settings icon
share icon
ചോദ്യം

ഒരു ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന് വല്ല തെളിവുകളും ഉണ്ടോ?

ഉത്തരം


ഒരു ദൈവം ഉണ്ടോ? ഈ വിവാദത്തിന് ഇത്ര അധികം താല്പര്യം കാണുന്നു എന്നത് ആശ്ചര്യമായിരിക്കുന്നു. അടുത്ത കാലത്ത് എടുത്ത ഒരു കണക്കനുസരിച്ച് ഇന്നു ജീവിച്ചിരിക്കുന്ന ലോകജനങ്ങളിൽ 90% ആളുകളും ഒരു ദൈവമോ അല്ലെങ്കിൽ ഒരു ദൈവീക ശക്തിയോ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. എങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നവർ ദൈവം ഉണ്ടെന്ന് തെളിയിക്കേണ്ട നിർബന്ധത്തിൽ ആയിരിക്കയാണ്. എന്നാൽ വാസ്തവത്തിൽ തിരിച്ചാണ് സംഭവിക്കേണ്ടത്.

വാസ്തവത്തിൽ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കുവാന് ആരേകൊണ്ടും സാധിക്കുകയില്ല. അത് വിശ്വാസത്താൽ സ്വീകരിക്കേണ്ട ഒരു കാര്യമാണെന്നാണ് ബൈബിള് പഠിപ്പിക്കുന്നത്. "എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന് കഴിയുന്നതല്ല. ദൈവത്തിന്റെ അടുക്കല് വരുന്നവന് ദൈവം ഉണ്ട് എന്നും തന്നെ വിശ്വസിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ" (എബ്രാ.11:6). ദൈവം വിചാരിച്ചാൽ താൻ ഉണ്ടെന്ന് പ്രത്യക്ഷപ്പെട്ട് ലോകത്തിന് തന്നെത്താന് കാണിക്കാമായിരുന്നു. താന് അങ്ങനെ ചെയ്തിരുന്നു എങ്കില് പിന്നെ വിശ്വാസത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. "യേശു അവനോട് നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവര് ഭാഗ്യവാന്മാർ എന്നുപറഞ്ഞു." (യോഹ.20:29).

എന്നാല് ഇതിന്റെ അര്ത്ഥം ദൈവം ഉണ്ട് എന്നതിന് തെളിവുകള് ഒന്നും ഇല്ല എന്നല്ല. ബൈബിൾ ഇങ്ങനെ പറയുന്നു: "ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്ണ്ണികക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകല് പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവു കൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്പ്പാ നുമില്ല. ഭൂമിയില് എല്ലായിടവും അതിന്റെ അളവു നൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു." (സങ്കീ.19:1-4). ആകാശത്തിലെ താരനിരകളും, അളവില്ലാത്ത അഖിലാണ്ഡവും, പ്രകൃതിയുടെ അത്ഭുത പ്രതിഫാസങ്ങളും, അസ്തമിക്കുന്ന സൂര്യനും എല്ലം ഒരു സൃഷ്ടാവിനെ ചൂണ്ടിക്കാണിക്കുന്നു.

ഇതിനെല്ലാമുപരി മനുഷ്യ ഹൃദയങ്ങളില്ത്തന്നെ ദൈവമുണ്ട് എന്നതിന് തെളിവുണ്ട്. "അവന് മനുഷ്യ ഹൃദയങ്ങളില് നിത്യത വെച്ചിരിക്കുന്നു" (സഭപ്ര.3:11). നമുക്കെല്ലാമറിയാവുന്ന കാര്യമാണ് മനുഷജീവിതം വെറും ഭൌതീകമല്ലെന്ന്; ഈ ലോകത്തിനും,ജീവിതത്തിനുമപ്പുറത്തു ഒരു ലോകവും ഒരു ജീവിതവുമുണ്ടന്നുള്ള ഒരു തിരിച്ചറിവ് നമ്മുടെ അകത്തുണ്ട്.നമുക്കിതിനെ ബൗദ്ധികമായി നിഷേധിക്കാൻ കഴിഞ്ഞേക്കാം ,പക്ഷെ നമ്മിലും നമ്മുക്ക് ചുറ്റിലും ദൈവീക സാന്നിധ്യം ഉണ്ടന്നുള്ളത് വളരെ വ്യക്തമാണ്. എങ്കിലും ബൈബിൾ പറയുന്നു; ചിലര് ദൈവമില്ല എന്ന് പറയുമെന്ന്. "ദൈവം ഇല്ല എന്ന് മൂഢന് തന്റെ ഹൃദയത്തില് പറയുന്നു" (സങ്കീ.14:1). ഇതുവരെ ലോകത്തിലെ സകലസംസ്കാരങ്ങളിലും,, നാഗരീകതയിലും, ഭൂഖണ്ഡങ്ങളിലും ജീവിച്ചിട്ടുള്ള ആളുകളില് അധികമാളുകളും ദൈവവിശ്വാസികള് ആയിരുന്നതിനാല് മനുഷഹൃദയങ്ങളില്പ്രവർത്തിക്കുന്ന ഒരു ശക്തി/ആള് ഇതിനു പുറകില് ഉണ്ടെന്നതില് ആര്ക്കും സംശയം തെല്ലും വേണ്ട.

ദൈവം ഉണ്ട് എന്നു ദൈവവചനം വ്യക്തമായി പറയുന്നതുകൂടാതെ അനേകം യുക്തിവാദങ്ങളുമുണ്ട്. ആദ്യമായി ജീവാസ്തിത്വ വാദമാണ്. (ontologiclal argument). ഇതിലെ ഏറ്റവും പ്രമുഖമായ വാദം ദൈവം തന്റെ അസ്തിത്വം തെളിയിക്കണം എന്നുള്ളതാണ്.ഈ സിദ്ധാന്തം ദൈവത്തെ കുറിച്ചുള്ള നിർവചനം ആരംഭിക്കുന്നത് ഇപ്രകാരമാണ് "നിര്മിക്കപ്പെട്ടതിൽ വെച്ച് ഒട്ടും വലുതല്ലാത്ത ഒന്ന്".ഇത് വീണ്ടും വാദിക്കുന്നത് നിലനിൽക്കുന്നത് നിലനിൽക്കാത്തതിനെക്കാൾ വലുതാണ്, ആയതിനാൽ നിലനിൽക്കുന്നതാണ് ഏറ്റവും വലിയത്.ദൈവത്തിന് അസ്തിത്വം ഇല്ല എങ്കിൽ ദൈവം അല്ല ഏറ്റവും വലിയ സൃഷ്ടി, ഇത് ദൈവം എന്ന സങ്കൽപ്പത്തിന് വിപരീതമാണ്. അടുത്ത ബുദ്ധിപരമായ വിവാദം രൂപകല്പെനയെ അടിസ്ഥാനപ്പെടുത്തിയതാണ് (teleological argument). ഈ പ്രപഞ്ചത്തിനു പുറകില് അത്ഭുതമായ ഒരു രൂപകല്പന നമുക്ക് ദര്ശിക്കാവുന്നതാണ്. ഈ രൂപകല്പപന വിരല് ചൂണ്ടുന്നത് ഈ രൂപകല്പിന ചെയ്ത ഒരു ആളിനേയാണ്. ഉദ്ദാഹരണമായി സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം തന്നെ എടുക്കുക. അല്പം കൂടുകയോ കുറയുകയോ ചെയ്തിരുന്നാല് ഇന്നുള്ള ജീവരാശികള് ഭൂമിയില് ജീവിക്കുമായിരുന്നില്ല. ഈ പ്രപഞ്ചത്തിലെ മൂലപദാര്ത്ഥമങ്ങളുടെ ഘടന അല്പം വ്യത്യാസമായിരുന്നെങ്കില് ഇവിടെ ജീവന് നിലനില്കുാമായിരുന്നില്ല. പ്രകൃത്യാ ഒരു ജീവാണു ഉണ്ടാകുവാനുള്ള സാധ്യത 1/10(ഇവിടെ 243 പൂജ്യങ്ങള് ചേര്ത്ത് അക്കം വായിക്കുക) ആണ്. ഒരു സാധാരണ കോശത്തില് (cell) ലക്ഷക്കണക്കിന് ജീവാണുക്കളാണ് (molecules) ഉള്ളതെന്ന് മറക്കരുത്.

അടുത്ത ബുദ്ധിപരമായ വിവാദം കാര്യകാരണങ്ങളെ അടിസ്ഥനപ്പെടുത്തിയുള്ളതാണ് (cosmological argument). ഓരോ കാര്യത്തിന്റേയും പുറകില് ഒരു കാരണം ഉണ്ടായിരിക്കും. ഈ പ്രപഞ്ചവും അതിനടുത്തത് എല്ലാം കാര്യങ്ങളാണ്. ഇതിനു പുറകില് ഒരു കാരണം ഉണ്ടായെങ്കിലേ മതിയാവൂ. കാരണമില്ലാത്ത ഒരു കാര്യം ഇതിനെല്ലാം പുറകിലുണ്ട്. അതാണ് ദൈവം. നാലാമത്തെ വാദം ധാര്മ്മീകതയെ അടിസ്ഥാനമാക്കിയതാണ് (moral argument). ലോകത്തിലുള്ള സകല ജനങ്ങള്ക്കും ഒരു സദാചാര ബോധമുണ്ട്. നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള ഒരു അവബോധമുണ്ട്. കൊലപാതകം, മോഷണം, ഭോഷ്ക്ക്, അധാർമികത ഇവ തെറ്റാണെന്ന് സകല മനുഷരും പറയുന്നു. വിശുദ്ധനായ ദൈവത്തില്നിന്നല്ലാതെ ഈ തെറ്റ്, ശരി എന്ന ചിന്ത മനുഷന് എവിടെ നിന്നു വന്നു?

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തെപ്പറ്റിയുള്ള തെളിവായ, മറുക്കാനാവാത്ത അറിവു പുറം തള്ളി ജനങ്ങള് ഭോഷ്ക്ക് വിശ്വസിക്കുമെന്ന് വേദപുസ്തകം പറയുന്നു. റോമ.1:25 ഇങ്ങനെ പറയുന്നു; "ദൈവത്തിന്റെ സത്യം അവര് വ്യാജമാക്കി മാറ്റിക്കളഞ്ഞു; സൃഷ്ടിച്ചവനേക്കാള് സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവന് എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ ആമേൻ ". ദൈവത്തെ വിശ്വസിക്കാത്തവര് നീക്കുപോക്കില്ലാത്തവര് എന്ന് വേദപുസ്തകം പറയുന്നു. "അവന്റെ നിത്യശക്തിയും ദൈവത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങള് ലോകസൃഷ്ടി മുതല് അവന്റെ പ്രവര്ത്തി കളാല് ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടു വരുന്നു; അവര്ക്ക് പ്രതിവാദം ഇല്ലാതിരിക്കേണ്ടതിനു തന്നെ" (റോമ.1:20).

ദൈവത്തെ വിശ്വസിക്കാത്തവര് "അത് ശാസ്ത്രീയമല്ല" "അതിനു തെളിവുകള് ഇല്ല" എന്നൊക്കെ പറയാറുണ്ട്. എന്നാല് യഥാര്ത്ഥ കാരണം അതൊന്നുമല്ല. ദൈവമുണ്ട് എന്നു സമ്മതിച്ചാല് അവര് ബാദ്ധ്യസ്ഥരാണെന്നും ദൈവസന്നിധിയില് കുറ്റക്കാരാണെന്നും സമ്മതിക്കേണ്ടിവരും.(റോമർ3:23, 6:23) ഒരു ദൈവം ഉണ്ടെങ്കില് നാമെല്ലാവരും അവന്നു മുമ്പില് പ്രവർത്തികൾക്ക് കണക്കു കൊടുക്കേണ്ടി വരും. ദൈവമില്ലെങ്കില് ഒരു ന്യായവിധിയും ഇല്ലല്ലോ; മനുഷന് ഇഷ്ടം പോലെ ജീവിക്കാമല്ലോ. അതുകൊണ്ടാണ് ഇന്ന് നമ്മുടെ സമുദായങ്ങളില് അനേകര് പരിണാമവാദികളായി മാറിയിരിക്കുന്നത്. ഒരു ദൈവമുണ്ടെന്ന് ഉള്ളിന്റെ ഉള്ളില് എല്ലാവര്ക്കും അറിയാവുന്നതത്രേ. ദൈവാസ്ഥിത്വത്തെ ഇത്ര തീവ്രമായി ആളുകള് എതിര്ക്കുന്നതു തന്നെയാണ് ദൈവമുണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്.

ഒരു ദൈവമുണ്ട് എന്ന് നമുക്ക് എങ്ങനെ അറിയാം? ക്രിസ്ത്യാനിയായിരിക്കുന്ന നമുക്ക് ദൈവമുണ്ടെന്നറിയാം കാരണം നാം ദിവസവും അവനോട് സംസാരിക്കുന്നു. അശരീരിയായി അവന്റെ ശബ്ദം കാതുകളില് പതിയുന്നില്ല. പക്ഷെ, നാം അവന്റെ സാന്നിധ്യം അനുഭവിക്കുന്നു,അവന്റെ നടത്തിപ്പ് അനുഭവിക്കുന്നു; അവന്റെ സ്നേഹത്തെ മനസിലാക്കുന്നു, അവന്റെ കൃപ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തിലെ അനേക സംഭവങ്ങള് ദൈവം ഉണ്ടെങ്കിലല്ലാതെ മനസ്സിലാക്കുവാന് സാധിക്കുകയില്ല. നമ്മെ അവന് അത്ഭുതമായി രക്ഷിച്ച് ദിവസംതോറും അത്ഭുതമായി വഴി നടത്തി വരുന്നു. നമുക്ക് അവനേക്കുറിച്ച് പറയാതിരിക്കുവാനും അവന് നന്ദി കരേറ്റാതിരിക്കുവാനും സാധിക്കയില്ല.

വിശ്വസിക്കുവാന് മന്സ്സിരല്ലാത്തവര്ക്ക് ഈ പറഞ്ഞ ന്യായങ്ങള് ഒന്നും സ്വീകാര്യമല്ലായിരിക്കാം. ദൈവാസ്ഥിത്വം വിശ്വാസത്താല് സ്വീകരിച്ചാലല്ലാതെ സാധിക്കയില്ല (എബ്രാ.11:6). ദൈവവിശ്വാസം എന്നത് അന്ധകാരത്തിലേക്കുള്ള അന്ധന്റെ കുതിച്ചുചാട്ടമല്ല. നേരേമറിച്ച് പ്രകാശമുള്ള ഒരു മുറിയിലേക്കുള്ള ഭദ്രമായ കാല് വെയ്പാണത്. അതിനു ധാരാളം സാക്ഷികള് നമുക്കു ചുറ്റും ഉണ്ടുതാനും.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഒരു ദൈവം ഉണ്ടോ? ദൈവാസ്ഥിത്വത്തിന് വല്ല തെളിവുകളും ഉണ്ടോ?
© Copyright Got Questions Ministries