settings icon
share icon
ചോദ്യം

ദൈവദൂതന്‍മാരെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?

ഉത്തരം


സ്വന്തമായി ബുദ്ധിയും, വികാരങ്ങളും, തീരുമാനശക്തിയും ഉള്ള ആത്മീയ വ്യക്തിത്വങ്ങളാണ് ദൂതന്മാർ. ദൈവദൂതന്മാരും പിശാചിന്റെ ദൂതന്മാരും ഇങ്ങനെയുള്ളവരാണ്‌. ദൂതന്മാർ ബുദ്ധിശക്തി ഉള്ളവർ (മത്തായി.8:29; 2കൊരിന്ത്യാർ.11:3, 1പത്രോസ്.1:12). വികാരങ്ങള്‍ കാണിക്കുന്നവർ (ലൂക്കോസ്.2:13; യാക്കോബ്.2:19; വെളിപ്പാട്.12:17). സ്വയമായി തീരുമാനങ്ങള്‍ എടുക്കുവാൻ ശക്തിയുള്ളവരുമാണ് (ലൂക്കോസ്.8:29-31; 2തിമോത്തിയോസ്.2:26; യൂദാ 6). ദൂതന്മാർ ശരീരം ഇല്ലാത്ത ആത്മീയ ജീവികളാണ്‌ (എബ്രായർ.1:14). ദൂതന്മാര്‍ക്ക്‌ ശരീരം ഇല്ലെങ്കിലും ആളത്വം ഉള്ളവരാണ്‌.

ദൂതന്മാരും സൃഷ്ടിക്കപ്പെട്ടവർ ആയിരിക്കുന്നതുകൊണ്ട്‌ അവർ അറിവിൽ പരിമിതി ഉള്ളവരാണ്‌. ദൈവത്തെപ്പോലെ അവര്‍ സര്‍വജ്ഞാനികൾ അല്ലെന്നര്‍ത്ഥം (മത്തായി.24:36). മൂന്ന കാരണങ്ങൾ കൊണ്ട് ദൂതന്‍മാര്‍ക്ക്‌ മനുഷ്യരെക്കാൾ അറിവ്‌ ഉണ്ടെന്ന് തോന്നും. ഒന്നാമത് അവർ മനുഷ്യരെക്കാൾ ഉയര്‍ന്ന നിലവാരത്തിൽ സൃഷിക്കപ്പെട്ടവര്‍ ആണ്. അതുകൊണ്ടു തന്നെ അവര്‍ക്ക്‌ അധിക ജ്ഞാനം ഉണ്ട്‌. രണ്ടാമത്, അവര്‍ക്ക്‌ മനുഷ്യരേക്കാൾ അധികം വേദപരിജ്ഞാനവും ലോകപരിജ്ഞാനവും ഉണ്ട്‌. (യാക്കോബ്.2:19; വെളിപ്പാട്.12:12). മൂന്നാമതായി, നാം ചെയ്യുന്നതുപോലെ അവര്‍ക്ക്‌ ചരിത്രം പഠിക്കേണ്ട ആവശ്യമില്ല. കാരണം ചരിത്രം മുഴുവന്‍ അവർ നേരിട്ടു കണ്ടതും കേട്ടതും ആണ്. മനുഷ്യരേക്കാൾ ബുദ്ധികൂര്‍മ്മതയും പരിജ്ഞാനവും ദൂതന്മാര്‍ക്കുള്ളതുകൊണ്ട്‌ അവരുടെ തീരുമാനങ്ങള്‍ കൂടുതൽ പ്രായോഗികം ആയിരിക്കും എന്നതിൽ സംശയമില്ല.

സ്വന്ത തീരുമാനം എടുക്കുവാൻ ശക്തി ദൂതന്മാര്‍ക്ക്‌ ഉണ്ടെങ്കിലും മറ്റു സകല സൃഷികളെയും പോലെ അവരും ദൈവഹിതത്തിനു കീഴ്പ്പെട്ടു ജീവിക്കേണ്ടവരാണ്‌. തന്നില്‍ വിശ്വസിച്ച്‌ തന്റെ പൈതങ്ങളായി ലോകത്തിൽ ജീവിക്കുന്നവരെ സൂക്ഷിക്കുവാന്‍ ദൈവം തന്റെ ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌ എന്ന്‌ വചനം പറയുന്നു (എബ്രായർ.1:14).

ദൈവദൂതന്മാരുടെ കര്‍ത്തവ്യങ്ങളെപ്പറ്റി നമുക്കു മനസ്സിലാക്കാം. അവര്‍ ദൈവത്തെ എപ്പോഴും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു (സങ്കീർത്തനം.148:1-2; യെശയ്യാവ്.6:3; എബ്രായർ.1:6; വെളിപ്പാട്.5:8-13). ദൈവം ചെയ്യുന്ന കാര്യങ്ങളില്‍ അവർ സന്തോഷിക്കുന്നു (ഇയ്യോബ്.38:6,7). അവര്‍ ദൈവത്തെ സേവിക്കുന്നു (സങ്കീർത്തനം.103:20; വെളിപ്പാട്.22:9). അവര്‍ ദൈവസന്നിധിയിൽ നില്‍ക്കുന്നു (ഇയ്യോബ്.1:6; 2:1). ദൈവത്തിന്റെ ന്യായവിധി അവർ നടപ്പാക്കുന്നു (വെളിപ്പാട് .7:1; 8:2). അവര്‍ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം കൊണ്ടുവരുന്നു (പ്രവർത്തികൾ.12:5-10). ക്രിസ്തുവിങ്കലേക്ക്‌ ആളുകളെ ആദായപ്പെടുത്തുവാൻ സഹായിക്കുന്നു (പ്രവർത്തികൾ .8:26; 10:3). വിശ്വാസികളുടെ ജീവിതത്തെയും, പ്രവര്‍ത്തനങ്ങളെയും, കഷ്‌ടപ്പാടുകളേയും അവർ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു (1കൊരിന്ത്യർ 4:9;11:10;എഫെസ്യർ.3:10; 1പത്രോസ്.1:12). കഷ്ടകാലത്ത്‌ നമുക്ക്‌ പ്രോത്സാഹനം നല്‍കുന്നു (പ്രവർത്തികൾ 27:23,24). മരണ സമയത്ത്‌ സ്വീകരിച്ച്‌ നമ്മെ സ്വര്‍ഗ്ഗത്തിൽ എത്തിക്കുന്നു (ലൂക്കോസ്.16:22).

മനുഷ്യരേക്കാള്‍ വളരെ വിഭിന്നരായി സൃഷ്ടിക്കപ്പെട്ടവരാണ്‌ ദൂതന്‍മാര്‍. മരണാനന്തരം നാം ദൈവദൂതന്മാരായി മാറുന്നില്ല. ദൈവദൂതന്‍മാർ ഒരിക്കലും മനുഷ്യരും ആകുന്നില്ല. മനുഷ്യരെ സൃഷ്ടിച്ചതുപോലെ തന്നെ ദൈവം തന്റെ ദൂതന്‍മാരേയും അതിനു മുമ്പായി തികെച്ചും വിഭിന്നരായി സൃഷ്ടിച്ചു. എന്നാല്‍ മനുഷ്യരെപ്പോലെ ദൈവസാദൃശ്യത്തിലാണ്‌ (ഉല്‍പത്തി.1:26) ദൂതന്‍മാരെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന് വേദപുസ്തകത്തിൽ നാം വായിക്കുന്നില്ല. ആവശ്യമെങ്കില്‍ ശരീരത്തില്‍ വെളിപ്പെടുവാൻ കഴിവുള്ള (ഉല്‍പത്തി.18:2; 19:1) ആത്മീ‌യ ജീവികളാണ് ദൈവത്തിന്റെ ദൂതന്‍മാര്‍. എന്നാല്‍ മനുഷ്യരാകട്ടെ ആത്മാവുള്ള ശാരീരിക ജീവികളാണ്‌. ദൈവ ദൂതന്‍മാരിൽ നിന്ന് നാം പഠിക്കേണ്ട പ്രധാനപ്പെട്ട പാഠം ദൈവത്തെ അനുസരിക്കുവാന്‍ അവർ കാണിക്കുന്ന താത്പര്യവും വ്യഗ്രതയുമത്രേ.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ദൈവദൂതന്‍മാരെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?
© Copyright Got Questions Ministries