settings icon
share icon
ചോദ്യം

നിത്യമായ ഭദ്രത വേദാധിഷ്ടിതമാണോ?

ഉത്തരം


ആളുകള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ ദൈവവുമായി ഒരു ബന്ധത്തിലേക്ക്‌ വരുമ്പോള്‍ അത്‌ നിത്യത വരെയുള്ള ഭദ്രതയെ ഉറപ്പു വരുത്തുന്നു. യൂദാ 24 ആം വാക്യം ഇങ്ങനെ പറയുന്നു. "വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ച്‌ തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവനു...". ദൈവത്തിന്റെ ശക്തി ഒരു വിശ്വാസിയെ വീഴാതെ സൂക്ഷിക്കുവാന്‍ കഴിവുള്ളതാണ്‌. അവനാണ്‌ നമ്മെ അവന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാതെ നിറുത്തുന്നത്‌. നമ്മുടെ നിത്യമായ ഭദ്രത നാം നമ്മെത്തന്നെ സൂക്ഷിക്കുന്നതിനേക്കാൾ അധികം ദൈവത്തിന്റെ കരുതലിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌.

കര്‍ത്താവായ യേശുക്രിസ്തു പ്രസ്താവിച്ചിരിക്കുന്നത്‌ നോക്കുക. "ഞാന്‍ അവര്‍ക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവരെ എന്റെ കൈയില്‍നിന്ന് പിടിച്ചുപറിക്കുകയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ്‌ എല്ലാവരിലും വലിയവന്‍; പിതാവിന്റെ കൈയിൽ നിന്ന് പിടിച്ചു പറിക്കുവാൻ ആര്‍ക്കും കഴികയില്ല" (യോഹന്നാൻവ 10:28-29). യേശു കര്‍ത്താവും പിതാവും ഒരുപോലെ നമ്മെ അവരുടെ കൈകളില്‍ പിടിച്ചിരിക്കുമ്പോൾ ആര്‍ക്കാണ്‌ നമ്മെ അവരിൽ നിന്ന് പിരിച്ചെടുക്കുവാന്‍ കഴിയുന്നത്‌?

എഫേസ്യർ.4:30 ൽ വിശ്വാസികളെ "വീണ്ടെടുപ്പിന്‍ നാളിലേക്ക്‌ മുദ്ര ഇട്ടിരിക്കുന്ന"തായി വായിക്കുന്നു. നമ്മുടെ ഭദ്രത നിത്യമല്ലെങ്കിൽ ഈ മുദ്ര വീണ്ടെടുപ്പുനാളിലേക്കുള്ളതല്ലാതെ, പാപത്തില്‍ വീഴുന്നതുവരെ, അല്ലെങ്കില്‍ അവിശ്വാസത്തിലും വിശ്വാസത്യാഗത്തിലും നിപതിക്കുന്നതുവരെയേ ആയിരിക്കുകയുള്ളല്ലോ. യോഹന്നാൻ 3:15,16 വാക്യങ്ങളിൽ കര്‍ത്താവു വാഗ്ദാനം ചെയ്തിരിക്കുന്നത്‌ "നിത്യജീവ"നാണ്‌. കാലപ്പോക്കില്‍ ഇല്ലാതായിപ്പോകുന്നതാണെങ്കില്‍ അതിനെ "നിത്യജീവന്‍" എന്നു പറയുവാന്‍ കഴികയില്ലല്ലോ. നമ്മുടെ ഭദ്രത നിത്യം അല്ലെങ്കിൽ വേദപുസ്തകത്തിലെ നിത്യജീവന്റെ വാഗ്ദത്തം തെറ്റാണെന്നു വരും.

നമ്മുടെ സുരക്ഷിതത്വം എന്നത്‌ അല്‍പം പോലും സംശയമില്ലാതെ പറഞ്ഞിരിക്കുന്നത്‌ റോമർ 8:38-39 ലാണ്‌. "മരണത്തിനോ ജീവന്നോ ദൂതന്‍മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേര്‍പിരിക്കുവാൻ കഴികയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു". സുരക്ഷിതത്വം താൻ വീണ്ടെടുത്ത തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തിൽ അടിസ്ഥാനപ്പെട്ടതാണ്‌. നമ്മുടെ നിത്യ ഭദ്രത ക്രിസ്തുവിനാൽ വിലകൊടുത്തു വാങ്ങപ്പെട്ടതും, പിതാവിനാല്‍ വാഗ്ദത്തം ചെയ്യപ്പെട്ടതും, പരിശുദ്ധാത്മാവിനാല്‍ മുദ്രയിടപ്പെട്ടതുമാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

നിത്യമായ ഭദ്രത വേദാധിഷ്ടിതമാണോ?
© Copyright Got Questions Ministries