settings icon
share icon
ചോദ്യം

പരിശുദ്ധാത്മാവിനെതിരായുള്ള ദൂഷണം എന്താണ്‌?

ഉത്തരം


പരിശുദ്ധാത്മാവിനെതിരായുള്ള ദൂഷണം നാം മത്താ.12:22-32; മര്‍ക്കോ.3:22-30 എന്നീ വേദഭാഗങ്ങളില്‍ വായിക്കുന്നു. പൊതുവായി നിര്‍വ്വചിച്ചാല്‍ ദൈവദൂഷണം എന്നത്‌ മനഃപൂര്‍വ്വമായ അവഹേളനം എന്ന്‌ പറയാവുന്നതാണ്‌. ദൈവത്തെ ശപിക്കുന്നതിനേയോ, മനഃപൂര്‍വമായി ദൈവീക കാര്യങ്ങളെ അവഹേളിക്കുന്നതിനേയോ ദൈവദൂഷണം എന്ന്‌ പറയാവുന്നതാണ്‌. ദൈവത്തിന്‌ അനീതി ചുമത്തുന്നതിനേയും, ദൈവം അര്‍ഹിക്കുന്ന നന്‍മ അവനു കൊടുക്കാതിരിക്കുന്നതിനേയും ദൈവദൂഷണം എന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌. എന്നാല്‍ മത്താ.12:31 ല്‍ പറഞ്ഞിരിക്കുന്നത്‌ "പരിശുദ്ധാത്മാവിന്‌ എതിരായ ദൂഷണം" എന്ന്‌ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. മത്താ.12:31,32 വാക്യങ്ങളുടെ സന്ദര്‍ഭം, യേശു പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ്‌ അത്ഭുതങ്ങള്‍ ചെയ്യുന്നത്‌ എന്ന കാര്യം അവര്‍ വ്യക്തമായി അറിഞ്ഞിട്ടും, ഭൂതങ്ങളുടെ തലവനായ ബെത്സബൂലിനെക്കൊണ്ടാണ്‌ യേശു അത്ഭുതങ്ങള്‍ ചെയ്യുന്നത്‌ എന്ന് അവര്‍ മനഃപ്പൂര്‍വം ആരോപിക്കുകയാണ്‌ ചെയ്തത്‌. മര്‍ക്കോ.3:30 ല്‍ അവര്‍ "പരിശുദ്ധാത്മാവിനു വിരോധമായി ദൂഷണം" പറയുക ആയിരുന്നു എന്നതിന്‌ തെളിവായി അവരുടെ കുറ്റകൃത്യം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "അവന്‌ ഒരു ഭൂതം ഉണ്ട്‌ എന്ന് അവര്‍ പറഞ്ഞിരുന്നു".

യേശു ദൈവാതമാകവിനാല്‍ നിറഞ്ഞവന്‍ ആയിരുന്നു എന്ന് അവര്‍ വ്യക്തമായി അറിഞ്ഞിരുന്നിട്ടും അവനു ഭൂതം ഉണ്ട്‌ എന്ന് പറഞ്ഞതിനാലാണ്‌ അവര്‍ ഇങ്ങനെ ദൂഷണം ചെയ്യുവാന്‍ ഇടയായത്‌. ഇന്ന് ആര്‍ക്കും ഇത്തരത്തില്‍ പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുവാന്‍ കഴികയില്ല. കാരണം ക്രിസ്തു അന്നുണ്ടായിരുന്നതു പോലെ ഇന്ന് ഈ ഭൂമിയില്‍ ഇല്ല. ഇന്നവന്‍ ദൈവത്തിന്റെ വലത്തു ഭാഗത്ത്‌ ഇരിക്കുക ആണല്ലോ. എന്നാൽ ഇന്ന് യേശു അത്ഭുതം ചെയ്തത് കണ്ടിട്ട് ആ അത്ഭുതം പരിശുദ്ധാത്മാവിനാലല്ല പൈശാചിക ശക്തിയാലാണ് എന്ന് ഇന്ന് പറവാൻ സാധ്യമല്ല. പരിശുദ്ധാത്മാവിനെതിരായ ദൂഷണം എന്നതിന് സാധ്യമാകുന്ന ഉദാഹരണം വീണ്ടെടുക്കപെട്ട അഥവാ രക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തിലെ വ്യതിയാനങ്ങൾ കണ്ടിട്ട് ഇത് പരിശുദ്ധാത്മാവിനാലല്ല പൈശാചിക ശക്തിയാലാണ് എന്ന് പറയുന്നതാണ്.

ഇന്ന് ആരെങ്കിലും ക്ഷമിക്കപ്പെടാത്ത പാപം അധവാ പരിശുദ്ധാത്മാവിനു എതിരായ ദൂഷണം ചെയ്യുന്നത്‌, അവരുടെ മനഃപൂര്‍വമായ തുടര്‍ന്നുള്ള അവിശ്വാസത്തിനാലാണ്‌. അവിശ്വാസത്തില്‍ മരിക്കുന്ന ഒരാള്‍ക്ക്‌ ഒരിക്കലും ക്ഷമ ലഭിക്കയില്ല. ക്രിസ്തുവിനെ വിശ്വസിക്കണം എന്ന് തുടര്‍മാനമായി പരിശുദ്ധാത്മാവ്‌ ഹൃദയത്തില്‍ പ്രേരിപ്പിച്ചിട്ടും നിരാകരിക്കുന്നതാണ്‌ പരിശുദ്ധാത്മാവിനു എതിരായ ക്ഷമിക്കപ്പെടാത്ത പാപം. യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നത് ഓർക്കുക "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു".അതേ അധ്യായത്തിൽ പറയുന്നത് "പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്‌. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവകോപം അവന്റെ മേല്‍ വസിക്കുന്നതേ ഉള്ളൂ" (യോഹ.3:36) എന്ന് നാം വായിക്കുന്നു. ഇന്ന് ആര്‍ക്കെങ്കിലും ക്ഷമ ലഭിക്കാതിരിക്കുന്നെങ്കില്‍ അവര്‍ പുത്രനില്‍ വിശ്വസിക്കാത്തവരുടെ കൂട്ടത്തില്‍ ആയിരുന്ന് അവനെ തിരസ്കരിക്കുന്നവര്‍ ആയിരിക്കണം. അങ്ങനെയുള്ളവരുടെ മേല്‍ നിന്ന് ദൈവ ക്രോധം നീങ്ങിയിട്ടില്ല. അവര്‍ നിത്യാഗ്നിക്കു ഇരയാകയും ചെയ്യും.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

പരിശുദ്ധാത്മാവിനെതിരായുള്ള ദൂഷണം എന്താണ്‌?
© Copyright Got Questions Ministries