനത്തെപ്പറ്റി വിവരിച്ചിരിക്കുന്ന സ്ഥലത്ത് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില് വരുന്നതുംപുത്രനിൽ പ്രസാദിച്ചു എന്ന പിതാവിന്റെ ശബ്ദവും കേൾക്കാം. അതുപോലെ മത്താ.28:19 ലും 2കൊരി.13:14 ലും ത്രിത്വത്തിലെ മുന്നു പേരേയും പ്രത്യേകമായി എടുത്തു പറഞ്ഞിട്ടുണ്ട്. പഴയനിയമത്തില് യഹോവ എന്നും കര്ത്തവ് എന്നും രണ്ടു പദപ്രയോഗങ്ങള് ഉണ്ട്. യഹോവക്ക് ഒരു പുത്രനുള്ളതായി നാം വായിക്കുന്നു (സങ്കീ.2:7,12; സദൃ.30:2-4). ആത്മാവ് യഹോവയില് നിന്നും വ്യത്യാസമുള്ളതായി കാണുന്നുണ്ട് (സംഖ്യ.27:18). ആത്മാവ് ദൈവത്തില് നിന്നും വിഭിന്നനാണെന്നും കാണുന്നു (സങ്കീ.51:10-12). പുത്രനായ ദൈവം പിതാവായ ദൈവത്തില് നിന്നും വിഭിന്നനാണെന്ന് പറഞ്ഞിരിക്കുന്നു(സങ്കീ.45:6-7; എബ്രാ.1:8,9). പുതിയനിയമത്തില് യോഹ.14:16-7 വാക്യങ്ങളില് പിതാവ് മറ്റൊരു കാര്യസ്തനായ പരിശുദ്ധാത്മാവിനെ അയക്കുന്നതായി പറഞ്ഞിരിക്കുന്നു. പുത്രന് പിതാവില് നിന്നും പരിശുദ്ധാത്മാവില് നിന്നും വിഭിന്നനാണെന്ന് പറഞ്ഞിരിക്കുകയാണ്. മറ്റെത്രയോ വേദഭാഗങ്ങളില് പുത്രന് പിതാവിനോടു സംസാരിക്കുന്നതായി കാണുന്നു. താന് സംസാരിച്ചത് തന്നോടു തന്നെയാണോ? ഒരിക്കലും അല്ല. പിതാവ് തന്നില് നിന്ന് വിഭിന്നനായ വേറൊരു ആളാണ് എന്നതില് സംശയം ആവശ്യമില്ല.

(4) ത്രിത്വത്തിലെ എല്ലാ ആളത്വങ്ങളും ദൈവമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പിതാവു ദൈവമാണ് (യോഹ.6:27; റോമ. 1:7; 1പത്രോ.1:2). പുത്രന് ദൈവമാണ് (യോഹ.1:1, 14; റോമ.9:5; കൊലോ.2:9; എബ്രാ.1:8; 1യോഹ.5:20). പരിശുദ്ധാത്മാവ് ദൈവമാണ് (പ്രവ.5:3-4; 1കൊരി.3:16). നമ്മില് വാസം ചെയ്യുന്ന ദൈവം പരിശുദ്ധാത്മാവാണ് (റോമ.8:9; യോഹ.14:16-17; പ്രവ.2:1-4).

(5) ത്രിത്വത്തിനകത്തു കീഴ്വഴക്കങ്ങൾ ഉണ്ട്.. വേദപുസ്തകം പറയുന്നത് പിതാവിനും പുത്രനും പരിശുദ്ധാത്മാവ് കീഴ്വണങ്ങിയിരിക്കുന്നു എന്നും പുത്രന് പിതാവിനു കീഴ്വണങ്ങിയിരിക്കുന്നു എന്നുമാണ്. ഇത് അവര് തമ്മിലുള്ള അന്വേന്യ ബന്ധത്തിന്റെ കാര്യമാണെന്നല്ലാതെ ദൈവീകമഹത്വത്തില് ആരെങ്കിലും കുറവുള്ളവരാണെന്ന് ധരിക്കരുത്. ദൈവത്തെപ്പറ്റി മനുഷമനസ്സിന് മനസ്സിലാക്കുവാന് കഴിയാത്ത ഒരു കാര്യമാണിത്. പുത്രനെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്യങ്ങള് (ലൂക്കോ.22:42; യോഹ.5:36; 20:21; 1യോഹ. 4:14). പരിശുദ്ധാത്മാവിനെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്യങ്ങള് (യോഹ.14:16,26; 15:26; 16:7; പ്രത്യേക ശ്രദ്ധക്ക് യോഹ.16:13-14).

(6) ത്രിത്വത്തിലെ ഓരോരുത്തരുടേയും പ്രത്യേക പ്രവര്ത്തനങ്ങള്: സകലത്തിന്റേയും കാരണഭൂതനും ഉറവിടവും പിതാവാണ്. 1) അഖിലാണ്ഡം (1കൊരി.8:6; വെളി.4:11); 2) ദൈവീക വെളിപ്പെടുത്തലുകള് (വെളി.1:1); 3)രക്ഷ (യോഹ,3:16,17) 4) യേശുവിന്റെ മാനുഷീക വേലകള് (യോഹ.5:17; 14:10). ഇങ്ങനെ സകല കാര്യങ്ങളും ആരംഭിക്കുന്നത് പിതാവാണ്, പിതാവില് നിന്നുമാണ്.

പിതാവ് തന്റെ വേല ചെയ്യുന്നത് പുത്രൻ എന്ന പ്രതിനിധിയില് കൂടെയാണ്. 1) സൃഷ്ടിയും പരിപാലനവും (1കൊരി.8:6; യോഹ.1:3; കൊലോ.1:16,17). 2) ദൈവീക വെളിപ്പാടുകള് (യോഹ.1:1; മത്താ.11:27; യോഹ.16:12-15; വെളി.1:1) 3)രക്ഷ (2കൊരി.5:19; മത്താ.1:21; യോഹ.4:42). ഈ കാര്യങ്ങളെല്ലാം പിതാവ് പുത്രനില് കൂടെയാണ് ചെയ്യുന്നത്. പുത്രന് പിതാവിന്റെ പ്രതിനിധിയാണ്.

പിതാവ് തന്റെ വേല ചെയ്യുന്നത് പരിശുദ്ധാത്മാവ് എന്ന മാദ്ധ്യമത്തില് കൂടെയാണ്. 1) സൃഷ്ടിയും പരിപാലനവും (ഉല്പ.1:2; ഇയ്യോ.26:13; സങ്കീ.104:30). 2)ദൈവീക വെളിപ്പാടുകള് (യോഹ.16:12-15; എഫേ.3:5; 2പത്രോ.3:21). 3) രക്ഷ (യോഹ.3:6; തീത്തോ.3:5; 1പത്രോ.1:2). 4) യേശുവിന്റെ പ്രവര്ത്തനങ്ങള് (യെശ.61:1; പ്രവ.10:38). പിതാവ് ഈ പ്രവര്ത്തനങ്ങളെല്ലാം ചെയ്യുന്നത് പരിശുദ്ധാത്മാവിന്റെ ശക്തി കൊണ്ടാണ്.

ത്രിത്വത്തെ പൂര്ണ്ണമായി പ്രതിനിധീകരിക്കുന്ന ഒരു ഉദ്ദാഹരണവും ഇല്ല. മുട്ടക്ക് മൂന്നു ഭാഗങ്ങളുണ്ട്. അതിന്റെ തോട്, വെള്ളക്കരു, മഞ്ഞക്കരു. എന്നാല് മുട്ടത്തോട് മുട്ടയല്ലാല്ലോ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും ദൈവത്തിന്റെ ഭാഗങ്ങളല്ല; ഓരോരുത്തരും പുര്ണ്ണ ദൈവമാണ്. വെള്ളം മൂന്നു നിലകളില് കാണുന്നു. നീരാവി, ദ്രാവകം, ഐസ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്നു നിലകളല്ല. വെള്ളത്തിന്റെ ഉദ്ദാഹരണത്തിന് അല്പം കൂടുതല് സാമ്യമുണ്ടെങ്കിലും അത് ദൈവത്തിന്റെ ആളത്വത്തെ പൂര്ണ്ണമായി ചിത്രീകരിക്കുന്നതല്ല. അപ്രമേയനായ ദൈവത്തെ പരിമിതിയുള്ള ഏതു ഉദ്ദാഹരണം കൊണ്ടൂം ചിത്രീകരിക്കുവാന് ഒരിക്കലും സാധിക്കുകയില്ല.

സഭാചരിത്രത്തിൽ ഉടനീളം ത്രിത്വം എന്ന ഉപദേശം ഒരു തർക്ക സംഗതിയായി അവശേഷിക്കുന്നു.ത്രിത്വത്തിലെ മർമ്മപ്രധാനമായ കാര്യങ്ങൾ തിരുവചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നാൽ അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക് പൂർണ്ണവ്യക്തതയില്ല.പിതാവും,പുത്രനും,പരിശുദ്ധാത്മാവും ദൈവമാണ് എന്നാൽ ഒരു ദൈവമേ ഉള്ളു.ഇതാണ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ത്രിത്വം എന്ന ഉപദേശം.അതിലുപരിയായി ഒരളവുവരെ ഈ വിഷയങ്ങൾ പ്രയോജനമില്ലാത്ത തർക്ക സംഗതിയായി നിലകൊള്ളുന്നു.ത്രിത്വം നമ്മുടെ പരിമിതമായ ബുദ്ധികൊണ്ട് വിവരിക്കുകയും, വിശദീകരിക്കുകയും ചെയ്യുന്നതിന് പകരം അവന്റെ വലിപ്പവും അവന്റെ മഹത്വവും അവന്റെ സ്നേഹവും മനസ്സിലാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. "ഹ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള് എത്ര അപ്രമേയവും അവന്റെ വഴികള് എത്ര അഗോചരവും ആകുന്നു. ദൈവത്തിന്റെ മനസ്സ് അറിഞ്ഞവന് ആര്?" (റോമ. 11:33-34).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ത്രിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്?
© Copyright Got Questions Ministries