ചോദ്യം
ഗർഭച്ഛിദ്രത്തെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?
ഉത്തരം
ഗർഭച്ഛിദ്രം എന്ന വിഷയത്തെ പറ്റി വ്യക്തമായൊന്നും ബൈബിൾ പറയുന്നില്ല. എന്നാൽ ഗർഭച്ഛിദ്രത്തെ പറ്റിയുള്ള ദൈവത്തിന്റെ ചിന്താഗതി വ്യക്തമാക്കുന്ന അനേക ഭാഗങ്ങൾ ബൈബിളിൽ ഉണ്ട്. നമ്മൾ നമ്മുടെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുമ്പ് തന്നെ ദൈവം നമ്മെ അറിയുന്നു എന്ന് യിരമ്യാവ് 1: 5 ൽ നാം വായിക്കുന്നു. ദൈവം നമ്മെ നമ്മുടെ അമ്മയുടെ ഉദരത്തിൽ ഉരുവാക്കുന്ന രീതിയെ കുറിച്ച് സങ്കീർത്തനം 139: 13-16 വരെയുള്ള വാക്യങ്ങളിൽ പറയുന്നു. ഒരു കൊലയാളിക്ക് കൊടുക്കുന്ന അതേ ശിക്ഷയാണ് ഒരു കുഞ്ഞിനെ ഉദരത്തിൽ വച്ച് തന്നെ വച്ച് കൊല്ലുന്ന ആൾക്ക് കൊടുക്കുന്നത്, അതായത് കൊല ശിക്ഷ എന്ന് നാം പുറപ്പാട് 21: 22-25 വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നു. ഇതിൽ നിന്ന് നാം ഒരു കാര്യം മനസ്സിലാക്കുന്നു, ഉദരത്തിൽ ഉരുവായൊരു കുഞ്ഞിനെ ഒരു മുതിർന്ന വ്യക്തിയെ പോലെ തന്നെയാണ് ദൈവം കണക്കാക്കുന്നത്. ഒരു ക്രിസ്ത്യാനിക്ക് ഗർഭച്ഛിദ്രം എന്നുള്ളത് സ്ത്രീകൾക്കുള്ള ഒരു അവകാശം അല്ല, മറിച്ച് ദൈവ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവ മരണ വിഷയമാണ്. (ഉല്പത്തി 1: 26-27; 9-6)
ഗർഭച്ഛിദ്രത്തെ കുറിച്ച് ഒരു ക്രിസ്ത്യാനിയുടെ മനസ്സിൽ ഉണ്ടാകുന്ന ആദ്യത്തെ ചോദ്യമാണ്, ഒരു വ്യഭിചാരിയുടെയോ അല്ലെങ്കിൽ പീഡിപ്പിക്കപ്പെട്ട വ്യക്തിയുടെ ജീവിതത്തിൽ എന്താണ് ചെയ്യുക? പീഡിപ്പിക്കപ്പെട്ട വ്യക്തി ഗർഭം ധരിക്കുന്നത് ഒരു ഭയാനകമായ വിഷയമാണ്, എന്നാൽ അത്രത്തോളം ഭയാനകമായ വിഷയമാണ് ആ കുഞ്ഞിനെ ഗർഭച്ഛിദ്രം ചെയ്യുന്നത്. രണ്ട് തെറ്റ് ഒരിക്കലും ഒരു ശരിയെ ഉളവാക്കുന്നില്ല. ഇങ്ങനെ വ്യഭിചാരത്തിൽ ഉണ്ടായ ഒരു കുഞ്ഞിനെ മക്കൾ ഇല്ലാത്ത ഒരു വ്യക്തിക്ക് എടുത്ത് വളർത്തുവാനോ അല്ലെങ്കിൽ അതിന്റെ അമ്മയ്ക്ക് തന്നെ അതിനെ വളർത്തുവാൻ അവസരം നൽകി കൊടുക്കാം. പിന്നെയും ചിന്തിക്കുക, ആ കുഞ്ഞ് നിരപരാധിയാണ്, പിതാവിന്റെ ക്രൂരകൃത്യത്തിന് ആ കുഞ്ഞ് ശിക്ഷിക്കപ്പെടുവാൻ പാടില്ല.
ഗർഭച്ഛിദ്രത്തെ കുറിച്ച് ഒരു ക്രിസ്ത്യാനിയുടെ മനസ്സിൽ ഉണ്ടാകുന്ന രണ്ടാമത്തെ ചോദ്യമാണ്, “അമ്മയുടെ ജീവൻ അപകടത്തിലാകുമ്പോൾ എന്താണ് ചെയ്യുവാൻ കഴിയുക?” ഈ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക വളരെ വിഷമം ഉള്ള കാര്യമാണ്. ആദ്യമായി ഒരു കാര്യം ഓർക്കുക, ഈ വിഷയത്തിൽ ഗർഭച്ഛിദ്രം ചെയ്യുന്നവർ പത്തിൽ ഒന്ന് മാത്രമേ കാണുകയുള്ളു. തങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലുപരി സ്വന്ത സൗകര്യത്തിന് ഗർഭച്ഛിദ്രം ചെയ്യുന്ന സ്ത്രീകളാണ് ഇന്ന് ലോകത്തിൽ കൂടുതലും. രണ്ടാമതായി ഓർക്കുക, ദൈവം അത്ഭുതങ്ങളുടെ ദൈവമാണ്. ഡോക്ടർമാർ കുഞ്ഞിന്റെയും അമ്മയുടെയുടെയും ജീവനെ പറ്റി എന്ത് തന്നെ പറഞ്ഞാലും അതിനെ സൂക്ഷിക്കുവാൻ ശക്തനാണ് നമ്മുടെ ദൈവം. ആയതിനാൽ ഈ ഒരു ചോദ്യത്തിന് ഉത്തരം ഒരു ഭാര്യയും, ഭർത്താവും ദൈവവും തമ്മിൽ എടുക്കേണ്ട തീരുമാനമാണ്. ഈ ഒരു പ്രശ്നം അഭിമുഖീകരിക്കുന്നവർ ദൈവത്തോട് ദൈവീക പരിജ്ഞാനത്തിനായി പ്രാർത്ഥിക്കുക. (യാക്കോബ് 1: 5) ദൈവം ഈ വിഷയത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയുക.
ഒരു കുഞ്ഞിനെ വേണം എന്ന് ആഗ്രഹിക്കാത്ത സ്ത്രീകളാണ് ഇന്ന് ഗർഭച്ഛിദ്രം ചെയ്യുന്ന 95 ശതമാനം സ്ത്രീകളും. പീഡനത്തിലൂടെയോ, വ്യഭിചാരത്തിലൂടെയോ ഉണ്ടായ കുഞ്ഞിനെ, അല്ലെങ്കിൽ അമ്മയുടെ ജീവൻ അപകടത്തിലായതു കൊണ്ട് ഗർഭച്ഛിദ്രം ചെയ്യുന്നവർ അഞ്ച് ശതമാനത്തിൽ താഴെയാണ്. ഈ അഞ്ച് ശതമാനത്തിലും ഗർഭച്ഛിദ്രം ഒന്നമത് എടുക്കുന്ന തീരുമാനം ആയിരിക്കുവാൻ പാടില്ല. ഈ ഉദരത്തിൽ ഉള്ള ജീവന് ഈ ലോകത്തിൽ ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കേണ്ടതിനായി എല്ലാ ശ്രമങ്ങളും നടത്തേണ്ടതാണ്.
ഗർഭച്ഛിദ്രം ചെയ്ത വ്യക്തികളോട് പറയുന്നു, ഇത് മറ്റ് പാപങ്ങളെക്കാൾ ക്ഷമിക്കപ്പെടുവാൻ കഴിയാത്ത ഒരു പാപമല്ല. ക്രിസ്തുവിൽ ഉള്ള വിശ്വാസത്തിലൂടെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടുന്നതാണ്. (യോഹന്നാൻ 3: 16; റോമർ 8: 1; കൊലോസ്സ്യർ 1: 14) യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ഗർഭച്ഛിദ്രം ചെയ്ത സ്ത്രീ, അതിനെ ഉത്സാഹിപിച്ച ഒരു ഭർത്താവ്, അത് ചെയ്ത് കൊടുത്ത ഡോക്ടർ എന്നിവർക്ക് ക്ഷമയുണ്ട്.
English
ഗർഭച്ഛിദ്രത്തെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?