ചോദ്യം
ക്രിസ്തീയ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങൾ?
ഉത്തരം
ഗോട്ട്ക്വസ്റ്റിയൻസ്.ഓർഗ് സ്വപ്നങ്ങൾ വ്യാഖ്യാനിച്ച് നൽകാറില്ല. ഒരു വ്യക്തിയുടെ സ്വപ്നവും വ്യാഖ്യാനവും ആ വ്യക്തിയും ദൈവവും തമ്മിലുള്ള കാര്യം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ദൈവം സ്വപ്നങ്ങളിൽ കൂടി ജനങ്ങളോട് സംസാരിച്ചു. ഉദാഹരണം: യാക്കോബിന്റെ മകനായ യോസഫ് (ഉല്പത്തി 37: 5-10); മറിയയുടെ ഭർത്താവായ യോസഫ് (മത്തായി 2: 12-22); ശലോമോൻ (1 രാജാക്കന്മാർ 3: 5-15)മറ്റ് പലരും (ദാനിയേൽ 2: 1; 7: 1; മത്തായി 27: 19) അപ്പൊസ്തൊലനായ പത്രോസ് പ്രവർത്തികൾ 2: 17 ൽ യോവേൽ 2: 28 ൽ കാണുന്ന യോവേൽ പ്രവാചകന്റെ പ്രവചനം എടുത്തു പറഞ്ഞിരിക്കുന്നു. ഇവിടെ ദൈവം സ്വപ്നങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുന്നു. ദൈവം തനിക്ക് ഹിതമുള്ളപ്പോൾ സ്വപ്നങ്ങളിൽ കൂടി വ്യക്തികളോട് സംസാരിക്കും.
നാം നിത്യത വരെയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മുഴുവനും വചനത്തിൽ ഉണ്ട് എന്ന കാര്യം നാം മനസ്സിലാക്കേണം. ദൈവം ഇന്നും സ്വപ്നങ്ങളിലൂടെ പ്രവർത്തിക്കുകയോ, അദ്ഭുതങ്ങൾ ചെയ്യുകയില്ല എന്ന് പറയുവാനോ അല്ല തുനിയുന്നത്. മറിച്ച് സ്വപ്നങ്ങളിലൂടെയോ, ദർശനങ്ങളിലൂടെയോ, ഒരു നേർന്ന സ്വരത്തിലൂടെയോ ഒക്കെ ദൈവം സംസാരിക്കും, എന്നാൽ അതെല്ലാം ബൈബിളിലൂടെ നമുക്ക് വെളിപ്പെടുത്തി തന്നവയാണ്. വചനത്തിന്റെ ആധികാര്യതയെ മറികടക്കുവാൻ സ്വപ്നങ്ങൾക്ക് കഴിയുകയില്ല.
നിങ്ങൾക്ക് ഒരു സ്വപ്നം ദൈവം തന്നുവെന്നു തോന്നുന്നെങ്കിൽ ദൈവ വചനവുമായി അത് ഒത്ത് വരുന്നുവോ എന്ന് നോക്കുക. അങ്ങനെയെങ്കിൽ ദൈവം നിന്നിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കുക (യാക്കോബ് 1: 5). വചന അടിസ്ഥാനത്തിൽ എപ്പോഴെല്ലാം ഒരു വ്യക്തി സ്വപ്നം കണ്ടുവോ അപ്പോഴെല്ലാം ദൂതന്മാർ അല്ലെങ്കിൽ ഒരു വ്യക്തി മുഖാന്തരം ദൈവം അത് വ്യാഖാനിച്ച് നൽകിയിട്ടുണ്ട്.(ഉല്പത്തി 40: 5-11; ദാനിയേൽ 2: 45; 4: 19). ദൈവം നമ്മോട് സംസാരിക്കുമ്പോൾ അത് വ്യക്തതയുള്ളതും നമുക്ക് മനസ്സിലാകതക്ക രീതിയിലും ആയിരിക്കും.
English
ക്രിസ്തീയ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങൾ?