settings icon
share icon
ചോദ്യം

വിവാഹിതരാകാത്ത ദമ്പതികൾക്ക് എത്രത്തോളം അടുത്ത് ഇടപെടാം?

ഉത്തരം


എഫെസ്യർ 5:3 ൽ ഇങ്ങനെ വായിക്കുന്നു. "ദുര്‍ന്നടപ്പും, യാതൊരു അശുദ്ധിയും, അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറക പോലും അരുത്‌". അധാര്‍മ്മീകതയുടെ സൂചന പോലും ഒരു വിശ്വാസിയുടെ ജീവിതത്തിൽ അനുവദനീയമല്ല. അവിവാഹിതരായ ദമ്പതികള്‍ തമ്മില്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യുവാന്‍ പാടില്ല എന്ന ഒരു പട്ടിക വേദപുസ്തകത്തിൽ എവിടേയും ഇല്ല. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാൻ പോകുന്നവർ ചെയ്യുന്ന കാര്യങ്ങൾ അവരെ ലൈംഗീകതക്ക്‌ പ്രേരിപ്പിക്കയും അതിനായി തയ്യാറാക്കുകയും ചെയ്യുന്നവയാണ്‌. അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്‌ ആ വ്യക്തിയെ ലൈംഗീകത ബന്ധത്തിലേക്ക് നയിക്കുന്നു. ആയതിനാൽ അത്തരം കാര്യങ്ങൾ വിവാഹിതരാകാത്ത ദമ്പതികള്‍ ഒരിക്കലും ചെയ്യുവാൻ പാടുള്ളതല്ല.

ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നത്‌ ശരിയാണോ എന്ന സംശയം മനസ്സിൽ ഉണ്ടെങ്കിൽ അത്തരം കാര്യങ്ങള്‍ ചെയ്യുവാൻ പാടില്ല. (റോമർ 14:23). ലൈംഗീക ബന്ധവും അതിലേയ്ക്ക്‌ നയിക്കുന്ന മറ്റു കാര്യങ്ങളും വിവാഹിതരായ ദമ്പതികള്‍ മാത്രമേ ചെയ്യുവാൻ പാടുള്ളൂ. അവിവാഹിതരായ ദമ്പതികള്‍ ഒരിക്കലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാൻ പാടില്ല എന്നു മാത്രമല്ല ലൈംഗീക ബന്ധത്തിനു പ്രേരിപ്പിക്കുന്നതോ, അതിലേക്ക്‌ നയിക്കുന്നതോ ആയ യാതൊന്നും അവര്‍ക്ക്‌ അനുവദനീയമല്ല. അവിവാഹിതരായ ദമ്പതികള്‍ തമ്മിൽ അന്യോന്യം കരങ്ങൾ സ്പര്‍ശിക്കുന്നതും, ആലിംഗനം ചെയ്യുന്നതും, മറിച്ച് അതിന് മേലായി ചെയ്യുന്നത് ഒന്നും നമ്മുടെ സംസ്കാരത്തിൽ അനുവദിച്ചിട്ടുള്ള കാര്യങ്ങളല്ല. വിവാഹ ജീവിതത്തിലെ ലൈഗീകതയുടെ മാറ്റ്‌ പൂര്‍ണ്ണമായി അനുഭവിക്കണം എന്ന് ആഗ്രഹിക്കുന്നവർ വിവാഹത്തിനു മുമ്പ്‌ അവ യാതൊന്നും ചെയ്യുവാൻ പാടില്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

വിവാഹിതരാകാത്ത ദമ്പതികൾക്ക് എത്രത്തോളം അടുത്ത് ഇടപെടാം?
© Copyright Got Questions Ministries