settings icon
share icon
ചോദ്യം

എന്താണ്‌ പരിശുദ്ധാത്മ സ്നാനം?

ഉത്തരം


ഒരുവന്‍ ക്രിസ്തുവില്‍ വിശ്വസിച്ചു രക്ഷ നിർണയം പ്രാപിക്കുമ്പോൾ പരിശുദ്ധാത്മാവ്‌ ആ വ്യക്തിയെ ക്രിസ്തുവിനോടും തന്റെ ശീരമായ സഭയോടും ചേര്‍ക്കുന്ന പ്രക്രിയയെ ആണ്‌ പരിശുദ്ധാത്മ സ്നാനം എന്നു പറയുന്നത്‌. 1കൊരി.12:12-13 എന്നീ വാക്യങ്ങളിലാണ്‌ പരിശുദ്ധാത്മ സ്നാനത്തെപ്പറ്റിയുള്ള വേദഭാഗം കാണുന്നത്‌. "യെഹൂദന്‍മാരോ യവനന്‍മാരോ ദാസന്‍മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ്‌ ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു" (1കൊരി.12:13). റോമാലേഖനം 6:1-4 വരെയുള്ള വാക്യങ്ങളില്‍ പരിശുദ്ധാത്മാവിനെപ്പറ്റി പരാമര്‍ശം ഇല്ലെങ്കിലും ഇതേ ആശയം തന്നെയാണ്‌ അവിടെയും കാണുന്നത്‌. "ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്‌ പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്‌. പാപസംബന്ധമായി മരിച്ചവരായിരുന്ന നാം ഇനി അതില്‍ ജീവിക്കുന്നത്‌ എങ്ങനെ? അല്ല, യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന്‌ നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ട്‌ പിതാവിന്റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നെ".

ആത്മ സ്നാനത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാകണമെങ്കില്‍ താഴെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്‌. ഒന്നാമത്തെ കാര്യം 1കൊരി.12:13 അനുസരിച്ച്‌ വിശ്വാസികള്‍ എല്ലാവരും ആത്മസ്നാനം പ്രാപിച്ചവരാണ്‌. എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തതുപോലെ (ആത്മപ്രാപണം പോലെ) തന്നെയാണ്‌ ഇതും. രണ്ടാമത്തെ കാര്യം വിശ്വാസികളോട്‌ നിങ്ങള്‍ ആത്മസ്നാനം പ്രാപിപ്പീന്‍ എന്നോ അതിനായി വാഞ്ചിപ്പീന്‍ എന്നോ ഒരു കല്‍പന വേദപുസ്തകത്തില്‍ എവിടേയും കാണുന്നില്ല. അതിനര്‍ത്ഥം എല്ലാ വിശ്വാസികളും ഇത്‌ പ്രാപിച്ചു കഴിഞ്ഞു എന്നാണ്‌. മൂന്നാമത്‌, എഫേ.4:5 ആത്മസ്നാനത്തെയാണ്‌ കുറിച്ചിരിക്കുന്നത്‌ എന്ന്‌ അനുമാനിക്കാവുന്നതാണ്‌. അതു ശരിയാണെങ്കില്‍ "കര്‍ത്താവു ഒന്ന്‌" "വിശ്വാസം ഒന്ന്‌" എന്നു പറയുന്നതുപോലെ ആത്മസ്നാനം എന്നതും സകല വിശ്വാസികളുടേയും ഒരു യാധാര്‍ത്ഥ്യമാണ്‌.

ഈ ആത്മസ്നാനം ഒരു വിശ്വാസിയുടെ ജീവിതത്തില്‍ രണ്ടു കാര്യങ്ങളാണ്‌ നിര്‍വ്വഹിക്കുന്നത്‌. അത്‌ 1) വിശ്വാസിയെ ക്രിസ്തുവിന്റെ ശരീരമായ സഭയോടു ബന്ധിപ്പീക്കുന്നു 2) ക്രിസ്തുവിനോടു കൂടെയുള്ള വിശ്വാസിയുടെ ക്രൂശീകരണം സാധിതമാക്കിത്തീര്‍ക്കുന്നു. അവന്റെ ശരീരത്തിന്റെ അംഗം എന്നു പറഞ്ഞാല്‍ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ അവനോടുകൂടെ ഉയർത്തെഴുന്നേറ്റു എന്നാണ് അർഥം. (റോമ.6:4). 1കൊരി12:13ൽ രേഖപ്പെടുത്തിയതുപോലെ ദൈവസഭയുടെ പ്രവര്‍ത്തനം ശരിയായ നിലയില്‍ നടക്കേണ്ടതിന്‌ ഓരോവിശ്വാസിയും തന്റെ കൃപാവരങ്ങളെ പ്രയോജനപ്പെടുത്തേണ്ടതാണ്‌. എഫേ.4:5 ല്‍ പറയുന്നതു പോലെ ഈ ആത്മസ്നാനം പ്രാപിക്കുന്നതാണ്‌ ക്രിസ്തു സഭയുടെ ഐക്യതക്ക്‌ നിദാനമായിരിക്കുന്നത്‌. ആത്മസ്നാനത്താല്‍ ക്രിസ്ത്യുവിന്റെ മരണ പുനരുദ്ധാനങ്ങളോട്‌ ഏകീഭവിച്ച വിശ്വാസി, തന്റെ ജീവിതത്തിലെ പാപസ്വഭാവത്തില്‍ നിന്ന്‌ വേര്‍പിരിക്കപ്പെട്ട്‌ ഒരു പുതിയ ജീവന്‍ നയിക്കുവാന്‍ പ്രാപ്തനായിത്തീരുന്നു.( റോമർ 6:1-10; കൊലോ 2:12).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ്‌ പരിശുദ്ധാത്മ സ്നാനം?
© Copyright Got Questions Ministries