ചോദ്യം
ക്രിസ്തുവിന്റെ ദൈവത്വം ദൈവവചനാധിഷ്ഠിതമോ?
ഉത്തരം
ക്രിസ്തു ദൈവമാണെന്ന് താന്‍ പറഞ്ഞതു മാത്രമല്ലാതെ, താന്‍ ദൈവമായിരുന്നു എന്ന് തന്റെ ശിഷ്യന്‍മാരും വിശ്വസിച്ചിരുന്നു. പാപങ്ങളെ ക്ഷമിക്കുവാന്‍ ക്രിസ്തുവിന് അധികാരം ഉണ്ടായിരുന്നു എന്ന് തന്റെ ശിഷ്യന്‍മാര്‍ വിശ്വസിച്ചിരുന്നു. പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവത്തിനു മാത്രമാണല്ലോ അധികാരമുള്ളത്; കാരണം എല്ലാ പാപങ്ങളും ദൈവത്തിനെതിരായുള്ളതാണല്ലോ (പ്രവ.5:31; കൊലോ.3:13; cf.സങ്കീ.130:4; യെരെ.31:34).
ഇതിനോടനുബന്ധിച്ച് വേറൊരു കാര്യം ശ്രദ്ധേയമാണ്; "ജീവനുള്ളവരേയും മരിച്ചവരേയും" ന്യായം വിധിക്കുന്നത് ക്രിസ്തുവാണെന്ന് പറഞ്ഞിട്ടുണ്ട് (2തിമോ.4:1). തന്റെ ശിഷ്യനായ തോമസ്സ് "എന്റെ കര്‍ത്താവും എന്റെ ദൈവവുമായുള്ളോവേ" എന്ന് തന്നോടു പറഞ്ഞു (യോഹ.20:28). അപ്പൊസ്തലനായ പൌലോസ് കര്‍ത്താവിനെ "മഹാദൈവവും നമ്മുടെ രക്ഷിതാവും" എന്ന് വിളിച്ചിരിക്കുന്നു (തീത്തോ.2:13). ഈ ഭൂമിയില്‍ മനുഷനായി വരുന്നതിനു മുമ്പ് താന്‍ "ദൈവരൂപത്തില്‍" ആയിരുന്നു എന്ന് ഫിലി.2:5-8 വരെ വായിക്കുന്നു. എബ്രായ ലേഖന എഴുത്തുകാരന്‍ യേശുക്രിസ്തുവിനേക്കുറിച്ച്, "ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്" എന്നു പറഞ്ഞിരിക്കുന്നു (എബ്രാ.1:8).
യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു" എന്ന് പറഞ്ഞിരിക്കുന്നു (യോഹ.1:1). ക്രിസ്തുവിന്റെ ദൈവത്വത്തെപ്പറ്റി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങള്‍ അനവധിയാണ് (വെളി.1:17; 2:8; 22:13; 1കൊരി.10:4; 1പത്രോ.2:6-8;cf.സങ്കീ.18:2; 95:1; 1പത്രോ.5:4; എബ്രാ.13:20). ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉണ്ടായിരുന്നാല്‍ കൂടെ തന്റെ ശിഷ്യന്മാർ ക്രിസ്തുവിന്റെ ദൈവത്വം വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്ന് നമുക്കറിയുവാന്‍ കഴിയും.
പഴയനിയമത്തില്‍ യഹോവയായ ദൈവത്തിനു മാത്രം കൊടുക്കപ്പെട്ടിരുന്ന പേരുകള്‍ യേശുകര്‍ത്താവിന് കൊടുക്കപ്പെട്ടിരിക്കുന്നു. പഴയനിയമത്തിലെ "വീണ്ടെടുപ്പുകാരന്‍" എന്ന പദവി (സങ്കീ.130:7; ഹോശ.13:14) പുതിയ നിയമത്തില്‍ യേശുവിന് കൊടുക്കപ്പെട്ടിരിക്കുന്നു (തീത്തോ.2:13; വെളി.5:9). യേശുവിനെ മത്തായി ഒന്നില്‍ "ദൈവം നമ്മോടുകൂടെ" എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് വിളിച്ചിരിക്കുന്നു. സഖ.12:10 ല്‍ "തങ്ങൾ കുത്തിയിട്ടുള്ളവങ്കലേക്കു അവർ നോക്കും" എന്ന് യഹോവയായ ദൈവമാണ് പറയുന്നത്. അത് ക്രിസ്തുവിന്റെ ക്രൂശീകരണത്തെപ്പറ്റി ആയിരുന്നു എന്ന് പുതിയ നിയമം പറയുന്നു (യോഹ.19:37; വെളി.1:7). യഹോവയായ ദൈവമാണ് കുത്തപ്പെട്ടതെന്ന് പഴയനിയമം പറഞ്ഞിരിക്കെ, വാസ്തവത്തില്‍ യേശുവാണ് കുത്തപ്പെട്ടതെങ്കില്‍, യേശുവാണ് യഹോവ എന്ന് മനസ്സിലാക്കാവുന്നതാണ്.
യെശ.45:22-23 വാസ്തവത്തില്‍ യേശുവിനേക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് ഫിലി.2:10-11 ല്‍ അപ്പൊസ്തലനായ പൌലോസ് പറഞ്ഞിരിക്കുന്നു. മാത്രമല്ല, ആശിര്‍വാദ പ്രാര്‍ത്ഥനയില്‍ യേശുക്രിസ്തുവിന്റെ പേര് പിതാവായ ദൈവത്തിനൊപ്പം പറഞ്ഞിരിക്കുന്നു (ഗലാ.1:3; എഫെ.1:2). സ്നാനത്തിനുള്ള കല്‍പനയിലും പിതാവിന്റെ പേരിനൊപ്പം പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും പേരുകൾ ഏകവചനമായ 'നാമ'ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു (മത്താ.28:19; 2കൊരി.13:14). യേശുക്രിസ്തു ദൈവമല്ലായിരുന്നെങ്കില്‍ ഇവയെല്ലാം ദൈവദൂഷണമായിരിക്കും.
ദൈവത്തിനു മാത്രം ചെയ്യാവുന്ന കാര്യങ്ങള്‍ യേശു ചെയ്തതായി പറയപ്പെട്ടിരിക്കുന്നു. യേശു മരണത്തില്‍ നിന്ന് ചിലരെ എഴുന്നേല്പിക്കുക മാത്രമല്ല (യോഹ.5:21; 11:38-44), താന്‍ പാപങ്ങള്‍ ക്ഷമിച്ചതായും പറയുന്നു (പ്രവ്.5:31; 13:38). യേശുക്രിസ്തുവിനെ സൃഷ്ടിതാവായും സൃഷ്ടിയെ നിലനിര്‍ത്തുന്നവനായും ചിത്രീകരിച്ചിരിക്കുന്നു (യോഹ.1:2; കൊലോ.1:16,17). യെശ.44:24 ല്‍ സൃഷ്ടിയുടെ സമയത്ത് താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് യഹോവയായ ദൈവം പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് വളരെ ശ്രദ്ധേയമാണ്. ഇതിനെല്ലാമപ്പുറത്ത്, നിത്യൻ (യോഹ.5:58), സർവ്വവ്യാപി (മത്താ.18:20; 28:20), സർവ്വജ്ഞാനി (മത്താ.16:21), സർവ്വശക്തൻ (യോഹ.11:38-44). എന്നിങ്ങനെ ദൈവത്തിനു മാത്രമുള്ള ഗുണവിശേഷങ്ങൾ ക്രിസ്തുവിനുണ്ടായിരുന്നു.
ഒരു പക്ഷേ താന്‍ ദൈവമാണെന്ന് അവകാശപ്പെട്ട് പലരേയും കബളിപ്പിക്കുവാന്‍ ചിലര്‍ക്ക് സാധിച്ചു എന്നു വരാവുന്നതാണ്. എന്നാല്‍ താന്‍ ദൈവമാണ് എന്നതിനു തെളിവുകള്‍ നിരത്തുക അത്ര എളുപ്പമല്ല. യേശുകര്‍ത്താവ് താന്‍ ദൈവമാണെന്ന് തെളിയിക്കുവാന്‍ പല അത്ഭുതങ്ങളും ചെയ്തതല്ലാതെ മറ്റാര്‍ക്കും സാധിച്ചിട്ടില്ലാത്തവിധം താന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
താന്‍ ചെയ്ത അത്ഭുതങ്ങളില്‍ ചിലത് ഇവിടെ കുറിക്കുന്നു. വെള്ളം വീഞ്ഞാക്കി (യോഹ.2:7), വെള്ളത്തിന്‍മേല്‍ നടന്നു (മത്താ.14:25), അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചു (യോഹ.6:11), കുരുടനു കാഴ്ച കൊടുത്തു (യോഹ.9:7), മുടന്തനെ നടക്കുമാറാക്കി (മര്‍ക്കോ.2:3), മറ്റനേക രോഗികളെ സൌഖ്യമാക്കി (മത്താ.9:35; മര്‍ക്കോ.1:40-42), മരിച്ചവരെ ഉയിര്‍പ്പിച്ചു (യോഹ.11:43-44; ലൂക്കോ.7:11-15; മര്‍ക്കോ.5:35). ഇതിനെല്ലാമുപരി താന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍കുകയും ചെയ്തു. മറ്റു മതങ്ങളിലെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ദൈവങ്ങളുടെ പുരാണകഥകളെപ്പോലെയല്ലാതെ യേശുക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ ചരിത്ര സംഭവങ്ങളായിരുന്നു. ക്രിസ്തുവിന്റെ ജീവിതത്തിലെ പന്ത്രണ്ടു സംഭവങ്ങളെങ്കിലും അക്രൈസ്തവരായ ഗവേഷകരും നിരൂപകന്മാരും സമ്മതിക്കുന്നവയാണെന്നു ഡോക്ടര്‍ ഹാബെര്‍മാസ് അഭിപ്രായപ്പെടുന്നു.
1. യേശു ക്രൂശിലാണ് മരിച്ചത്
2. അവര്‍ അവന്റെ ശരീരം ഒരു കല്ലറയില്‍ അടക്കി
3. യേശുവിന്റെ മരണത്തിനാല്‍ തന്റെ ശിഷ്യന്‍മാര്‍ ഭയചകിതരായി
4. ചില ദിവസങ്ങള്‍ക്കു ശേഷം കല്ലറ കാലിയായതായി കാണപ്പെട്ടു (അവകാശപ്പെട്ടു)
5. തന്റെ ശിഷ്യന്‍മാര്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ പല പ്രാവശ്യം ദര്‍ശിച്ചതായി അവകാശപ്പെട്ടു
6. അതിനു ശേഷം ശിഷ്യന്‍മാര്‍ ധൈര്യശാലികളായിമാറി ഇതേക്കുറിച്ചു സാക്ഷിച്ചു
7. ഈ സന്ദേശം ആദിമസഭയുടെ പ്രസംഗത്തിന്റെ കേന്ദ്രവിഷയമായി മാറി
8. ഈ സന്ദേശം യെരൂശലേമിലും പ്രസംഗിക്കപ്പെട്ടു
9. അതിന്റെ ഫലമായി ക്രിസ്തീയ സഭ സ്ഥാപിക്കപ്പെട്ട് അതു വളര്‍ന്നു.
10. ശനിയാഴ്ചക്കു പകരം ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ദിവസമായ ഞായറാഴ്ച ആരാധനാ ദിവസമായി മാറി
11. യേശുവിന്റെ സഹോദരനും അവിശ്വാസിയുമായിരുന്ന യാക്കോബ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിച്ചതിനു ശേഷം വിശ്വാസിയായി മാറി
12. ക്രിസ്ത്യാനികളുടെ ഭീകര ശത്രുവായിരുന്ന ശൌല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിച്ചതിനാല്‍ വിശ്വാസിയായി മാറി
ഒരു പക്ഷേ ആരെങ്കിലും ഈ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സമ്മതിക്കാതിരുന്നാല്‍ പോലും, സുവിശേഷം വിശ്വസനീയമാണ് എന്നത് തെളിയിക്കുവാന്‍ ഇതിലെ മൂന്നോ നാലോ കാര്യങ്ങള്‍ മതിയാകുന്നതാണ്; അതായത് ക്രിസ്തുവിന്റെ മരണം, അടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്, പ്രത്യക്ഷത എന്നിവ (1കൊരി.15:1-5). മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങള്‍ മറ്റേതെങ്കിലും രീതിയില്‍ വിശദീകരിക്കുവാന്‍ കഴിയുമെങ്കിലും, ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പാണ് ഇതിന്റെ എല്ലാം ആധാരവും അടിസ്ഥാനവും. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിച്ചിരുന്നു എന്ന് ശിഷ്യന്മാർ അവകാശപ്പെടുന്നു എന്നത് നിരൂപകന്മാരും(വിമര്ശകന്മാർ) സമ്മതിക്കുന്നുണ്ട്. അത് ശിഷ്യന്‍മാരുടെ വെറും മിഥ്യാബോധം ആയിരുന്നു എന്നാണ് നിരൂപകന്മാർ (വിമര്ശകന്മാർ) പറയുന്നത്. എന്നാല്‍ വെറും മിഥ്യാബോധവും മാനസീക വിഭ്രാന്തിയും ഒരാളേയും ധൈര്യശാലി ആയി മാറ്റുകയില്ലല്ലോ. ക്രിസ്ത്യാനിത്വം ജനസമ്മതിയുള്ള ഒരു മാർഗം ആയിരുന്നില്ല മാത്രമല്ല അതുനിമിത്തം അവർ പണം സമ്പാദിച്ചതുമില്ല . കള്ളം പറഞ്ഞതുകൊണ്ട് അവര്‍കെന്താണ് ലാഭം? അവര്‍ അതിനു വേണ്ടി ഉപദ്രവം സഹിക്കേണ്ടി വന്നു എന്ന് മറക്കുവാന്‍ പാടില്ല. അവസാനമായി അവര്‍ ഏവരും രക്തസാക്ഷികളായി മാറി. അവര്‍ തന്നെ നെയ്തെടുത്ത ഭോഷ്കിനു വേണ്ടി ആരാണ് ജീവനൊടുക്കുക? തങ്ങളുടെ വിശ്വാസത്തിനുവേണ്ടി ക്രൂരമായ മരണം വരിക്കുവാൻ അവർ തയ്യാറായി എന്നതിനേക്കാൾ മറ്റൊരു വിവരണം യേശുവിന്റെ ഉയർത്തെഴുന്നേല്പിനാവശ്യമില്ല . സത്യമാണെന്നു കരുതി ഭോഷ്കിനു വേണ്ടി ആളുകൾ മരിക്കാറുണ്ട്. എന്നാല്‍ ഭോഷ്ക്കാണെന്നറിഞ്ഞുകൊണ്ട് അതിനുവേണ്ടി മരിക്കുവാൻ ആരും തുനിയുകയില്ല.
ക്രിസ്തു താന്‍ ദൈവമാണെന്ന് പറയുക മാത്രമല്ല, താന്‍ ദൈവമാണെന്ന് തന്റെ ജീവിതത്തില്‍ കൂടെ തെളിയിക്കുകയും ചെയ്തു. തന്റെ ആദ്യശിഷ്യന്‍മാര്‍ ഏവരും കറപുരളാത്ത യെഹൂദന്‍മാരായി രുന്നു. അവർ അവനിൽ വിശ്വസിക്കുകയും അവൻ ദൈവമാണെന്ന് ഏറ്റുപറയുകയും ചെയ്തു. ക്രിസ്തു തൻറെ ദൈവത്വത്തെ അത്ഭുതങ്ങളാലും, തൻറെ ഉയർപ്പിനാലും ഉറപ്പിച്ചു. മറ്റൊരു സിദ്ധാന്തത്താലും ഈ സത്യം വിവരിക്കുവാൻ സാധ്യമല്ല. അതേ, ക്രിസ്തുവിന്റെ ദൈവത്വം ദൈവവചനാധിഷ്ഠിതമാണ്.
English
ക്രിസ്തുവിന്റെ ദൈവത്വം ദൈവവചനാധിഷ്ഠിതമോ?