settings icon
share icon
ചോദ്യം

മരണശേഷം എന്ത്‌ സംഭവിക്കുന്നു?

ഉത്തരം


ക്രിസ്തീയ ജീവിതത്തിൽ, മരണ ശേഷം എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ധാരാളം ആശയ കുഴപ്പങ്ങൾ ഉണ്ട്. ചിലർ വിശ്വസിക്കുന്നു, മരണശേഷം അന്ത്യ ന്യായ വിധി വരെ എല്ലാവരും ഉറങ്ങുകയും അതിന് ശേഷം നരകത്തിലോ അല്ലെങ്കിൽ സ്വർഗ്ഗത്തിലോ എത്തുന്നു. എന്നാൽ, മരണ ശേഷം തൽക്ഷണം വിധിക്കപ്പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്നു എന്ന് മറ്റ് ചിലർ വിശ്വസിക്കുന്നു. മരണശേഷം ആത്മാക്കൾ താൽക്കാലീകമായി നരകത്തിലോ അല്ലെങ്കിൽ സ്വർഗ്ഗത്തിലോ പോകുകയും അന്ത്യ നാളിൽ ന്യായ വിധിക്ക് ശേഷം എന്നെന്നേക്കും വസിക്കുവാനായി ഒരിടത്തേക്ക് പോകുകയും ചെയ്യുന്നു എന്ന് മറ്റ് ചിലർ വിശ്വസിക്കുന്നു. എന്നാൽ വചനം ഇതിനെ പറ്റി എന്താണ് പറയുന്നത്?

ഒന്നാമതായി, മരിക്കുന്ന ആ നിമിഷത്തില്‍ത്തന്നെ ക്രിസ്തുവിൽ വിശ്വസിച്ചവർ സ്വര്‍ഗ്ഗത്തിലേക്കും അല്ലാത്തവർ നരകത്തിലേക്കും മാറ്റപ്പെടുന്നു എന്ന് വേദപുസ്തകം വ്യക്തമായി പറയുന്നു.(യോഹന്നാൻ 3: 16, 18, 36) വിശ്വാസികളെ സംബന്ധിച്ച്‌ മരണം എന്നാൽ ഈ ശരീരംവിട്ടു പിരിഞ്ഞ് ക്രിസ്തുവിനോടു കൂടെ ചേരുന്നത് ആണ്‌ എന്ന് നാം വായിക്കുന്നു (2 കൊരിന്ത്യർ.5: 6-8; ഫിലിപ്പ്യർ.1:23). എന്നാൽ 1 കൊരിന്ത്യർ 15: 50-54; 1 തെസ്സലോനിക്യർ 4: 13-17 വരെയുള്ള വാക്യങ്ങളിൽ വിശ്വാസികൾ ഉയിർത്തെഴുന്നേറ്റ ശേഷം മഹത്വീകരിക്കപ്പെട്ട ശരീരം നൽകപ്പെടുന്നതിനെ കുറിച്ച് എഴുതിയിരിക്കുന്നു. വിശ്വാസികൾ മരണ ശേഷം തൽക്ഷണം ക്രിസ്തുവിന് ഒപ്പം പോയാൽ പിന്നെ പുനരുത്ഥാനത്തിന്റെ ഉദ്ദേശം എന്താണ്? വിശ്വാസികളുടെ ആത്മാവ് മരണ ശേഷം ക്രിസ്തുവിന് ഒപ്പം പോകുമെങ്കിലും അവരുടെ ശരീരം കല്ലറകളിൽ ഉറങ്ങുന്നു. വിശ്വാസികളുടെ പുനരുത്ഥാന സമയത്ത് അവരുടെ ശരീരങ്ങൾ ഉയിർത്തെഴുന്നേറ്റ് ആത്മാവിനോട് ചേരുന്നു. പുതിയ ഭൂമിയിലും പുതിയ ആകാശത്തിലും, ഒരുമിച്ച് ചേർന്ന ശരീരവും ആത്മാവും വിശ്വാസികളുടെ നിത്യമായ കൈമുതൽ ആയിരിക്കും. (വെളിപ്പാട് 21-22)

രണ്ടാമതായി, യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കാത്തവർക്ക് മരണം ഒരു നിത്യ ശിക്ഷ ആയിരിക്കും. എന്നിരുന്നാലും ആവിശ്വാസികളും വിശ്വാസികളെ പോലെ മരണശേഷം പുനരുത്ഥാനം, ന്യായവിധി, നിത്യ ലക്ഷ്യം എന്നിവയ്ക്കായി കാത്തിരിക്കുന്നതിനായി ഒരു താൽകാലിക സ്ഥലത്ത് വിശ്രമിക്കുന്നു. ഒരു ധനികനായ മനുഷ്യൻ മരണ ശേഷം നരകത്തിൽ കഷ്ടപ്പെടുന്നതിനെ കുറിച്ച് ലൂക്കോസ് 16: 22-23 വരെയുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്നു. അവിശ്വാസികൾ ഉയിർത്തെഴുന്നേൽക്കുമ്പോൾ നീതിയുടെ സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരെ ന്യായം വിധിച്ച് തീ പൊയ്കയിൽ തള്ളും എന്ന് വെളിപ്പാട് 20: 11-15 വരെയുള്ള വാക്യങ്ങളിൽ പറയുന്നു. അവിശ്വാസികൾ മരണശേഷം ഉടനെ തീപൊയ്കയിലേക്ക് തള്ളപ്പെടുന്നില്ല, മറിച്ച് ന്യായവിധിയുടെ ഒരു താൽകാലിക സ്ഥലത്തേക്ക് തള്ളപ്പെടുന്നു. അവർ തീപൊയ്കയിൽ തള്ളപ്പെടുന്നില്ലെങ്കിലും ഒരു സുഗമമായ ഇടത്തേക്ക് അല്ല അവർ പോകുന്നത്. “ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു” എന്ന് ആ ധനികൻ നിലവിളിച്ചു. (ലൂക്കോസ് 16: 24)

ആയതിനാൽ, ഒരു വ്യക്തി മരണ ശേഷം ‘താൽകാലിക’ സ്വർഗ്ഗത്തിലോ, നരകത്തിലോ വസിക്കുന്നു. എന്നാൽ ഈ താൽകാലിക വാസത്തിന് ശേഷം പുനരുത്ഥാനത്തിങ്കൽ ഒരു വ്യക്തിയുടെ വിധി ഒരിക്കലും മാറുന്നില്ല മറിച്ച് സ്ഥലം മാത്രമെ മാറുന്നുള്ളു. വിശ്വാസികൾക്ക് പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കും പ്രവേശനം ലഭിക്കുന്നു. (വെളിപ്പാട് 21: 1) അവിശ്വാസികൾ തീപൊയ്കയിലേക്ക് തള്ളപ്പെടുന്നു. (വെളിപ്പാട് 20: 11-15) യേശു ക്രിസ്തുവിനെ മാത്രം രക്ഷിതാവായി സ്വീകരിക്കുന്നവർക്കും സ്വീകരിക്കാത്തവർക്കും ഉള്ള നിത്യ ലക്ഷ്യങ്ങളാണ് ഇതെല്ലാം. (മത്തായി 25: 46; യോഹന്നാൻ 3: 36).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

മരണശേഷം എന്ത്‌ സംഭവിക്കുന്നു?
© Copyright Got Questions Ministries