ചോദ്യം
കൾട് എന്ന വാക്കിന്റെ അർത്ഥം എന്താണ്?
ഉത്തരം
"കള്‍ട്" എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിൽ ഓടി എത്തുന്ന ചിന്തകൾ സാത്താന്റെ ആരാധന, മൃഗബലി, അല്ലെങ്കില്‍ അന്യജാതികളുടെ ഇടയിലെ തിന്‍മ നിറഞ്ഞ ആരാധനാ ക്രമങ്ങൾ എന്നിവയാണ്. എന്നാല്‍ അനേക കള്‍ട്ടുകൾ ഇത്തരത്തിൽ ഉള്ളവരല്ല. വിവിധ ആചാരങ്ങൾ ഉള്ള ഒരു മതേതര കൂട്ടം എന്ന് മാത്രമേയുള്ളു.
മതത്തിന്റെ വൃത്ഥാന്തങ്ങളെ കോട്ടി കളയുന്നവരാണ് കൾടുകൾ. കൂടാതെ വേദപുസ്തക സത്യങ്ങളിലെ ഒന്നോ അതിലധികമോ മൌലീക സത്യങ്ങളെ മറുതലിക്കുന്നവരുമാണ് ഈ കൂട്ടർ. വേറൊരു രീതിയില്‍ പറഞ്ഞാൽ, ഇവർ പഠിപ്പിക്കുന്ന അവിശ്വാസികൾ അവിശ്വാസികളായി തന്നെ ഇരിക്കുന്നു. കൾടുകൾ ഒരു മതത്തിന്റെ ഭാഗമെന്ന് പറയുകയും ആ മതത്തിന്റെ തത്വങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ദൈവത്വത്തെയും വിശ്വാസത്താലുള്ള രക്ഷയെയും മറുതലിക്കുന്നവരാണ് ക്രിസ്തീയ കള്‍ട്ടുകള്‍.
യേശു ദൈവം അല്ലെന്നും രക്ഷ വിശ്വാസത്താൽ മാത്രമല്ല എന്നുമാണ് ക്രിസ്തീയ കൾടുകളുടെ പ്രധാന രണ്ട് പഠിപ്പിക്കലുകൾ. യേശുവിന്റെ ദൈവത്വം തിരസ്കരിക്കുന്നത് മൂലം ക്രിസ്തുവിന്റെ മരണം ജനങ്ങളുടെ പാപ പരിഹാരത്തിന് പര്യാപ്തമല്ലെന്ന് പറയുന്നതിന് തുല്ല്യമാകുന്നു. രക്ഷ നമ്മുടെ പ്രവർത്തി മൂലം എന്നർത്ഥമാണ് രക്ഷ വിശ്വാസം മൂലമല്ല എന്ന് പറയുന്നതിനുള്ളത്. ആദിമ സഭകളിൽ അപ്പൊസ്തൊലന്മാർ കൾടുകളെ അഭിമുഖീകരിച്ചിരുന്നു. നോസ്റ്റിസ്റ്റുകളുടെ (കള്ള പ്രവാചന്മാർ) പഠിപ്പിക്കലുകളെ 1 യോഹന്നാൻ 4: 1-3 വരെയുള്ള വാക്യങ്ങളിൽ യോഹന്നാൻ അഭിമുഖീകരിച്ചിട്ടുണ്ട്. അതിന്റെ രണ്ടാം വാക്യം അവർക്കുള്ള മറുപടിയാണ്, “യേശു ക്രിസ്തു ജഡത്തിൽ വന്നു.”
യഹോവ സാക്ഷികളും, മോർമോൺസുമാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ഉദാഹരണങ്ങൾ. ഈ രണ്ട് കൂട്ടരും തങ്ങളേ തന്നെ ക്രിസ്ത്യാനികളായി വിളിക്കുന്നെങ്കിലും, ക്രിസ്തു ദൈവം എന്നും, രക്ഷ വിശ്വാസം മൂലമെന്നും ഈ കൂട്ടർ വിശ്വസിക്കുന്നില്ല. ഇവർ വചനത്തിൽ പറയുന്ന പലതും വിശ്വസിക്കുന്നെങ്കിലും ക്രിസ്തു ദൈവം എന്നും, രക്ഷ വിശ്വാസം മൂലമെന്നും ഇവർ വിശ്വസിക്കായ്കയാൽ ഇവർ കൾടുകളായി മാറുന്നു. ഇവർ വിശ്വസിക്കുന്നതാണ് ശരിയെന്ന് യഥാർത്ഥമായി കരുതുന്നവരാണ് അനേകരും. എന്നാൽ ഇവർ യേശു ക്രിസ്തുവിലുള്ള വിശ്വാസം മൂലം മാത്രമാണ് രക്ഷ എന്ന സത്യം മനസ്സില്ലാക്കി തെറ്റായ വഴികളിൽ നിന്ന് തിരിഞ്ഞ് വരും എന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.
English
കൾട് എന്ന വാക്കിന്റെ അർത്ഥം എന്താണ്?