settings icon
share icon
ചോദ്യം

ഡേറ്റിംഗ്‌, കോര്‍ട്ടിംഗ്‌ ആദിയായവയെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം


ഡേറ്റിങ്ങിനെ പറ്റി വേദപുസ്തകം ഒന്നും പറ്യുന്നില്ലെങ്കിലും വിവാഹത്തിന് മുമ്പ് ഒരു ക്രിസ്ത്യാനി എങ്ങനെ ആയിരിക്കണം എന്ന് പറയുന്നുണ്ട്. ഒരു സാംസ്കാരിക വിഷയത്തെപ്പറ്റി നാം തീരുമാനിക്കുമ്പോള്‍ വേദപുസ്തകത്തിലെ പ്രമാണങ്ങളെ കണക്കിലെടുത്താണ്‌ നാം തീരുമാനിക്കേണ്ടത്‌. ആദ്യമായി മനസ്സിലാക്കേണ്ടത്‌ ലോകത്തിന്റെ ഗതിക്കും ദൈവീക വഴിക്കും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്‌ എന്നതാണ്‌ (2പത്രൊസ് 2:20). എത്ര വേണമെങ്കിലും ഡേറ്റ് ചെയ്യാമെന്ന് ലോകം കരുതുമ്പോൾ നാം അങ്ങനെ ചെയ്യുവാൻ പാടില്ല. മറ്റ് വ്യക്തിയുടെ തീരുമാനം മനസ്സിലാക്കുകയു, അവർ വീണ്ടും ജനിച്ചവർ ആണോ എന്നും നാം തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് മൻസ്സിലാക്കുവാൻ ശ്രമിക്കണം. (യോഹന്നാൻ 3: 3-8) ക്രിസ്തുവിന് സമസ്വഭാവം ഉള്ളവരോ എന്നും അറിയുക. (ഫിലിപ്പ്യർ 2:5) ജീവിപങ്കാളിയെ കണ്ട് പിടിക്കുക എന്നതാണ് ഡേറ്റിങ്ങിന്റെ ഉദ്ദേശം. എന്നാൽ വചനം പഠിപ്പിക്കുന്നത് അവിശ്വാസിയുമായി ബന്ധം അരുത് എന്നാണ് (2 കൊരിന്ത്യർ 6:14-18). കാരണം ഇത് നമ്മുടെ ക്രിസ്തുവുമായുള്ള ബന്ധത്തിൽ നിന്നും തീരുമാനങ്ങളിൽ നിന്നും ദൂരെ കൊണ്ട്പോകുവാൻ സാധ്യത ഉണ്ട്.

ഒരു ബന്ധത്തിൽ ഇരിക്കുമ്പോൾ തന്നെ ദൈവമായ യഹോവയെ മുഴു ഹൃദയത്തോടും, മുഴു മനസ്സോടും, മുഴു ശക്തിയോടും സ്നേഹിക്കുക എന്നത് മുഖ്യമാണ് (മത്തായി 10:37). വേറൊരാളെ ദൈവത്തേക്കാളധികം സ്നേഹിക്കയോ അധികം പ്രാധാന്യം കൊടുക്കയോ ചെയ്യുന്നത്‌ വിഗ്രഹാരാധന എന്ന പാപമാണ്‌ (ഗലാത്യർ 5:20; കൊലൊസ്സ്യർ 3:5). വിവാഹത്തിനു മുമ്പു ദമ്പതിമാരെ ദൈവം ഒന്നായി ഇണയ്ക്കുന്നതുവരെ അവരുടെ എല്ലാ ലൈംഗീക വേഴ്ചകളും പാപമാണ്‌ (1കൊരിന്ത്യർ 6:9,13; 2 തിമോത്തിയോസ് 2:22). ലൈംഗീക പാപങ്ങള്‍ ദൈവത്തിനു മാത്രമല്ല നമ്മുടെ ശരീരങ്ങൾക്കും വിരോധമായ പാപമാണ്‌ (1കൊരിന്ത്യർ 6:18). നാം നമ്മെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരേയും സ്നേഹിക്കുവാനും ബഹുമാനിക്കുവാനും കടപ്പെട്ടവരാണ്‌ (റോമർ 12:9-10). ഇത് ഡേറ്റിംഗ് ചെയ്യുമ്പോൾ നാം മനസ്സിലാക്കേണ്ടണ്ടതാണ്. ഉറപ്പുള്ള ഒരു വിവാഹ ജീവിതം ലഭിക്കേണ്ടതിന് നാം വചനാടിസ്ഥാനത്തിൽ ബന്ധങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. വിവാഹം എന്നത്‌ രണ്ടു പേര്‍ ദൈവത്താൽ ഇണയ്ക്കപ്പെട്ട്‌ ആജീവനാന്ത ബന്ധത്തിലേയ്ക്ക്‌ പ്രവേശിക്കുന്നതാകയാൽ ദൈവ വചനത്തിൽ അടിസ്ഥാനപ്പെടുത്തി മാത്രം തീരുമാനിക്കേണ്ട കാര്യമാണ്‌ കാരണം പിന്നീട് അവർ രണ്ട് അല്ല ഒന്നത്രെ എന്ന് വചനം പറയുന്നു. (ഉല്പത്തി 2: 24; മത്തായി 19:5)

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഡേറ്റിംഗ്‌, കോര്‍ട്ടിംഗ്‌ ആദിയായവയെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?
© Copyright Got Questions Ministries