ചോദ്യം
അപ്പൊസ്തൊലന്മാരുടെ മരണത്തെപറ്റിയുള്ള വിവരണങ്ങൾ ബൈബിളിൽ ഉണ്ടോ?
ഉത്തരം
യാക്കോബ് അപ്പൊസ്തലന്റെ മരണം മാത്രമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. (പ്രവർത്തികൾ 12: 2) ഹെരോദാ രാജാവ് യാക്കോബിനെ തല വെട്ടിയാണ് കൊന്നത്. മറ്റ് അപ്പൊസ്തൊലന്മാരുടെ മരണത്തെ പറ്റി സഭാ ചരിത്രങ്ങളിൽ കാണുവാൻ കഴിയും. അതിൽ പ്രധാനമായി കാണുന്നത് പത്രോസിനെ പറ്റിയാണ്. x ആകൃതിയിലുള്ള ഒരു കുരിശിൽ തല കീഴായാണ് അപ്പൊസ്തൊലനായ പത്രോസിനെ കൊന്നത് എന്ന് ചരിത്രം പറയുന്നു. ഇത് യേശുവിന്റെ ഒരു പ്രവചന നിവർത്തീകരണം കൂടിയാണ് (യോഹന്നാൻ 21: 18) ചരിത്രത്തിൽ കാണുന്ന മറ്റ് അപ്പൊസ്തൊലന്മാരുടെ മരണ രേഖകൾ താഴെ ചേർക്കുന്നു.
മത്തായി എത്യോപ്യ എന്ന സ്ഥലത്ത് വാളിനാൽ കൊല്ലപ്പെട്ടു. റോമയിലെ പീഡനകാലഘട്ടത്തിൽ യോഹന്നാനെ തിളച്ച എണ്ണയിൽ ഇട്ടു. എന്നാൽ അദ്ഭുതകരമായി യോഹന്നാൻ രക്ഷപെട്ടു. അതിന് ശേഷം യോഹന്നാൻ പത്മോസ് എന്ന ദ്വീപിലേക്ക് നാട് കടത്തപ്പെട്ടു. അവിടെ ആയിരുന്നപ്പോൾ താൻ വെളിപ്പാട് പുസ്തകം എഴുതി. പിന്നീട് യോഹന്നാനെ സ്വതന്ത്രനായി വിട്ടു. ഇന്നത്തെ തുർക്കി എന്നറിയപ്പെടുന്ന സ്ഥലത്ത് താൻ താമസിച്ചു. യോഹന്നാൻ പ്രായം ചെന്നവനായി മരിച്ചു. സമാധാനപരമായ മരണം ലഭിച്ചത് യോഹന്നാന് മാത്രമാണ്.
യേശുവിന്റെ സഹോദരനായ യാക്കോബ് യെരുശലേം സഭയുടെ മൂപ്പനായിരുന്നു. യേശുവിലുള്ള വിശ്വാസത്തെ തിരസ്കരിക്കുവാൻ തയ്യാറാകാതിരുന്നപ്പോൾ ആലയത്തിന്റെ അഗ്രത്തിൽ നിന്ന് (ഏകദേശം 100 അടി ഉയരം) താഴേക്ക് എറിയപ്പെട്ടു. ഈ വീഴ്ചയിലും താൻ മരണമടഞ്ഞില്ല എന്ന് കണ്ടപ്പോൾ അവർ ഒരു ഗദ കൊണ്ട് അവനെ അടിച്ച് കൊന്നു. സാത്താൻ യേശുവിനെ പരീക്ഷിക്കുവാൻ കൊണ്ട് പോയ ആലയത്തിന്റെ അഗ്രമായി ഇത് കരുതപ്പെടുന്നു.
നഥാനിയേൽ എന്നും അറിയപ്പെട്ടിരുന്ന ബർത്തിലൊമായി ഏഷ്യയിലേക്ക് വന്ന ഒരു മിഷനറിയായിരുന്നു. ഇന്ന് തുർക്കി എന്നറിയപ്പെടുന്ന ഇടത്തിൽ താൻ യേശുവിനെ സാക്ഷീകരിച്ചു കൊണ്ടിരുന്നു. അർമേനിയയിൽ വച്ച് താൻ ചാട്ടവാറിനാൽ മരണം വരെ അടിക്കപ്പെടുകയും രക്തസാക്ഷിയാകുകയും ചെയ്തു. അന്ത്രയോസ് ഗ്രീസിൽ വച്ച് x ആകൃതിയിലുള്ള കുരിശിന്മേൽ തറക്കപ്പെട്ടു. ഏഴു പടയാളികളാൽ താൻ ധാരാളം അടിക്കപ്പെട്ടു, കൂടാതെ തന്റെ കഷ്ടതയ്ക്ക് കഠിനത കൂട്ടേണ്ടതിനായി കയറുകൊണ്ട് കുരിശിന്മേൽ കെട്ടിയിടപ്പെട്ടു. ഈ കുരിശിൽ കിടന്ന് താൻ ഇങ്ങനെ വിളിച്ച് പറഞ്ഞു, “ഈ സന്തോഷ നിമിഷങ്ങൾക്കായി ഞാൻ നാളുകളായി കാത്തിരിക്കുന്നു, എന്റെ യേശുവിന്റെ ശരീരം കുരിശിൽ തൂക്കപ്പെട്ടതിനാൽ ഈ കുരിശും ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.” തന്നെ പീഡിപ്പിച്ചവരോട് മരിക്കുന്നത് വരെ സുവിശേഷം പങ്കിട്ടുകൊണ്ടിരുന്നു. അപ്പൊസ്തൊലനായ തോമസ് സഭ സ്ഥാപിക്കുവാനായി ഇന്ത്യയിലേക്ക് വന്ന ഒരു യാത്രയിൽ കുന്തം കൊണ്ട് കുത്തി കൊല്ലപ്പെട്ടു. ഇസ്കരിയോത്ത യൂദായ്ക്ക് പകരം തിരഞ്ഞെടുക്കപ്പെട്ട മത്തിയാസിനെ കല്ലെറിഞ്ഞതിന് ശേഷം കഴുത്ത് അറുത്ത് കൊന്നു. എ.ഡി. 67ൽ റോമിലെ ദുഷ്ടനായ നീറോ ചക്രവർത്തി അപ്പൊസ്തൊലനായ പൗലോസിനെ ധാരാളം പീഡിപ്പിച്ചതിന് ശേഷം കഴുത്ത് അറുത്ത് കൊന്നു. മറ്റ് അപ്പൊസ്തൊലന്മാരെ പറ്റിയും ചരിത്രങ്ങൾ ഉണ്ട്. എന്നാൽ അവയ്ക്കൊന്നും വിശ്വസനീയമായ തെളിവുകൾ ഇല്ല.
അപ്പൊസ്തൊലന്മാരൊന്നും എങ്ങനെ മരിച്ചു എന്നുള്ളത് അല്ല പ്രാധാന്യം, മറിച്ച് അവരെല്ലാം അവരുടെ വിശ്വാസത്തിന് വേണ്ടി മരിക്കുവാൻ തയ്യാറായിരുന്നു എന്നതാണ്. യേശു ഉയിർത്തെഴുന്നേറ്റില്ലായിരുന്നുവെങ്കിൽ ശിഷ്യന്മാർ അത് അറിയുമായിരുന്നു. ഒരു അസത്യത്തിനു വേണ്ടി ആരും തങ്ങളുടെ ജീവനെ നൽകുകയില്ല. യേശു ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് അപ്പൊസ്തൊലന്മാർ സാക്ഷികൾ ആയി എന്നതിന്റെ പ്രധാന തെളിവാണ് അവർ തങ്ങളുടെ വിശ്വാസം കൈവെടിയാതെ ഭീകര മരണങ്ങൾക്ക് കൂടി തയ്യാറായത്.
English
അപ്പൊസ്തൊലന്മാരുടെ മരണത്തെപറ്റിയുള്ള വിവരണങ്ങൾ ബൈബിളിൽ ഉണ്ടോ?