settings icon
share icon
ചോദ്യം

നൈരാശ്യത്തെപറ്റി വചനം എന്താണ് പറയുന്നത്? ഒരു ക്രൈസ്തവന് എങ്ങനെ നൈരാശ്യത്തെ അതിജീവിക്കുവാൻ കഴിയും?

ഉത്തരം


ക്രൈസ്തവനും അക്രൈസ്തവനും അടങ്ങുന്ന ലക്ഷകണക്കിന് ജനങ്ങളെ കാർന്ന് പിടിച്ചിരിക്കുന്ന അവസ്ഥയാണ് നൈരാശ്യത. നിരാശ അനുഭവിക്കുന്നവർ ദുഃഖം, കോപം, പ്രതീക്ഷയില്ലായ്മ, ക്ഷീണം മുതലായ അടയാളങ്ങൾ കാണിക്കാറുണ്ട്. അവർ ഉപയോഗം ഇല്ലാത്തവർ എന്ന് തോന്നുകയും, ആത്മഹത്യപ്രേരണ ഉള്ളവരും ആയിരിക്കും. ഒരു കാലത്ത് സന്തോഷിച്ചിരുന്ന കൂട്ടുകെട്ടിലും, സാധനങ്ങളിലും അവർ സന്തോഷം കണ്ടെത്തുന്നില്ല. ജീവിതാനുഭങ്ങൾ ആകുന്ന തൊഴിലില്ലായ്മ, വേണ്ടപ്പെട്ടവരുടെ മരണം, വിവാഹ മോചനം, ചൂഷണം മൂലം അല്ലെങ്കിൽ താണ സ്വയ ചിന്താഗതി മൂലം ഉണ്ടാകുന്ന മാനസീക പ്രശ്നങ്ങൾ കാരണം നൈരാശ്യം ഉണ്ടാകുന്നു.

എപ്പോഴും സന്തോഷിപ്പാനും സ്തോത്രം ചെയ്യുവാനും വചനം പറയുന്നു (ഫിലിപ്പ്യർ 4: 4; റോമർ 15: 11). സന്തോഷകരമായ ഒരി ജീവിതം നാം നയിക്കണം എന്ന് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നു. നിരാശ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ഇത് അത്ര എളുപ്പം അല്ല, എന്നാൽ പ്രാർത്ഥന, വചന പഠനം, അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക, വിശ്വാസികൾ തമ്മിലുള്ള കൂട്ടായ്മ, പാപം ഏറ്റു പറയുക, പാപ ക്ഷമ, കൗൺസലിംഗ് മുതലായ കാര്യങ്ങളിൽ കൂടി അതിൽ നിന്ന് പുറത്ത് വരുവാൻ കഴിയും. ഇങ്ങനെയുള്ളവർ തങ്ങളിൽ തന്നെ മുഴുകി ഇരിക്കാതെ പുറത്തിറങ്ങുവാൻ സ്വയം ശ്രമിക്കണം. നിരാശയുള്ളവർ തങ്ങളിൽ നിന്ന് ക്രിസ്തുവിലേക്കും മറ്റുള്ളവരിലേക്കും തങ്ങളുടെ ശ്രദ്ധയെ തിരിക്കുമ്പോൾ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു.

ശാരീരിക പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന നൈരാശ്യം ഒരു വൈദ്യനെ കാണിച്ച് പരിഹരിക്കേണ്ടതാണ്. ഇങ്ങനെയുള്ള അനുഭവങ്ങൾ ഒരു പക്ഷെ ഒരു ജീവിത സാഹചര്യം കൊണ്ടോ ആ വ്യക്തിയുടെ ഇഷ്ടപ്രകാരം വന്നതോ ആയിരിക്കുകയില്ല. ചില ക്രൈസ്തവർ ചിന്തിക്കുന്നത് പോലെ ശാരീരിക പ്രശ്നം മൂലം ഉണ്ടാകുന്ന നിരാശ എപ്പോഴും പാപം മൂലം ഉണ്ടാകുന്നതല്ല. ഇങ്ങനെയുള്ള അവസ്ഥയുള്ളവർ വൈദ്യ പരിശോധനയ്ക്ക് കീഴടങ്ങണം. ദൈവത്തിന് തീർച്ചയായും ഏതൊരു അവസ്ഥയെയും സുഖമാക്കുവാൻ കഴിയും. എന്നാൽ ചില അവസരങ്ങളിൽ ഒരു വൈദ്യനെ കാണുന്നത്, ഒരു മുറിവിന് വൈദ്യനെ കാണുന്നത് പോലെയുള്ളു.

ഹൃദയ നൈരാശ്യം അനുഭവിക്കുന്നവർക്ക് തങ്ങളുടെ ചിന്തകൾ കുറക്കുന്നതിനായി ചില കാര്യങ്ങൾ ചെയ്യുവാൻ കഴിയും. അവർക്ക് വചനം വായിക്കുവാനും ധ്യാനിക്കുവാനും ഇഷ്ടമല്ലെങ്കിലും വചനത്തിൽ തന്നെ നിലനിൽക്കുവാൻ ശ്രമിക്കണം. നമ്മുടെ ചിന്തകൾ നമ്മെ തെറ്റായ വഴിയിലേക്ക് കൊണ്ട് പോകുവാൻ സാദ്ധ്യതയുണ്ട്, എന്നാൽ ദൈവ വചനം ഒരിക്കലും മാറുന്നില്ല. നാം പരിശോധനയിലൂടെയും പ്രശ്നങ്ങളിലൂടെയും കടക്കുമ്പോൾ ദൈവത്തിൽ ആഴമായി വിശ്വസിക്കുകയും അവനെ മുറുകെ പിടിക്കുകയും ചെയ്യാം. നമുക്ക് സഹിക്കുവാൻ കഴിയാത്ത പരിശോധനകൾ ദൈവം നമുക്ക് തരികയില്ല എന്ന് ദൈവ വചനം പറയുന്നു. (1 കൊരിന്ത്യർ 10: 13) നിരാശപ്പെടുന്നത് പാപം അല്ലെങ്കിലും ഇതു മൂലം അനുഭവിക്കുന്ന കഷ്ടതയ്ക്കും, കടന്നു പോകുന്ന ചികിത്സകൾക്കും നാം തന്നെ ഉത്തരവാദികളാണ്. “അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 13: 15)

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

നൈരാശ്യത്തെപറ്റി വചനം എന്താണ് പറയുന്നത്? ഒരു ക്രൈസ്തവന് എങ്ങനെ നൈരാശ്യത്തെ അതിജീവിക്കുവാൻ കഴിയും?
© Copyright Got Questions Ministries