settings icon
share icon
ചോദ്യം

ഞാൻ വിവാഹ മോചനം ലഭിച്ച ആളാണ്‌. ബൈബിൾ അനുസരിച്ച്‌ എനിക്ക്‌ പുനര്‍വിവാഹം അനുവദനീയമാണോ?

ഉത്തരം


പലപ്പോഴും വിവാഹ മോചനത്തെ പറ്റിയും പുനര്‍വിവാഹത്തെപ്പറ്റിയും ചോദ്യങ്ങൾ ഉന്നയിക്കപ്പെടാറുണ്ട്‌. ഉദാഹരണത്തിന്, “ഞാൻ രണ്ട് പ്രാവശ്യം വിവാഹ മോചനം ലഭിച്ചയാളാണ്, ആദ്യം എന്റെ ജീവിത പങ്കാളിയുടെ വ്യഭിചാരം നിമിത്തം, രണ്ട്, ഒത്തു ചേർന്ന് പോകുവാൻ കഴിയാത്തതിനാൽ.” എന്നാല്‍ ഈ വിഷയങ്ങളെപ്പറ്റി അധികം വിപുലമായി ബൈബിളിൾ ഒന്നും പറയുന്നില്ലാത്തതിനാൽ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറവാൻ കഴിയത്തില്ല.

വിവാഹം ഒരു ആജീവനാന്ത ബന്ധം ആയിരിക്കണം എന്ന്‌ ദൈവം ആഗ്രഹിക്കുന്നു എന്ന് ബൈബിള്‍ വ്യക്തമായി പറയുന്നു (ഉല്‍പത്തി 2:24; മത്തായി 19:6). മത്തായി.19:9 അനുസരിച്ച്‌ വ്യഭിചാരം മൂലമുള്ള വിവാഹ മോചനത്തിന് മാത്രമാണ് പുനർവിവാഹം അനുവദിച്ചിരിക്കുന്നത്യം. ഇതിനെ പറ്റി ക്രിസ്ത്യാനികളുടെ ഇടയിൽ തർക്കവും നിലനിൽക്കുന്നു. വേറൊരു സന്ദര്‍ഭം അവിശ്വാസി വിശ്വാസിയായ ജീവിതപങ്കാളിയെ ഉപേക്ഷിച്ചു പോകുന്നതാണ്‌ (1കൊരിന്ത്യർ 7:12-15). അവിടെയും പുനര്‍വിവാഹത്തെപ്പറ്റി വ്യക്തമായി ഒന്നും പറയുന്നില്ല. ചിലര്‍ ചിന്തിക്കുന്നത്‌ ശാരീരികമോ മാനസീകമോ ആയ ഭീകരത ഉപേക്ഷണത്തിനു മതിയായ കാരണമാണ്‌ എന്നാണ്‌. എന്നാല്‍ അക്കാര്യത്തെപ്പറ്റി വേദപുസ്തകം മൌനമാണ്‌.

രണ്ടു കാര്യങ്ങള്‍ നമുക്ക്‌ വ്യക്തമായി അറിയാം. ഒന്ന് ദൈവം വിവാഹ മോചനം വെറുക്കുന്നു എന്നതാണ്‌ (മലാഖി 2:16). മറ്റൊന്ന്, ദൈവം കരുണ ഉള്ളവനും ക്ഷമിക്കുന്നവനും ആണ്‌. എല്ലാ വിവാഹ മോചനങ്ങളും പാപത്തിന്റെ പരിണിതഫലങ്ങളാണ്, അത് ഭർത്താവിന്റെയോ ഭാര്യയുടെയോ കുറ്റം ആകാം. ദൈവം വിവാഹ മോചന കുറ്റം ക്ഷമിക്കുമോ? തീർച്ചയായും! മറ്റെല്ലാ പാപങ്ങളേയും ദൈവം ക്ഷമിക്കുന്നതുപോലെ വിവാഹ മോചന കുറ്റവും ദൈവം ക്ഷമിക്കും എന്നതിനു സംശയമില്ല. യേശു ക്രിസ്തുവിലുള്ള വിശ്വാസം മൂലം പാപ ക്ഷമ ലഭിക്കുന്നു. (മത്തായി 26:28; എഫെസ്യർ 1:7). വിവാഹ മോചന കുറ്റം ദൈവം ക്ഷമിക്കും എങ്കിൽ അതിനര്‍ത്ഥം പുനര്‍വിവാഹം ചെയ്യാമെന്നാണോ? അങ്ങനെ ആവണം എന്നില്ല. ചിലരെ ഏകരായിപ്പാര്‍ക്കുവാൻ ദൈവം വിളിക്കാറുണ്ട്‌ (1 കൊരിന്ത്യർ 7:7-8). ഏകാകിയായിപ്പാര്‍ക്കുന്നത്‌ ഒരു ശാപമായോ ശിക്ഷയായോ ഒരിക്കലും കരുതുവാൻ പാടില്ല. മുഴു ഹൃദയത്തോടെ ദൈവത്തെ സേവിക്കുവാനുള്ള അവസരമായി അതിനെ കാണാവുന്നതാണ്‌ (1കൊരിന്ത്യർ 7:32-36). എന്നാല്‍ അഴലുന്നതിനേക്കാൾ വിവാഹം ചെയ്യുന്നതാണ്‌ നല്ലത്‌ എന്ന് വേദപുസ്തകം പഠിപ്പിക്കുന്നുണ്ട്‌ (1കൊരിന്ത്യർ 7:9). വിവാഹ മോചനത്തിന് ശേഷമുള്ള പുനർവിവാഹത്തിനും ഇത് പ്രാവർത്തീകം ആക്കാം.

നിങ്ങൾക്ക് പുനർവിവാഹം ചെയ്യാമോ? ഈ ചോദ്യത്തിന് ഉത്തരം തരുവാൻ കഴിയുകയില്ല. അത്‌ ദൈവമുമ്പാകെ ഭാര്യാഭർത്താവ് തമ്മിൽ എടുക്കേണ്ട തീരുമാനമാണ്‌. ഈ അവസരത്തില്‍ നിങ്ങൾ എന്തു ചെയ്യണം എന്ന് ജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കണം എന്നു മാത്രമേ ഞങ്ങള്‍ക്ക്‌ പറയുവാൻ കഴിയൂ (യാക്കോബ് 1:5). തുറന്ന മനസ്സോടെ ദൈവം നിങ്ങളുടെ ഹൃദയത്തില്‍ ശരിയായ ആഗ്രഹം തരേണമേ എന്ന് പ്രാര്‍ത്ഥിക്കാം (സങ്കീർത്തനം 37:4). ദൈവത്തിന്റെ ഹിതം അറിയുക (സദൃശ്യവാക്യങ്ങൾ 3:5-6). അവന്റെ വഴിയില്‍ നടക്കുക.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഞാൻ വിവാഹ മോചനം ലഭിച്ച ആളാണ്‌. ബൈബിൾ അനുസരിച്ച്‌ എനിക്ക്‌ പുനര്‍വിവാഹം അനുവദനീയമാണോ?
© Copyright Got Questions Ministries