settings icon
share icon
ചോദ്യം

എനിക്ക്‌ എങ്ങനെ രക്ഷാനിര്‍ണ്ണയം പ്രാപിക്കാം?

ഉത്തരം


നിങ്ങള്‍ രകഷി‌ക്കപ്പെട്ടിരിക്കുന്നുവോ എന്ന്‌ നിങ്ങള്‍ക്ക്‌ എങ്ങനെ ഉറപ്പ് വരുത്തുവാൻ കഴിയും? 1യോഹന്നാൻ .5:11-13 വരെ വായിക്കുക. "ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യ ജീവന്‍ തന്നു; ആ ജീവന്‍ അവന്റെ പുത്രനിൽ ഉണ്ട്‌ എന്നുള്ളതു തന്നെ. പുത്രനുള്ളവനു ജീവന്‍ ഉണ്ട്‌; ദൈവപുത്രന്‍ ഇല്ലാത്തവനു ജീവൻ ഇല്ല. ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്ക്‌ ഞാന്‍ ഇത്‌ എഴുതിയിരിക്കുന്നത്‌ നിങ്ങള്‍ക്ക്‌ നിത്യജീവൻ ഉണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിനു തന്നെ". ആര്‍ക്കാണ്‌ പുത്രനുള്ളത്‌? അവനിൽ വിശ്വസിച്ച്‌ അവനെ സ്വീകരിച്ച എല്ലാവര്‍ക്കുമാണ്‌ പുത്രൻ ഉള്ളത്‌ (യോഹന്നാൻ.1:12). നിങ്ങൾക്ക് ക്രിസ്തു ഉണ്ടെങ്കില്‍ ജീവനും ഉണ്ട്‌. അത്‌ താല്‍കാലീക ജീവനല്ല, നിത്യ ജീവനാണ്‌.

നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന ഉറപ്പ്‌ നമുക്കുണ്ടായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നാം രക്ഷിക്കപ്പെട്ടവരാണോ എന്ന സംശയത്തോടും ചഞ്ചലത്തോടും കൂടെ നമ്മുടെ വിശ്വാസ ജീവിതം ഓരോ ദിവസവും നയിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ്‌ രക്ഷാ മാര്‍ഗ്ഗം വളരെ വ്യക്തമായി വേദപുസ്തകം വെളിപ്പെടുത്തിയിരിക്കുന്നത്‌. കര്‍ത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്ക അപ്പോള്‍ നീ രക്ഷപ്രാപിക്കും. (യോഹന്നാൻ.3:16; പ്രവർത്തികൾ 16:31). യേശുക്രിസ്തു നിങ്ങളുടെ പാപത്തിന്റെ പ്രായശ്ചിത്തമായി മരിച്ചു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? (റോമർ.5:8; 2കൊരിന്ത്യർ.5:21) രക്ഷയ്ക്കായി അവനെ മാത്രമാണോ നിങ്ങള്‍ ആശ്രയിച്ചിരിക്കുന്നത്‌? നിങ്ങളുടെ ഉത്തരം "ഉവ്വ്‌" എന്നാണെങ്കില്‍ നിങ്ങൾ രക്ഷിക്കപ്പെട്ട ആളാണ്‌! നിര്‍ണ്ണയം എന്ന വാക്കിന്‌ സംശയത്തിന്‌ അതീതം എന്നാണര്‍ത്ഥം. ദൈവത്തിന്റെ വചനത്തെ നിങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചു കഴിഞ്ഞാൽ സംശയാതീതമായി നിങ്ങൾ നിത്യ രക്ഷ കരസ്ഥമാക്കിക്കഴിഞ്ഞു.

യേശു കര്‍ത്താവു തന്നെ ഈ കാര്യം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്‌ ശ്രദ്ധിക്കുക. "ഞാന്‍ അവര്‍ക്ക്‌ നിത്യജീവൻ കൊടുക്കുന്നു. അവര്‍ ഒരു നാളും നശിച്ചു പോകയില്ല. ആരും അവരെ എന്റെ കൈയ്യില്‍ നിന്ന് പിടിച്ചു പറിക്കയും ഇല്ല. അവരെ തന്നിരിക്കുന്ന എന്റെ പിതാവ്‌ എല്ലാവരിലും വലിയവൻ; പിതാവിന്റെ കൈയ്യിൽ നിന്നു പിടിച്ചു പറിക്കുവാൻ ആര്‍ക്കും കഴികയില്ല" (യോഹന്നാൻ.10:28-19). നിത്യജീവന്‍ എന്നാൽ അത്‌ നിത്യതയോളം ഉള്ള ജീവന്‍ ആണ്‌. ദൈവം ക്രിസ്തുവില്‍ കൂടെ ദാനമായിത്തന്ന നിത്യജീവനെ ആര്‍ക്കും, നിങ്ങൾക്ക് പോലും, ഒരിക്കലും തിരികെ എടുക്കുവാന്‍ കഴികയില്ല.

നാം ദൈവ വചനത്തെ നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വച്ചാൽ ദൈവത്തിനെതിരായി പാപം ചെയ്യാതിരിക്കുവാന്‍ കഴിയും (സങ്കീ.119:11). അങ്ങനെ തന്നെയാണ്‌ സംശയം എന്ന പാപത്തെയും നാം കൈകാര്യം ചെയ്യേണ്ടത്‌. ദൈവവചനം പഠിപ്പിക്കുന്ന സത്യത്തെ അതുപോലെ വിശ്വസിച്ചാല്‍ നമുക്ക്‌ സംശയത്തിൽ ജീവിക്കാതെ ധൈര്യമായും വിശ്വാസത്തോടും കൂടെ ജീവിക്കുവാൻ കഴിയും. കര്‍ത്താവിന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ രക്ഷ ഉറപ്പാണ്‌ എന്ന്‌ നമുക്കറിയാം. നമ്മുടെ ഉറപ്പ്‌ ക്രിസ്തു മൂലമായി നമ്മെ സ്നേഹിച്ച ദൈവത്തിന്റെ സ്നേഹത്തിന്റെ അടിസ്ഥാനത്തിലുമാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എനിക്ക്‌ എങ്ങനെ രക്ഷാനിര്‍ണ്ണയം പ്രാപിക്കാം?
© Copyright Got Questions Ministries