ചോദ്യം
തെറ്റായ മതവിശ്വാസത്തിൽ ഉള്ളവർ അല്ലെങ്കിൽ കൾടുകളെ സുവിശേഷീകരിക്കുവാന്‍ പറ്റിയ നല്ല മാര്‍ഗ്ഗം എന്താണ്?
ഉത്തരം
തെറ്റായ മത വിശ്വാസത്തില്‍ ഉള്ളവരെ സുവിശേഷീകരിക്കുവാൻ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്. കുരുടാക്കപ്പെട്ടിരിക്കുന്ന അവരുടെ മനസ്സ് (2കൊരിന്ത്യർ.4:4) തുറക്കപ്പെടുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടതാണ്. ക്രിസ്തുവില്‍ക്കൂടെ മാത്രമേ രക്ഷ ഉള്ളൂ എന്ന കാര്യം അവര്‍ മനസ്സിലാക്കുവാൻ (യോഹന്നാൻ 3:16) നാം പ്രാര്‍ത്ഥിക്കേണ്ടതാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി ഇല്ലാതെ ആര്‍ക്കും ദൈവീക കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിക്കയില്ലല്ലോ (യോഹന്നാൻ 16:7-11).
ദൈവശക്തിയാല്‍ വിശ്വസ്തതയോടുകൂടി ക്രിസ്തീയ ജീവിതം നാം നയിക്കേണ്ടതാണ്. നമ്മുടെ ജീവിതത്തില്‍ ദൈവം വരുത്തിയിരിക്കുന്ന വ്യത്യാസം മൂലം അവർ ദൈവീക കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തിത്തുടങ്ങുവാന്‍ സാദ്ധ്യത ഉണ്ട് (1പത്രോസ്. 3:1-2). അവര്‍ സത്യം മനസ്സിലാക്കത്തക്കവണ്ണം നമുക്ക് ശ്രുശ്രൂഷിക്കുവാന്‍ പരിജ്ഞാനം ലഭിക്കേണ്ടതിന് നാം പ്രാര്‍ത്ഥിക്കേണ്ടതാണ് (യാക്കോബ്.1:5). അതിനു ശേഷം നാം ഭയമില്ലാതെ അവരോട് സുവിശേഷം അറിയിക്കേണ്ടതാണ്. ക്രിസ്തുവിൽക്കൂടെയുള്ള രക്ഷണ്യ സന്ദേശം നാം അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതാണ് (റോമർ 10:9-10). നമ്മുടെ വിശ്വാസത്തെക്കുറിച്ച് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശാന്തതയോടും സൌമ്യമായും ഉത്തരം പറയുവാനും നാം തയ്യാറായി ഇരിക്കണം (1പത്രോസ്.3:15). ഒരു പക്ഷേ നമ്മുടെ ഉപദേശം തെറ്റു കൂടാതെ മനസ്സിലാക്കിക്കൊടുത്ത് വാഗ്വാദത്തിൽ നാം അവരെ പരാജയപ്പെടുത്തിയാലും നമ്മുടെ ഗര്‍വവും കോപവും അവർ സത്യം സ്വീകരിക്കുന്നതിന് തടസ്സമായി എന്ന് വന്നേക്കാവുന്നതാണ്.
ആത്യന്തീകമായി നാം ആരോടൊക്കെ സുവിശേഷം അറിയിക്കുന്നുവോ അവരുടെ രക്ഷയുടെ കാര്യം ദൈവകരങ്ങളിലാണ്. ദൈവത്തിന്റെ കൃപയും ശക്തിയുമാണ് ഒരാളെ രക്ഷയിലേക്ക് നയിക്കുന്നത്. അതിനു സാക്ഷിയായിരിക്കുവാനേ നമുക്കു സാധിക്കയുള്ളൂ. നമ്മുടെ പരിജ്ഞാനവും നമ്മുടെ വേദപുസ്തക അറിവും നമ്മുടെ സാക്ഷിക്ക് സഹായമായിരിക്കാം. എന്നാല്‍ ഇവയൊന്നും ഒരു പാപിയെ മാനസ്സാന്തരത്തിലേക്കു നടത്തുവാൻ പര്യാപ്തമല്ല. നമ്മുടെ മാതൃകാജീവിതവും, സാക്ഷിയും പ്രാര്‍ത്ഥനയും മൂലം ദൈവാത്മാവ് പ്രവര്‍ത്തിച്ചെങ്കിലേ അവർ മാനസാന്തരത്തിലേക്ക് തിരിയുവാൻ സാദ്ധ്യതയുള്ളൂ.
English
തെറ്റായ മതവിശ്വാസത്തിൽ ഉള്ളവർ അല്ലെങ്കിൽ കൾടുകളെ സുവിശേഷീകരിക്കുവാന്‍ പറ്റിയ നല്ല മാര്‍ഗ്ഗം എന്താണ്?